യുക്രൈനു നേരെയുള്ള ആക്രമണം റഷ്യ തുടരുമ്പോള്‍ റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം അവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിവരങ്ങള്‍. റൂബിളിന്റെ മൂല്യം 41 ശതമാനമാണ് ഇടിഞ്ഞു താഴ്ന്നത്. അതേസമയം റഷ്യയുക്രെയ്ന്‍ ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ പൊതുസഭയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇതിനിടെ റഷ്യക്ക് സജീവപിന്തുണയുമായി ബെലാറസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.
Read More