അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2075ഓടെ ഇന്ത്യ ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല യുഎസിനെയും മറികടക്കുമെന്നാണ് പ്രവചനം. നിലവില്‍ യു.എസ്, ചൈന, ജപ്പാന്, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില് വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത പറയുന്നു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും…
Read MoreTag: economy
ചൈനയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
അജിത് ജി നായര്‍ ചൈനീസ് വ്യാളി വീഴുന്നുവോ…കഴിഞ്ഞ കുറേ നാളുകളായി ലോകം ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയെ മറികടന്ന് ഒന്നാമതെത്താനുള്ള വ്യഗ്രതയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍ അത്ര ശുഭകരമല്ല. ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് പതിയെ കരകയറി വരികയാണെങ്കിലും ചൈനയ്ക്ക് കോവിഡ് സമ്മാനിച്ചത് വലിയ ആഘാതമാണ്. കോവിഡിനെതിരേ രാജ്യം സ്വീകരിച്ച പോളിസിയും നിര്‍ണായകമായി. രാജ്യം അടച്ചുള്ള സീറോ കോവിഡ് പോളിസി സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന് നിസ്സംശയം പറയാം. ഇത് ചൈനയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മറ്റ് സമ്പദ് വ്യവസ്ഥകളെ പിന്തിരിപ്പിച്ചുവെന്ന് പറയേണ്ടിരിക്കുന്നു. ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഇത് ചൈനയെയും ഗുരുതരമായി ബാധിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ജൂലൈ-ഓഗസ്റ്റ് ത്രൈമാസത്തിലെ വളര്‍ച്ചാ നിരക്കിന്റെ…
Read More