വാഗ്ദാനം ചെയ്തിരുന്ന സ്കോളര്‍ഷിപ്പ് തുക ചോദിച്ച് ഫോണ്‍ വിളിച്ച ഇ സി ആര് നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കോളജ് ചെയര്മാന് മധു ഭാസ്കറിന്റെ വക തെറിയഭിഷേകവും ഭീഷണിയും.കോളേജില്‍ വിവിധ അനുബന്ധ കോഴ്സുകള്‍ ഉണ്ടെന്നും താനാണ് പ്രിന്‍സിപ്പല്‍ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെണ്‍കുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്കര്‍ തന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക ഉഡുപ്പിയിലെ കോളേജില്‍ ചേര്‍ത്തത്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സ്കോളര്‍ഷിപ്പ് തുക നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ മധു ഭാസ്കറിനെ ഫോണ്‍ വിളിച്ചത്. പെണ്‍കുട്ടികളോട് ഒന്നും രണ്ടും അധ്യയന വര്‍ഷങ്ങളിലെ സ്കോളര്‍ഷിപ്പ് തുക നല്‍കിയതാണെന്നും മൂന്നാം വര്‍ഷം നല്കാതിരിക്കാനുള്ള കാരണങ്ങളും ഇയാള്‍ വിശദീകരിക്കുന്നു. ഇതിനിടയില്‍ ഇപ്പോള്‍ തന്നെ ഉറപ്പു നല്‍കണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം കോളേജില്‍ നേരിട്ട് വരണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാളുടെ ഭാവം മാറിയത്. പിന്നെ പെണ്‍കുട്ടികള്‍ക്കു നേരെ തെറിയുടെ അഭിഷേകമാണ് മധു ഭാസ്കര്‍ നടത്തിയത്. താങ്കളുടെ മകളോട്…
Read More