പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ 33 അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച് ഇ​ഡി ! 60 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ.​ഡി) ന​ട​പ​ടി. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 23 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​യി ഇ.​ഡി. അ​റി​യി​ച്ചു. ഇ​തി​നു പു​റ​മേ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റെ പ​ത്ത് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചു. ഇ​വ​യി​ലു​ണ്ടാ​യി​രു​ന്ന 68,62,081 രൂ​പ ക​ണ്ടു​കെ​ട്ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന നേ​താ​വ് എം.​കെ. അ​ഷ​റ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​യാ​യ കേ​സി​ലാ​ണു ന​ട​പ​ടി. 59 ല​ക്ഷ​ത്തോ​ളം രൂ​പ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ത്തു ല​ക്ഷം രൂ​പ റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​മാ​ണ് മ​ര​വി​പ്പി​ച്ച​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 2009 മു​ത​ല്‍ 60 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യെ​ന്നാ​ണ് ഇ.​ഡി.​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ജ​യി​ലി​ലു​ണ്ട്. ല​ഖ്നൗ കോ​ട​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ ഓ​ഫീ​സു​ക​ളി​ല്‍ ഇ.​ഡി അ​ടു​ത്തി​ടെ റെ​യ്ഡ്…

Read More