താന്‍ പൂര്‍ണ സസ്യാഹാരിയാണെന്നും മാംസാഹാരം വിളമ്പിയ സ്പൂണ്‍ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാല്‍ യാത്രയില്‍ ഭക്ഷണം കൂടെക്കൊണ്ടു പോവുമെന്നും തുറന്നു പറഞ്ഞ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി. എന്നാല്‍ ഈ പ്രസ്താവന ഇതിനോടകം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പാത്രമായിക്കഴിഞ്ഞു.”ഞാനൊരു സസ്യാഹാരിയാണ് (വെജിറ്റേറിയനാണ്). മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂണ്‍ ഉപയോഗിക്കുമോ എന്നതില്‍ എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയന്‍ റസ്റ്ററന്റുകള്‍ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കില്‍ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷ്യപദാര്‍ഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയില്‍ കരുതും” സുധാമൂര്‍ത്തി പറയുന്നു. അതേസമയം സുധാമൂര്‍ത്തിയുടെ പ്രസ്താവന ചര്‍ച്ചയായതോടെ പലവിധ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്ത്യക്കാരും വിദേശത്തുപോകുമ്പാള് ഭക്ഷണം…
Read MoreTag: egg
ഇനി മുട്ടയില്ലാ മയോണൈസ് ! മയോണൈസില്‍ പച്ചമുട്ട ചേര്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു…
ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ സ്ഥാപനത്തില്‍ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക്…
Read Moreബീജവുമില്ല അണ്ഡവുമില്ല ! ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍; വിപ്ലവകരമായ നേട്ടം…
ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി ഗവേഷകര്‍. ഇതോടെ ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇസ്രയേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചത്. ഇത് ശാസ്ത്രചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും വികസിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം എലികളിലാണ് നടന്നതെങ്കിലും ഭാവിയില്‍ പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് പകരം മൂലകോശങ്ങള്‍ ഉപയോഗിക്കാനാകുമെന്ന സാധ്യത കൂടിയാണ് മുന്നോട്ടുവെക്കുന്നത്. മൂല കോശങ്ങളില്‍ നിന്നും കൃത്രിമ ഭ്രൂണം നിര്‍മിക്കാനാവുമെന്ന് തെളിഞ്ഞിരിക്കുകയാണ്.…
Read Moreപതിനഞ്ചോളം ഓഫറുകള്‍ വന്നതാണ് പക്ഷെ ഒന്നും നടന്നില്ല ! താന്‍ സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്‌തെന്ന് രജത് കുമാര്‍…
താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജത് കുമാര്‍. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു. കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.
Read Moreമുട്ട വച്ച് വിരിയിച്ചത് കോഴിക്കുഞ്ഞുങ്ങളെയല്ല നല്ല ഉഗ്രന്‍ ‘മൂര്‍ഖന്‍ കുഞ്ഞുങ്ങളെ’ ! പാമ്പിന്‍ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് വാവ സുരേഷ്…
പാമ്പിനെ പിടിക്കാന്‍ മാത്രമല്ല പാമ്പിന്‍മുട്ട വീട്ടില്‍ വച്ച് വിരിയിക്കാനും തനിക്ക് കഴിയുമെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്. മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് വാവ ചെയ്യുന്നത്. ഇരുപതിനായിരത്തിലേറെ പാമ്പിന്‍ മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു. ഇത്തവണ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് വാവ വിരിയിച്ചത്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും, വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം. അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ട് 48 മുതല്‍ 69 ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.
Read Moreഒടുവില്‍ കോഴിയ്ക്കും ‘സിസേറിയന്‍’ ! കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റലില്‍ സിസേറിയന്‍ നടത്തിയത് മുട്ട ഉള്ളില്‍ കുടുങ്ങിയ കോഴിയ്ക്ക്…
കോഴിയ്ക്കും സിസേറിയന്‍ നടത്തുമോ ? എന്നാണ് ചോദ്യമെങ്കില്‍ നടത്തും എന്നാണ് ഉത്തരം. കോഴിയുടെ വയറ്റില്‍ കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള്‍ മറ്റൊന്ന് സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍ അപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. കോഴിയ്ക്കു മുട്ടയിടാന്‍ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടര്‍ന്നു നടത്തിയ എക്സ്റേ പരിശോധനയില്‍ ഉള്ളില്‍ രണ്ടു മുട്ടകള്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. എന്നാല്‍ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാന്‍ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷന്‍ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നത് അപൂര്‍വമാണെന്നു സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അജിത് ബാബു…
Read Moreഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ
ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും…
Read More