ലോക്ക്ഡൗണിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബംഗാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യാതൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ അമിത് ഷായുടെ വിമര്‍ശനം കുറിക്കു കൊണ്ടു. ബംഗാളിത്തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എട്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറാകാതിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ട്രെയിന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. മമതയുടെ നടപടി അനീതിയാണെന്നായിരുന്നു അമിത് ഷാ കത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ബംഗാളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മമത തയ്യാറാകാത്തത് ലോക്ഡൗണ്‍ കാലത്ത് അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍…
Read More