വാഹന ഉടമകള്‍ക്ക് വിഷമമുണ്ടാക്കിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാഹന ഉടമകള്‍ക്കു മേല്‍ ഒരു പുതിയ നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട്. എട്ട് വര്‍ഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും, ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഗ്രീന്‍ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. . കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനുള്ള ശുപാര്‍ശ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്സിന്റെ പത്ത്…
Read MoreTag: eight year old
രാജ്യത്തെ ലജ്ജിപ്പിച്ച് വീണ്ടും ഒരു എട്ടു വയസുകാരി കൂടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു; സംഭവം യുപിയിലെ ഇറ്റയില്‍; മദ്യലഹരിയില്‍ കൃത്യം ചെയ്തത് പതിനെട്ടുകാരന്..
ലഖ്നൗ: ജമ്മുകാഷ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പ് വീണ്ടും ഒരു എട്ടുവയസുകാരിക്കു കൂടി ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ബലാല്‍സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടത്. ഇറ്റ സ്വദേശിയായ സോനു എന്ന പതിനെട്ടുകാരനാണ് പെണ്‍കുട്ടിയെ മാനഭംഗത്തിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇറ്റയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി. വധുവിന്റെ ബന്ധുകൂടിയായിരുന്നു പെണ്‍കുട്ടി. പുലര്‍ച്ചെ 1.30 ഓടെയാണ് ക്രൂരകൃത്യം നടന്നത്. വിവാഹ സത്കാരത്തിനിടെ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനിടെ കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ നിന്നും തട്ടിയെടുത്ത സോനു കുട്ടിയെ അടുത്തുള്ള നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുട്ടിയെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ കുട്ടിയുടെ…
Read Moreകലിതുള്ളി വന്ന പശുവില്‍ നിന്ന് അനുജനെ രക്ഷിച്ചത് എട്ടുവയസുകാരിയുടെ ധൈര്യം; സോഷ്യല്‍ മീഡിയയില്‍ വന്ഹിറ്റായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…
ബംഗളുരു: വിരണ്ടോടിയ പശുവില്‍ നിന്നും കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടു വയസുകാരി കാണിച്ച ധൈര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെയാണ് സംഗതി വൈറലായത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. നാല് വയസ്സുളള സഹോദരനെ ആരതി വീട്ട് മുറ്റത്ത് സൈക്കിള്‍ ചവിട്ടിപ്പിക്കുമ്പോള് നിരത്തിലൂടെ വിരണ്ടോടി വരികയായിരുന്ന പശു കുട്ടികളുടെ അടുത്തേക്ക് ആക്രമിക്കാനായി പാഞ്ഞെത്തുകയായിരുന്നു. ഉടന്‍ തന്നെ ആരതി കുട്ടിയെ കൈയ്യിലെടുത്ത് പശുവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ച് വിടുകയായിരുന്നു.ആരതി സന്ദര്ഭോജിതമായി ഇടപ്പെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അനിയനെ പശുവിന്റെ ആക്രമണത്തില്‍ നിന്ന് സാഹസികമായി രക്ഷിക്കുന്ന കുഞ്ഞു ചേച്ചിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ഹിറ്റാണ്.
Read More