സീമ മോഹന്‍ലാല്‍കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് നാളെ ഒരാണ്ട് തികയുന്പോഴും പുതിയ പ്രോസിക്യൂട്ടര്‍ നിയമനം ഇതുവരെ നടക്കാത്തതിനാല്‍ വിചാരണ നടപടികള്‍ വൈകിയേക്കുമെന്നു സൂചന. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദേഹം അതില്‍നിന്ന് മാറിയിരുന്നു. എന്നാല്‍ പകരമായി ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്. വിചാരണയ്ക്ക് മുന്നോടിയായി മജിസ്ട്രേട്ട് കോടതി നടപടികള്‍ക്കായി പ്രതികളെ ഈ മാസം 17ന് ഹാജരാക്കുന്നുണ്ട്. തുടര്‍ന്നാണ് വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റുക. എന്നാല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമം ഇതുവരെ തീരുമാനമാത്തതിനാൽ വിചാരണ…
Read MoreTag: Elanthoor
ഇലന്തൂർ നരബലിക്കേസ്;ഷാഫിയെ ചോദ്യം ചെയ്തത് 200 മണിക്കൂർ; ദൃക്സാക്ഷികളില്ലാത്ത കേസിലെ ആദ്യ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും;
കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ ആദ്യകുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രമാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക. ആലുവ സ്വദേശിനി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാലിൽ അടുത്തയാഴ്ച കാലടി പോലീസും സമർപ്പിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. 150 സാക്ഷികളുള്ള കേസിൽ മൂന്ന് പ്രതികളാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഒന്നാംപ്രതി എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52) സമാനരീതിയിൽ വേറെ കൊലപാതകം നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഷാഫിയുടെ പഴയകാല…
Read Moreമരിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഷൂട്ടിംഗ് എന്ന് ! പിന്നെ ലൈല ചെയ്തത് രക്തം മരവിപ്പിക്കുന്ന ക്രൂരത…
മരിക്കുന്നതിനു തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഈ കാട്ടിക്കൂട്ടുന്നതെല്ലാം നീലച്ചിത്ര ഷൂട്ടിംഗിന്റെ ഭാഗമാണെന്നായിരുന്നു. കട്ടിലില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കിടത്തി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ വരെ സംശയിച്ചില്ല. എന്നാല്‍ ശ്വാസം മുട്ടിച്ചപ്പോള്‍ മാത്രമാണ് റോസ് ലിയ്ക്കു യാഥാര്‍ഥ്യം മനസ്സിലയായത്. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് പറഞ്ഞു വിശ്വസിപ്പിച്ചാണു കിടക്കയില്‍ വരെ പ്രതികള്‍ ഇവരെ എത്തിച്ചതെന്ന് ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. കെട്ടിയിട്ടുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുകയാണ് എന്നു പറഞ്ഞാണു റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ കത്തി കുത്തിയിറക്കിയത്. ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണ് ഇതു ചെയ്തത്. കയ്യുംകാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം നല്‍കാം എന്ന വാഗ്ദാനത്തില്‍ വീണാണു റോസ്ലി ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിംഗാണു റോസ്ലിയുടെ കഴുത്തറുത്തത്. മാറിടം ഛേദിച്ച് മാറ്റിയിടുകയും…
Read Moreവീട്ടിലേക്കുള്ള മടക്കം; താന്‍ ജനിച്ചു വീണ ഇലന്തൂരിലെ വീടിന്റെ പടി മോഹന്‍ലാല്‍ ചവിട്ടുന്നത് നീണ്ട 32 വര്‍ഷങ്ങള്‍ക്കു ശേഷം
പിറന്നു വീണ വീടിന്റെ പടി മോഹന്‍ലാല്‍ വീണ്ടും ചവിട്ടി. അതും നീണ്ട 32 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ബന്ധുവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനൊപ്പമാണ് ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങിയെത്തിയത്. പുതിയ ചിത്രമായ ‘വില്ലന്റെ’ ചിത്രീകരണത്തിനിടയിലെ ഇടവേളയിലായിരുന്നു സന്ദര്‍ശനം. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു വരവ്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ജന്മവീട്ടില്‍ ചിലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. മോഹന്‍ലാലിന്റെ അമ്മാവന്റെ വീടാണ് പുന്നയ്ക്കലേത്. ബാല്യകാലത്ത് മോഹന്‍ലാല്‍ കളിച്ചു വളര്‍ന്നത് ഇവിടെയായിരുന്നു. അച്ഛന് വിശ്വനാഥന്‍നായര്‍ ജോലി സൗകര്യാര്‍ഥം തിരുവനന്തപുരത്ത് മുടവന്‍മുകളിലേക്ക് താമസം മാറ്റിയതോടെയാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം നിലച്ചത്.തുടര്‍ന്ന് സിനിമയിലെ തിരക്കുകള്‍ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദര്‍ശനം ഇല്ലാതായി. സംവിധായകന് ബി. ഉണ്ണികൃഷ്ണന് തന്റെ ഫേസ്്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ ലാലിനൊന്നിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സന്ദര്‍ശനം പരസ്യമായത്.
Read More