കളമശേരി: മയക്കുമരുന്നുപയോഗം വീട്ടുകാരെ അറിയിച്ചെന്ന പേരിൽ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പരാതി. കളമശേരി ഗ്ലാസ് കോളനിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെറസിൽ കൊണ്ടുപോയി അർധ നഗ്നനാക്കി മെറ്റലിൽ മുട്ട് കുത്തി നിർത്തിയ ശേഷമാണ് മർദിച്ചത്. ഒരു മണിക്കൂറോളം വരുന്ന വീഡിയോ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർ കളമശേരി പോലീസിന്റെ പിടിയിലായി. രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം സുഹൃത്തുക്കൾ മാറി മാറി വന്ന് മർദിക്കുന്നതായി വീഡിയോകളിൽ കാണാം. ജനനേന്ദ്രിയത്തിലും കാല് കൊണ്ട് തൊഴിച്ചു. ഈ മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ കേസുകൾ തേച്ച് മായ്ച്ച് കളയുന്നതായും പരാതിയുണ്ട്.…
Read MoreTag: eldo mardanam
ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ 10 സിപിഐ നേതാക്കൾ കീഴടങ്ങി
കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട സിപിഐ നേതാക്കൾ കീഴടങ്ങി. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേരാണ് ഇന്നു രാവിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നു. പ്രതികൾ കീഴടങ്ങിയാൽ അന്നുതന്നെ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാർച്ച് അക്രമാസക്തമായതിനെത്തുടർന്നു പ്രതികൾക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ…
Read Moreഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ്; പരസ്യ പ്രതിഷേധവുമായി സിപിഐ
കൊച്ചി: സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സിപിഐ ജില്ലാ കമ്മറ്റി രംഗത്ത്. ഇത് സംബന്ധിച്ച തങ്ങളുടെ പ്രതിഷേധം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മിറ്റിയെയും സർക്കാരിനെയും അറിയിച്ചെന്നാണു വിവരം. സംഘർഷവും അതിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാർക്കെതിരേ നടപടി വേണമെന്ന കാര്യം ശക്തമായി ഉയർത്തുന്നതിനിടെ ലോക്കൽ കമ്മറ്റി അംഗത്തെ അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നാണു ജില്ലാ ഘടകത്തിന്റെ കണക്കുകൂട്ടൽ. കേസുമായി ബന്ധപ്പെട്ട് പെരുന്പാവൂർ മാറന്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓട്ടോതൊഴിലാളിയായ അൻസാർ അലി സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗവും എഐവൈഎഫ് പെരുന്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു പരിക്കേറ്റ സംഭവത്തിൽ എറണാകുളം…
Read Moreഎസ്ഐയ്ക്ക് നോട്ടക്കുറവും തിരിച്ചറിയൽ പിഴവും; എൽദോയുടെ കൈ തല്ലിയൊടിച്ച എസ്ഐക്ക് സസ്പെൻഷൻ
കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ച സംഭവത്തിൽ നടപടി. എംഎൽഎയെ തല്ലിയ കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെൻഡ് ചെയ്തു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായതായും എംഎൽഎയെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായതായും വിലയിരുത്തിയാണ് നടപടി. ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് എംഎൽഎയ്ക്കു മർദനമേറ്റത്. എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പോലീസ് വളഞ്ഞിട്ട് അടിച്ചെന്നാണ് സിപിഐ ആരോപിക്കുന്നത്. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന എംഎൽഎയെ വിപിൻ ദാസ് മർദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
Read Moreകളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തു പറയുന്നില്ല; എറണാകുളത്തെ ലാത്തിച്ചാർജിൽ പോലീസുകാർക്കെതിരേ നടപടി വേണ്ടെന്ന് ഡിജിപി
കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകരുടെ മാർച്ചിനു നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തു പറയുന്നില്ലെന്നും ഇതിനാൽ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പതിനെട്ട് സെക്കൻഡ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും ഇതിൽ വ്യക്തമാക്കുന്നു. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഇക്കാര്യത്തിൽ, സർക്കാരിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് വന്നതിനുശേഷം പ്രതികരണം ഉണ്ടാകുമെന്ന് എൽദോ എബ്രഹാം എംഎൽഎയും വ്യക്തമാക്കി. ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്.
Read Moreപഠിച്ചു വരുമ്പോൾ ഭരണം മാറുമോ? ലാത്തിച്ചാർജിൽ എംഎൽഎയ്ക്ക് മർദനമേറ്റ സംഭവം; കളക്ടറുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; നടപടി റിപ്പോർട്ട് പഠിച്ചശേഷമെന്ന്
തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജ് സംബന്ധിച്ച് ജില്ലാ കളക്ടർ പി.സുഹാസ് നൽകിയ റിപ്പോർട്ടിന്മേൽ നടപടി ഇനിയും വൈകും. റിപ്പോർട്ട് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ച് മറുപടി നൽകിയ ശേഷമായിരിക്കും നടപടിയെടുക്കുകയെന്നാണ് വിവരം. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിപിഐ നേതാക്കളുമായി ചർച്ച നടത്തും. പ്രശ്നത്തിൽ കുറ്റക്കാരെന്ന് സിപിഐ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നീളുന്നതിൽ ജില്ലാ നേതൃത്വത്തിൽ അമർഷം ഉയരുന്നതിനിടെയാണ് റിപ്പോർട്ടിന്മേൽ വീണ്ടും പരിശോധന വരുന്നത്.
Read Moreഎൽദോയെ അടിച്ചതിൽ പോലീസിനു വീഴ്ച; കളക്ടർ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി; പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ…
കൊച്ചി: സിപിഐ മാർച്ചിനിടെ എംഎൽഎയെ ഉൾപ്പെടെ പോലീസ് ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിനു റിപ്പോർട്ട് കൈമാറി. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നാണു കളക്ടറുടെ കണ്ടെത്തലെന്നാണു സൂചന. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചു വരുത്തിയില്ലെന്നും എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചതു ശരിയായില്ലെന്നും കളക്ടർ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വിവരമുണ്ട്. വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ ഐജി ഓഫീസ് മാർച്ച്. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ പോലീസ് ലാത്തിക്കടിച്ചു. മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എംഎൽഎയെ കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ് മർദിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കു സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ആഭ്യന്തരവകുപ്പിനും…
Read Moreരാജു ചെയ്തത് തെറ്റ്; സംസ്ഥാന നേതൃത്വം നൽകിയത് സമാധാനപരമായ മാർച്ച്; കൊച്ചിയിലെ സിപിഐ മാർച്ചിനെ തള്ളി സംസ്ഥാന നേതൃത്വം
കൊച്ചി: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജില്ലാ സെക്രട്ടറി പി. രാജുവിന് വീഴ്ച പറ്റിയതായാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും വിമർശനമുണ്ട്. കൊച്ചിയിലെ സംഭവങ്ങളിൽ പാർട്ടിയിലും അന്വേഷണം ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. പോലീസ് നടപടിയെ വിമർശിക്കാൻ തയാറാകാത്ത പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ എംഎൽഎയും എറണാകുളത്തെ പാർട്ടിയും തെറ്റുകാരാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സ്വീകരിച്ചു പോന്നത്. അതേസമയം, എംഎൽഎയ്ക്കു മർദനമേറ്റ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെച്ചൊല്ലി പാർട്ടിയിൽ അമർഷമുണ്ടായിട്ടുണ്ട്.
Read Moreകൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ല, പക്ഷേ പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് എൽദോ എബ്രഹാം
കൊച്ചി: പോലീസ് ലാത്തിച്ചാർജിൽ തന്റെ കൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ. മാധ്യമങ്ങളാണ് അത്തരത്തിൽ വാർത്ത നൽകിയത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റേത് നിലനിൽപ്പിനായുള്ള ശ്രമമാണ്. ലാത്തിച്ചാർജ് അടക്കമുള്ള മർദ്ദനം നടത്തിയിട്ടില്ലെന്ന് വരുത്താനാണ് പോലീസ് ശ്രമം. തന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
Read Moreറിപ്പോർട്ട് ഇങ്ങ് വന്നോട്ടെ..! എല്‍ദോയ്ക്കു മർദനമേറ്റ സംഭവം; അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് കാനം
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എക്ക് മർദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മർദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രി ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെയെന്നും കാനം പറഞ്ഞു. ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എംഎൽഎ പറഞ്ഞു. പോലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സിപിഐ നേതൃത്വത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തുടര്‍ സമരങ്ങള്‍ ആവശ്യമെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More