കൊച്ചി: എറണാകുളത്തു സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനുനേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിനിടെ എൽദോ ഏബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം കളക്ടർ കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഡിസ്ചാർജാകുന്ന മുറയ്ക്ക് ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ കളക്ടർ തേടിയേക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ഇവരിൽനിന്ന് പ്രാഥമിക വിവരങ്ങൾ കളക്ടർ തേടിയിരുന്നു. മെഡിക്കൽ രേഖകളും ലാത്തിച്ചാർജ് സംബന്ധിച്ച ദൃശ്യങ്ങളും കളക്ടർ ശേഖരിച്ചിട്ടുണ്ട്. ഇവ പൂർണമായും പരിശോധിക്കുകയും പോലീസുകാരിൽനിന്നടക്കം വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തശേഷമാകും കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക. ലാത്തിയടിയേറ്റ് ഇടതുകൈ ഒടിഞ്ഞ എൽദോ ഏബ്രഹാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
Read MoreTag: eldo mardanam
ഭരണത്തിൽ ഇരിക്കുമ്പോൾ സമരം നടത്തുന്നതു സൂക്ഷിച്ചു വേണം; എൽദോയുടെ കൈയൊടിച്ചതിന് പിന്നാലെ വാക്കുകൾകൊണ്ടും പ്രഹരിച്ച് സിപിഎം മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: ലോക്കൽ പോലീസിന് അതേ ജില്ലയിലെ എംഎൽഎയെ അറിയില്ലേയെന്നു മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ . എറണാകുളത്ത് എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കളെ പോലീസ് മർദിച്ച സംഭവത്തിലെ പ്രതിഷേധം മന്ത്രിസഭാ യോഗത്തിൽ രേഖപ്പെടുത്തവേയാണ് സിപിഐ മന്ത്രിമാർ പോലീസ് നടപടിക്കെതിരേ ആഞ്ഞടിച്ചത്. മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രാഹാമിനു നേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്നു പറഞ്ഞു മന്ത്രി ഇ. ചന്ദ്രശേഖരനാണു വിമർശനങ്ങൾക്കു തുടക്കം കുറിച്ചത്. അടി കൊള്ളുമെന്ന പ്രതീക്ഷയിലാണ് നമ്മളൊക്കെ സമരത്തിനു പോകുന്നത്. ആംഡ് പോലീസോ കേന്ദ്രസേനയോ അല്ല, ലോക്കൽ പോലീസാണ് എറണാകുളത്ത് ലാത്തിച്ചാർജിനു നേതൃത്വം നൽകിയത്. എംഎൽഎയേയോ ഭരണകക്ഷിയിൽപ്പെട്ട സിപിഐ ജില്ലാ സെക്രട്ടറിയേയോ തിരിച്ചറിയാത്ത ലോക്കൽ പോലീസാണോ ആ ജില്ലയിലുള്ളത്. കൈയിലടിക്കുകയും കുതിരയടിക്കുകയുമൊക്കെ ചെയ്യുന്ന പോലീസ് ക്രൂരത കമ്യൂണിസ്റ്റുകാർക്ക് അറിയാം. അതൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോഴായിരുന്നെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതോടെ ഭൂരിഭാഗം…
Read Moreകളക്ടർ അന്വേഷിച്ച് റിപ്പോർട്ട് തരുമ്പോൾ നടപടി; പോലീസ് എൽദോയുടെ കൈ തല്ലിയൊടിച്ചത് “ദൗർഭാഗ്യകര’മെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെതിരായ ലാത്തിച്ചാർജ് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അന്വേഷണത്തിനു ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സിപിഐ നേതാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്ത സംഭവം ദൗർഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണു നടന്നതെന്നും ഇക്കാര്യത്തിൽ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നണി തലത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ ലാത്തിച്ചാർജിനിടെയാണ് മൂവാറ്റുപുഴയിൽനിന്നുള്ള സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ചത്. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കും ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റു.
Read Moreപോലീസ് ലാത്തിച്ചാർജിൽ ഇടതു കൈ ഒടിഞ്ഞ എംഎൽഎ ആശുപത്രിയിൽ തന്നെ ;ജില്ലാ സെക്രട്ടറിക്ക് വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
കൊച്ചി: സിപിഐ മാർച്ചിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇടതു കൈ ഒടിഞ്ഞ എൽദോ എബ്രഹാം എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയ്ക്ക് ഒടിവ് പറ്റിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഏതാനും നാളുകൾ വിശ്രമം വേണ്ടിവന്നേക്കും. തലയ്ക്കു പൊട്ടലേറ്റ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഇന്നലെ രാത്രിയോടെ വീട്ടിൽ മടങ്ങിയെത്തി. ആശുപത്രിയിൽനിന്നും ഡിസ്ചാർജായെങ്കിലും ഏതാനും ദിവസങ്ങൾ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
Read Moreപോലീസിന്റെ നരനായാട്ട്..! എൽദോ എബ്രഹാം എംഎൽഎയുടെ കൈ തല്ലിയൊടിച്ച സംഭവം; രണ്ടു ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി: എറണാകുളത്ത് സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനെത്തുടർന്നുണ്ടായ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ അമർഷം പുകയുന്നു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിവേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ ശക്തമായ നടപടി വേണമെന്ന് എംഎൽഎയും ആവശ്യപ്പെട്ടു. സ്ഥലത്തുനിന്നു ലഭിക്കുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ സ്ഥലത്ത് പോലീസ് നടത്തിയ നരനായാട്ട് വ്യക്തമാണെന്നും ഇതിന് നേതൃത്വം നൽകിയ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് എംഎൽഎ ആവശ്യപ്പെടുന്നത്. അതിനിടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ വൈകിട്ടുതന്നെ കളക്ടർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎയുടെയും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ അടക്കമുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്…
Read More