ജോണ്സണ് വേങ്ങത്തടം പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ… സതീശന്റെ വാക്കുകൾ ഇങ്ങനെ…പുതുപ്പള്ളിയില്‍ സ്വപ്നതുല്യമായ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം ഉറപ്പാണ്. ഒരു ടീം വര്‍ക്കാണ് പുതുപ്പള്ളിയില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. ഏകോപന ചുമതലയാണ് എനിക്കുള്ളത്. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധവികാരം നിറഞ്ഞുനില്ക്കുന്നു. കുടുംബയോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ വിളിച്ചുപറയുന്നതു ജനങ്ങള്ത്തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് പുതുപ്പള്ളിയിലുള്ളത്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകും. സര്‍ക്കാരിന് ജനത്തോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കും?. സര്‍വമേഖലയിലും കൈയിട്ടുവാരുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഇത്രയും കഴിവുകെട്ട ഭരണവും ഭരണകര്‍ത്താക്കളെയും കേരളം കണ്ടിട്ടില്ല. സാമ്പത്തികപ്രതിസന്ധിയിലും ധൂര്ത്തിനുകുറവില്ല. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയെങ്കിലും സ്വപ്നതുല്യമായ വിജയമാണ് തൃക്കാക്കരയില്‍ ജനം നല്‍കിയത്. ഈ വിജയത്തിനുള്ളിലും ഞങ്ങളുടെ പോരായ്മകളെക്കുറിച്ചു പഠിക്കാന്‍ സാധിച്ചു.…
Read MoreTag: election
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ! ബിജെപി തകര്‍ന്നടിയും; അഭിപ്രായ സര്‍വെയില്‍ പറയുന്നത്…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…
Read Moreഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം ! മധ്യപ്രദേശിലും രാജസ്ഥാനിലും തങ്ങളും മാറി നില്‍ക്കാമെന്ന് ആപ്പ്
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കാതിരുന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങളും വിട്ടു നില്‍ക്കാമെന്ന് ആംആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എഎപി മന്ത്രി സൗരഭ് ഭരദ്വാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യം രാജവാഴ്ചയിലേക്കു മാറുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം രാജാവായി സ്വയം അവരോധിക്കാനും മോദി ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐയേയും ഇ.ഡി.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പൂജ്യം സീറ്റുകളില്‍ ഒതുങ്ങിയതും എഎപിയുടെ വക്താവ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എഎപിയുടെ ഈ നീക്കം. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നേതാക്കള്‍…
Read Moreതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില് അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍…
Read Moreഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; സബർമതി നിയോജകമണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗാന്ധിനഗർ, അഹമ്മദാബാദ് ഉൾപ്പെടെ മധ്യഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 833 സ്ഥാനാര്‍ത്ഥികൾ മത്സരരംഗത്തുണ്ട്. രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ് നിഷാൻ പബ്ലിക് സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സബർമതി നിയോജകമണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്. ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കും.
Read Moreതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഓരോത്തര്‍ക്കും ഹെലികോപ്ടര്‍ മുതല്‍ ചന്ദ്രനിലേക്കുള്ള വെക്കേഷന് വരെ ഫ്രീ ! ചിഹ്നമാവട്ടെ ‘ചവറ്റുകുട്ടയും’; സ്ഥാനാര്‍ഥിയുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഇങ്ങനെ…
തെരഞ്ഞെടുപ്പിന് മുമ്പേ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്കുന്നതില് രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ ഏതു സ്ഥാനാര്‍ഥിയും മോശമല്ല. എന്നാല്‍ സൗജന്യ ഹെലികോപ്ടര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷന് തുടങ്ങി വോട്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്കണമെങ്കില് ഒരു റേഞ്ചു വേണം. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് ‘ആഢംബര’വാഗ്ദാനങ്ങള്‍. സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടര്‍, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷന്, യുവാക്കള്‍ക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നല്‍കുന്നുണ്ട്. ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല…
Read Moreജയിച്ചാല്‍ ഒരു കുടുംബത്തില്‍ ഒരു വാഷിംഗ് മെഷീന് ! സ്ഥാനാര്‍ഥി ഇക്കാര്യം ഉറപ്പു നല്‍കിയത് പരസ്യമായി തുണി അലക്കി;വീഡിയോ വൈറലാകുന്നു…
കേരളത്തെപ്പോലെ തന്നെ തെരഞ്ഞെടുപ്പ് ചൂടിലാണ് അയല്‍ സംസ്ഥാനമായ തമിഴ്നാടും. പ്രധാന പാര്‍ട്ടികളായ ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും സ്ഥാനാര്‍ത്ഥികള്‍ നാടുംകാടും ഇളക്കിയുള്ള പ്രചാരണത്തിലാണ്. വിജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍. നാഗപട്ടിണം അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് തങ്ക കതിരവന്‍ ജനവിധി തേടുന്നത്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ എല്ലാ വീട്ടിലും ഓരോ വാഷിംഗ് മെഷീന് നല്‍കും എന്നാണ് തങ്ക കതിരവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഗ്ദാനം താന്‍ തീര്‍ച്ചയായും പാലിക്കും എന്ന് തങ്ക കതിരവന്‍ പരസ്യമായി തുണി അലക്കിയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി തുണി അലക്കി പിഴിഞ്ഞ് മാറ്റുന്നതും ചുറ്റും കൂടി നിന്ന അണികള്‍ കൈയടിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.
Read Moreഅയ്യോ, ഞാൻ പറഞ്ഞത് അങ്ങനെയല്ലായിരുന്നു..! ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. ഇത് വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഇ. ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ. ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More