കെ. ഷിന്റുലാല്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു. സംസ്ഥാനത്തെ 318 ഓളം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളിലെ ഏജന്റുമാര്‍ക്കുള്ള വോട്ട് എവിടെയാണെന്നതും ബൂത്ത് ചുമതലക്കാരന്റെ വോട്ട് എവിടെയാണെന്നതും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്…
Read MoreTag: election-2021
മന്ത്രിസഭയിലേക്ക് കണ്ണൂരിൽനിന്നും മുഖ്യനും കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും; ജലീൽ ഇല്ലെങ്കിൽ ഷംസീർ..?
റെനീഷ് മാത്യുകണ്ണൂർ: ഘടകകക്ഷികളായ എൽജെഡിക്കും കോണ്‍ഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഇല്ലാത്തതിനാൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും അഞ്ചുപേർ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും എൽജെഡിയിൽ നിന്നും കെ.പി.മോഹനനും ഇത്തവണ മന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ എൽജെഡിയിൽ കെ.പി. മോഹനൻ മാത്രമേ ജയിച്ചിട്ടുള്ളൂ. അതിനാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. കണ്ണൂരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും മന്ത്രി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കെ.ടി.ജലീലിന് ഇത്തവണ മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ തലശേരിയിൽ നിന്നും രണ്ടാം തവണയും വിജയിച്ച എ.എൻ.ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. ഷംസീറിൻറെ പേര് ഇതിനകം തന്ന മന്ത്രിമാരുടെ സാധ്യത പട്ടികയിൽ…
Read Moreആരൊക്കെ മന്ത്രിമാർ? 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണ; കോവൂർ കുഞ്ഞുമോന്റെ കാര്യത്തിൽ പുറത്തുവരുന്ന സൂചന ഇങ്ങനെ…
തിരുവനന്തപുരം: ഈ മാസം 20ന് സത്യപ്രതിജ്ഞ നടത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇടതു മുന്നണിയിൽ പുരോഗമിക്കുന്നു. ഇന്ന് ഉഭയ കക്ഷി ചർച്ച വീണ്ടും ആരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും എൻസിപി, ജെഡിഎസ് എന്നീ കക്ഷികളുമായി ആദ്യഘട്ട ചർച്ചയും നടക്കും. 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണയിലെത്തിയിരുന്നു. ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം നിർദേശം. കഴിഞ്ഞ മന്ത്രിസഭയിലുള്ളവർ മാറി നിൽക്കണമെന്നാണ് സിപിഎം മുന്നോട്ടു വച്ച നിർദേശം. അതേ സമയം പുതുതായി മുന്നണിയിലെത്തിയ കക്ഷികളിൽ കേരള കോൺഗ്രസിന് മാത്രം മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. പത്തനാപുരത്തു നിന്ന് വിജയിച്ച കെ.ബി ഗണേഷ് കുമാറും തിരുവനന്തപുരത്തു നിന്ന് വിജയിച്ച ആന്റണി…
Read Moreഎന്‍ഡിഎ കണ്‍വീനറുടെ വസതിയില്‍ നടത്തിയ അത്താഴവിരുന്നില്‍ ഡോ. തോമസ് ഐസക്ക്; വൈപ്പിനിൽ എൽഡിഎഫ്-എൻഡിഎ വോട്ട് കച്ചവടമെന്ന് യുഡിഎഫ്
വൈപ്പിന്‍: വൈപ്പിന്‍ മണ്ഡലത്തില്‍ എന്‍ഡിഎ വോട്ടുകള്‍ ബിഡിജെഎസ് വഴി സിപിഎം വിലയ്ക്കു വാങ്ങിയെന്ന ആരോപണവുമായി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി രംഗത്ത്. ഇതിന്റെ തെളിവുകൾ എന്നോണം ഡോ. തോമസ് ഐസക്ക്, സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണിക്കൃഷ്ണൻ, സിപിഎം പാര്‍ട്ടി അംഗങ്ങൾ, എസ്എന്‍ഡിപി നേതാക്കൾ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്ന ഫോട്ടോയും യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വൈപ്പിന്‍ നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റുമായ രണ്‍ജിത്ത് രാജ്വിയുടെ ഓച്ചന്തുരുത്തിലുള്ള വസതിയിലാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്.എന്‍ഡിഎ കണ്‍വീനറുടെ ഭാര്യ എസ്എന്‍ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്. മാര്‍ച്ച് 28നു തോമസ് ഐസക് ചെറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു. വൈപ്പിനില്‍ 25,000 ത്തോളം വോട്ടുകള്‍ നേടുമെന്നതായിരുന്നു എന്‍ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടത്. എന്നാല്‍ ലഭിച്ചതാകട്ടെ 13,540 വോട്ടുകള്‍ മാത്രമാണ്.…
Read Moreചോർന്നത് എങ്ങോട്ടേയ്ക്ക്? ശബരിമല മണ്ഡലത്തിലും വോട്ടു നഷ്ടം, പരാതിയുമായി ബിഡിജെഎസ്
റാന്നി: എന്‍ഡിഎയ്ക്ക് 8614 വോട്ടുകളുടെ കുറവുണ്ടായ റാന്നി മണ്ഡലത്തില്‍ പൊട്ടിത്തെറിക്കു സാധ്യത.ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍ രണ്ടാമതും ജനവിധി തേടിയ റാന്നി മണ്ഡലത്തിലാണ് ബിജെപി വോട്ടുകള്‍ വന്‍തോതില്‍ നഷ്ടമായത്. ശബരിമല വിഷയം പ്രധാന പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎയ്്ക്ക് ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലുണ്ടായ വോട്ടുനഷ്ടത്തിന്റെ കണക്കെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രത്യാഘാതമുണ്ടാക്കും. പോള്‍ ചെയ്തതിന്റെ 15.33 ശതമാനം വോട്ടുകൊണ്ട് റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തൃപ്തിപ്പെടേണ്ടിവന്നു. 2016ല്‍ ഇതേ സ്ഥാനാര്‍ഥി 28,201 വോട്ട് (21.06 ശതമാനം) നേടിയ മണ്ഡലത്തില്‍ ഇത്തവണ ആകെ ലഭിച്ചത് 19,587 വോട്ടുകളാണ്. റാന്നിയില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്റെ ഭൂരിപക്ഷം 1285 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 41.22 ശതമാനമാണ് ഇത്തവണ എല്‍ഡിഎഫിനു മണ്ഡലത്തില്‍ ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന് 40.21 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി. എല്‍ഡിഎഫിന്…
Read Moreധാരണകൾ സാധ്യമായാൽ കേരള കോൺഗ്രസ്-എമ്മിന് രണ്ടു മന്ത്രിമാർ; ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി
കോട്ടയം: മുൻ ധാരണകൾ സാധ്യമായാൽ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രി സ്ഥാനം ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ കുറവാണ് സീറ്റെങ്കിൽ ഒരു മന്ത്രിസ്ഥാനവും അഞ്ചു സീറ്റ് ലഭിച്ചാൽ രണ്ടു മന്ത്രിസ്ഥാനവും നൽകാമെന്നാണ് കേരളാ കോണ്‍ഗ്രസുമായുള്ള ഇടതുമുന്നണി ധാരണയെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്റെ ക്യാപ്റ്റൻ തോറ്റെങ്കിലും അഞ്ചു സീറ്റിൽ ജയിച്ച് കയറിയതോടെ ഇനി രണ്ടു മന്ത്രിസ്ഥാനം അവകാശപ്പെടാം. ആരെല്ലാം മന്ത്രിയാകും, ജോസ് കെ. മാണിക്ക് ഇനിയെന്ത് പദവി കിട്ടും എന്ന കാര്യത്തിലെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിൽ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കേരള കോണ്‍ഗ്രസിനു ലഭിച്ചേക്കാം. തട്ടകത്തിലെ തോൽവിയെക്കുറിച്ചുള്ള പരിശോധന നടത്തുകയാണ് കേരള കോണ്‍ഗ്രസ്-എം. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോൾ വലിയ ഞെട്ടലുണ്ടാക്കിയ…
Read Moreഅടിപതറി ബിജെപി ജില്ലാനേതൃത്വം; ജില്ലയിൽ ചോർന്നത് ഒരുലക്ഷത്തിൽപ്പരം വോട്ടുകൾ
കോട്ടയം: അടിപതറി ബിജെപി നേതൃത്വം. ജില്ലിയിൽ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുന്പോൾ എപ്ലസ് മണ്ഡലമായി കണക്കാക്കിയ കാഞ്ഞിരപ്പള്ളിയടക്കം എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു വോട്ടു ചോർച്ചമാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വലിയ വോട്ട് നേട്ടം സ്വന്തമാക്കിയെങ്കിലും നിർണായകമായ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം മാത്രമാണ് എല്ലായിടത്തും ലഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിവും അഞ്ചു മാസങ്ങൾക്കു മുന്‍പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കൊയ്ത നേട്ടങ്ങളാണ് ഇത്തവണ യുഡിഎഫിനും എൽഡിഎഫിനു ഗുണം ചെയ്തത്. ബിജെപി ഭരിക്കുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ പോലും വോട്ട് നിലയിൽ ബിജെപി പുറകിലായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന രണ്ടു തെരഞ്ഞുപ്പുകളിലും നേടിയ വോട്ടുകളിൽ നിന്ന് ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ചേർച്ചയാണ് ഇക്കുറി ജില്ലയിൽ ബിജെപിക്കുണ്ടായിരിക്കുന്നത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും വോട്ട് നേട്ടത്തെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിൽ എൻഡിഎ പാനലിൽ…
Read Moreക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയമസഭയെ നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…
ജിബിൻ കുര്യൻകോട്ടയം: സിപിഎമ്മിനും ഇടതു മുന്നണിക്കും ഇനി മന്ത്രിമാരെയാണ് വേണ്ടത്. അതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തൊട്ടു പിന്നാലെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കും. അതിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഒരു സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎൻഎൽ എന്നിവർക്കു മന്ത്രി സ്ഥാനം കിട്ടാൻ സാധ്യതയില്ല. എന്നാൽ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു സൂചനയുണ്ട്. സിപിഐയ്ക്കു കുറയുംകഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാൻ സാധ്യ തീർത്തും കുറവാണ്. സിപിഐയ്ക്ക് നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലഭിച്ചിരുന്നത്. അത് ഇത്തവണയുമുണ്ടാകും. ചെലപ്പോൾ…
Read More‘കൂടുതൽ കിട്ടീലെങ്കിലും വേണ്ട; ഉള്ളതു പോകാതിരുന്നാൽ മതി’; കേരളത്തില്‍ ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് റിപ്പോര്‍ട്ട്; ആശങ്കയിൽ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ ഉള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.…
Read Moreആറന്മുളയില് 23 പേര്‍ക്ക് വീണ്ടും പോസ്റ്റല്‍ ബാലറ്റ്! പോളിംഗ് ഉദ്യോഗസ്ഥർ എത്രതവണ വോട്ട് ചെയ്യണം?!
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളും ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ എത്തി വോട്ടു ചെയ്തവര്‍ക്ക് വീണ്ടും തപാല്‍ ബാലറ്റുകളും. പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങി യുഡിഎഫ്. ഏപ്രില്‍ 1, 2, 3 തീയതികളില്‍ പത്തനംതിട്ട മാര്‍ത്തോമ്മ ഹൈസ്കൂളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥര്‍ക്കാണ് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റല്‍ ബാലറ്റ് അയച്ചതായി പരാതി ഉണ്ടായത്.ഇതിന്റെ തെളിവുകള്‍സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ക്ക് പരാതി നല്‍കിയതായി യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.ആര്. സോജി പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 പേര്‍ക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകള്‍ തിരികെ വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് തിരികെ നല്‍കാതെ വോട്ട് ചെയ്യുന്നവരുടെ പേരില്‍ ജനപ്രാതിനിധ്യനിയമം 62 (4) പ്രകാരം കേസ് എടുക്കണം. ആറന്മുള മണ്ഡലത്തില്‍ മാത്രം 80 വയസിനു മുകളിലുളള…
Read More