സ്വന്തം ലേഖകൻതൃശൂർ: ഇരട്ട വോട്ടുകൾ പരിശോധിക്കുന്ന പ്രകിയ തൃശൂരിലും തുടരുന്നു. പതിമൂന്നു നിയമസഭ മണ്ഡലങ്ങളിലും വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം തകൃതിയായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചവരെ ജില്ലയിൽ 18,021 വോട്ടർമാർക്കാണ് ഇരട്ടവോട്ടുകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ അന്തിമ പട്ടിക തയ്യാറാകും. പല മണ്ഡലങ്ങളിലും ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക സൂചന. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇരട്ടവോട്ടുകളുണ്ടോ എന്ന പരിശോധന നടക്കുന്നത്. ഇത് കണ്ടെത്തിയാലുടൻ വിവരം ബന്ധപ്പെട്ട ബി.എൽ.ഒ മാരെ അറിയിക്കും.വോട്ടർമാർ താമസം മാറുന്പോൾ പുതിയ സ്ഥലത്തെ വിലാസത്തോടെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും പഴയ വോട്ടർപട്ടികയിൽ നിന്നും ഒഴിവാകാത്തതാണ് ഇരട്ടിപ്പിന് പ്രധാന കാരണമെന്നും സോഫ്റ്റ് വെയർ തകരാർ മൂലമാണിതു സംഭവിക്കുന്നതെന്നുമാണ് പൊതുവെ പറയുന്നത്. കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്നു വോട്ടുകളുണ്ടെന്നാണ് പറയുന്നത്. താമസം മാറി പുതിയ വോട്ടർപട്ടികയിൽ ഇടം പിടിച്ചെങ്കിലും പഴയ വോട്ടർപട്ടികയിൽ പേരു റദ്ദാക്കപ്പെടാതിരുന്നതാണ്…
Read MoreTag: election-2021
മൂവാറ്റുപുഴയിലേക്ക് മുന്നണി നേതാക്കൾ എത്തുന്നു ; പ്രചാരണം ആവേശത്തിലേക്ക്
മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ മുന്നണികളുടെ നേതാക്കൾ മൂവാറ്റുപുഴയിലേക്കെത്തുന്നു. നേതാക്കളുടെ സാനിധ്യത്തിൽ സ്ഥാനാർഥികളുടെ പ്രചരണം കൊഴുത്തു. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴലനാടനു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും,ശശി തരൂരും മണ്ഡലത്തിൽ എത്തിയിരുന്നു. വൻ സ്വീകാര്യതയായിരുന്നു പ്രവർത്തകർ നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിനായി എസ്. രാമചന്ദ്രൻ പിള്ളയും, 30ന് കനയ്യകുമാറും മണ്ഡലത്തിൽ എത്തുന്നുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള റോഡ് ഷോ ഉൾപ്പെടെയാണ് നേതാവിനെ എതിരേരൽക്കാൻ മുന്നണി സജ്ജമാക്കോയിരിക്കുന്നത്. ബിജെപി സ്ഥാനാർഥി ജിജി ജോസഫിന്റെ പ്രചാരണത്തിനായി വരും ദിവസങ്ങളിൽ തന്നെ സംസ്ഥാന നേതാക്കളെത്തുമെന്നാണ് അറിയുന്നത്. ട്വന്റി-20 സ്ഥാനാർഥി സി.എൻ. പ്രകാശിനായി ട്വന്റി-20യുടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ഇന്നലെ മഞ്ഞള്ളൂർ പഞ്ചായത്തിൽ എത്തിയിരുന്നു. മൂവാറ്റുപുഴ മണ്ഡലത്തിൽ കന്നി അംഗത്തിനിറങ്ങുന്ന ട്വന്റി-20 നല്ല മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ പ്രചാരണ വേഗതയും പ്രവർത്തകരുടെ ആവേശവും…
Read More‘അഴിമതി രഹിത ഭരണകൂടങ്ങള്‍ ഉള്ളിടത്തു മാത്രമേ ബഹുരാഷ്ട്ര കമ്പനികള്‍ നിഷേപം നടത്തൂവെന്ന് മുഖ്യമന്ത്രി
അടൂര്‍: അഴിമതി രഹിത ഭരണകൂടങ്ങള്‍ ഉള്ളിടത്തു മാത്രമേ ബഹുരാഷ്ട്ര കമ്പനികള്‍ നിഷേപം നടത്തൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അടൂര്‍ കെഎസ്ആര്‍ടിസി കോണറില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ടി.ഡി. ബൈജു അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്, ആര്. ഉണ്ണിക്കൃഷ്ണ പിള്ള എക്സ് എംഎല്‍എ, കെ.ജെ.തോമസ്, എ.പി. ജയന്, ചിറ്റയം ഗോപകുമാര്‍, കെ.പി.ഉദയഭാനു. ഡോ. വര്‍ഗീസ് പേരയില്‍, പി.വി. ഹര്‍ഷകുമാര്‍, എസ്. മനോജ്, ഏഴംകുളം നൗഷാദ്, ഡി. സജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreനിയമസഭയിലെ ‘ബേബി’യെ നേരിടാന്‍ നാട്ടുകാരുടെ കുഞ്ഞ്, കളംനിറച്ച് ആവേശവുമായി അശോകനും അങ്കത്തട്ടിൽ; രാഷ്ട്രീയം പറഞ്ഞാല്‍…
തിരുവല്ല: ബേബി – കുഞ്ഞ് പോരാട്ടമാണ് ഇത്തവണ തിരുവല്ലയില്‍. കളംനിറച്ച് ആവേശവുമായി അശോകനും അങ്കത്തട്ടിലുണ്ട്. മാത്യു ടി.തോമസിന് ഇപ്പോഴും കേരള നിയമസഭയില ബേബി എന്ന പദവിയുണ്ട്. 1987ല്‍ അദ്ദേഹം തിരുവല്ലയിലെ കന്നി അങ്കത്തില്‍ ജയിച്ച് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ നേട്ടമാണ് അത്. 25 വയസും ആറു മാസവും ഒരുദിവസവും മാത്രം പ്രായമുണ്ടായിരുന്ന മാത്യു ടി. തോമസിനേക്കാള്‍ പ്രായം കുറവുള്ള ആരും പിന്നീട് സഭയിലെത്തിയിട്ടില്ല. നേരത്തെ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്ന ഈ നേട്ടം 2019ലാണ് മാത്യു ടി.തോമസ് സ്വന്തം പേരിലേക്കു സഭാ രേഖകളില്‍ തിരുത്തല്‍ ചെയ്യിപ്പിച്ചത്. അന്നത്തെ ബേബി ഇന്നു സഭയില്‍ സീനിയറായെങ്കിലും ചരിത്രരേഖയില്‍ മാറ്റമുണ്ടാകില്ല. ഇത് ആറാം അങ്കമാണ്. നാലുതവണ വിജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി തിരുവല്ലയില്‍ ജയിച്ചുവരുന്ന മാത്യു ടി.തോമസിനെ നേരിടാന്‍ ഇത്തവണ യുഡിഎഫ് നിയോഗിച്ചത് കുഞ്ഞിനെയാണ്. മല്ലപ്പള്ളിക്കാരനായ കുഞ്ഞുകോശി പോളിനെ കുഞ്ഞെന്ന പേരിലാണ്…
Read Moreകെ.എം.ഷാജിക്കെതിരേ എഫ്ഐആര്‍ ? കേസെടുത്താല്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കുമോ? യുഡിഎഫ് ആശങ്കയില്‍
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നറിയാം. കെ.എം.ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷല്‍ സെല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കേസെടുക്കാന്‍ തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഷാജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഇതോടെ യുഡിഎഫ് ആശങ്കയിലായി. കേസെടുത്താല്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.പൊതുപ്രവര്‍ത്തകനായ അഡ്വ. എം.ആര്.ഹരീഷ് നല്കിയ ഹർജിയിലാണ് ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കോടതി ഉത്തരവിട്ടത്. വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനം രേഖയിലുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പിയുടെ നേൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 28 തവണ നടത്തിയ വിദേശ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നും…
Read Moreഇവിടെ വിജയം പ്രവചിക്കുന്നതെങ്ങനെ? താരപ്പിറവി കാത്ത് കോഴിക്കോട് നോര്‍ത്ത്
ബൈജു ബാപ്പുട്ടികോഴിക്കോട്: എഴുപത്തിനാല് വയസുകാരനും രണ്ടുതവണ കോഴിക്കോട് മേയറുമായിരുന്ന സിപിഎം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനെ നേരിടാൻ 28കാരനും കെഎസ്യു സംസ്ഥാന പ്രസിഡന്റുമായ കെ.എം.അഭിജിത്ത്. ബിജെപി എ-ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതിനാൽ കളത്തിലിറങ്ങാൻ 50കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും! കോഴിക്കോട് നോർത്തിൽ വിജയം പ്രവചിക്കാൻ ഇനിയെങ്ങനെ കഴിയും? ഇടതു രാവണൻകോട്ട ആര് വാഴും? ഇടതിന്റെ രാവണൻകോട്ടയെന്ന് അവകാശപ്പെടുന്പോഴും പുതിയ സാധ്യതകളും ചെറുപ്പത്തിന്റെ സ്വീകാര്യതയും ആവേശവും ഇടതുതേരോട്ടത്തെ പിടിച്ചുകെട്ടുകതന്നെചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടൽ ശരിയായാൽ 20 വർഷത്തിനിപ്പുറം കോൺഗ്രസിനു ചുവടുറപ്പിക്കാം. 1991ല്‍ എ. സുജനപാല്‍ വിജയിച്ചതാണ് മണ്ഡലത്തിലെ കോൺഗ്രസിന്റെ അവസാന സാന്നിധ്യം. കഴിഞ്ഞതവണ 30,000ത്തിനടുത്ത് വോട്ടുകൾനേടിയ മണ്ഡലത്തിൽ ബിജെപിക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തെ ഗൗരവമായികണ്ട് മുന്നേറാനാണ് ബിജെപി പ്ലാൻ. ശബരിമല വിഷയവും വിശ്വാസികളുടെ അവകാശസംരക്ഷണവും ഉയർത്തി വോട്ടർമാരെ സമീപിക്കുകയാണിവർ. വിശ്വാസിയും ദേവസ്വംബോർഡ് മുൻ ചെയർമാനും കൂടിയായ തോട്ടത്തിൽ രവീന്ദ്രനെ…
Read Moreകനത്ത ചൂടിനെയും വേനൽ മഴയേയും വകവയ്ക്കാതെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ കാണാനുള്ള പാച്ചിലിൽ …
കോട്ടയം: ആവേശമുയർത്തി ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കനത്ത ചൂടിനെയും ഉച്ചകഴിഞ്ഞുള്ള വേനൽ മഴയേയും വകവയ്ക്കാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ആഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ. ആദ്യഘട്ടങ്ങളിൽ രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ച സമയത്ത് സ്ഥാനാർഥികൾക്ക് അല്പം ഇടവേള നല്‍കിയിരുന്നു. എന്നാൽ ദേശീയ, സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജില്ലയിൽ എത്തി ശക്തമായ പ്രചാരണം ആരംഭിച്ചതോടെ ഉച്ചയ്ക്കുള്ള ഇടവേള പോലും ഒഴിവാക്കിയാണ് സ്ഥാനാർഥികൾ സജീവമായിരിക്കുന്നത്. സ്ഥാനാർഥികളുടെ പ്രചാരണം അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. മണ്ഡലം ചുറ്റിയുള്ള സ്ഥാനാർഥികളുടെ വോട്ടഭ്യർഥന അവസാനിപ്പിച്ച് ഇനി ഓളം സൃഷ്ടിക്കുന്ന വാഹന പര്യടനമാണ്. അലങ്കരിച്ച തുറന്ന ജീപ്പിൽ ബൈക്കുകളുടെയും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയിൽ പ്രചാരണത്തിന് ഒന്നരയാഴ്ചയേ ബാക്കിയുള്ളൂ. ആദ്യ റൗണ്ടിൽ ഒട്ടിച്ച പോസ്റ്ററുകൾ കീറി നശിച്ചയിടങ്ങളിൽ പുതുമയുള്ള ഫോട്ടോയോടെ വീണ്ടും പോസ്റ്റർ പതിക്കണം. സ്ഥാനാർഥികളുടെ പര്യടന കേന്ദ്രങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കണം.…
Read Moreചെന്നിത്തല സ്പീക്കിംഗ്..! പത്തു ചോദ്യങ്ങൾക്കുമുന്പിൽ പ്രതിപക്ഷ നേതാവ് മനസ് തുറക്കുന്നു…
കണ്ണൂർ: ‘തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരും മറ്റു സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരുമാണ് പാർട്ടി വിട്ടുപോയത്. അതിൽ ഒരു കാര്യവുമില്ല. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്’- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന “പോർമുഖത്തിൽ’ പത്തു ചോദ്യങ്ങൾക്കുമുന്പിൽ പ്രതിപക്ഷ നേതാവ് മനസ് തുറക്കുന്നു. 1. നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കില്ലേ ? * പലഘട്ടങ്ങളിലും കോൺഗ്രസിൽനിന്ന് നേതാക്കൾ പോയിട്ടുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കാത്തവരും സീറ്റ് ലഭിക്കാത്തവരുമാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ലതിക സുഭാഷും പി.സി. ചാക്കോയും മറ്റും പാർട്ടി വിട്ടത് അങ്ങനെയാണ്. എല്ലാവർക്കും എപ്പോഴും സ്ഥാനമാനങ്ങൾ കൊടുക്കാൻ പാർട്ടിക്കാകില്ല. 2. ഇരിക്കൂർ പ്രശ്നം പരിഹരിച്ചോ? *ഇരിക്കൂറിലെ പ്രശ്നങ്ങൾ എല്ലാവരുമായി സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്. അവിടെ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കും. മറ്റുള്ള വാഗ്ദാനങ്ങൾ നൽകിയാണ് പ്രശ്നം പരിഹരിച്ചതെന്ന വാർത്ത തെറ്റാണ്. ആർക്കും ഒരു വാഗ്ദാനവും…
Read Moreസംസ്ഥാനം ഭരിക്കുന്നത് കള്ളക്കടത്തും അഴിമതിയും നടത്തുന്ന സർക്കാർ; പ്രതിഷേധിക്കാൻ നട്ടല്ലില്ലാത്ത പ്രതിപക്ഷവും; ഗുരുതര ആരോപണവുമായി പുനലൂർ സ്ഥാനാർഥി മുരളി
പുനലൂർ: കേരളത്തിലെ നയതന്ത്രജ്ഞരെ പോലും വിലക്കെടുത്തു കൊണ്ട് കള്ളക്കടത്തും അഴിമതിയും നടത്തി വരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളി പത്രസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന തുകയും ചേർത്തു കേളത്തിൽ നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട പദ്ധതിയടക്കം രാജ്യത്തെ എല്ലാ പദ്ധതികളുടെയും പേര് മാറ്റിയാണ് സംസ്ഥന സർക്കാർ വികസനങ്ങൾ നടത്തുന്നത്. ഇത് മനസിലാക്കിയിട്ടും പ്രതിരോധിക്കാൻ കഴിയാതെ പ്രതിപക്ഷം വട്ടം തിരിയുകയാണ്. നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം ഇതിനെതിരെ എങ്ങനെ പ്രതിരോധിക്കും. ഈ പ്രതിപക്ഷമാണ് തുടർ ഭരണത്തെ പ്രതിപക്ഷം തടയുമെന്ന് പറയുന്നത്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ആർക്കൊക്കെ എവിടെയെല്ലാം സീറ്റുനൽകണമെന്ന് അറിയാതെ വട്ടം തിരിയുകയായിരുന്നു. പുനലൂർ മണ്ഡലത്തിൽ എൻഡിഎ നിർണായക ശക്തിയാണ്. സംസ്ഥാനത്ത് എൻഡിഎക്ക് 20 ശതമാനം വോട്ടു ഉണ്ടെന്നാണ് പറയുന്നത്. 30 ശതമാനം വോട്ടു ലഭിച്ചാൽ എൻഡിഎ വിജയിക്കും. കഴിഞ്ഞ നിയമസഭ…
Read Moreവോട്ടർമാരെ വോട്ട് ബാങ്ക് എന്നതിന് അപ്പുറം ബഹുമാനം കൊടുക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രവർത്തകർ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു. 2016-ൽ 40,000ലേറെ വോട്ടുകൾ ഉണ്ടായിരുന്ന ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ അത് 28,000ലേക്ക് ചുരുങ്ങി. കുറഞ്ഞ വോട്ട് മുഴുവൻ സിപിഎമ്മിനാണ് കിട്ടിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിൽ നിയമ നിർമാണം നടത്തുമെന്ന് ബിജെപി പറയുന്നു. ശബരിമല നിയമ നിര്‍മാണം നടത്തണമെങ്കിൽ അത് പാര്‍ലമെന്റിലാകാമല്ലോ? ബിജെപി അതിന് തയാറുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. പെട്രോളിയം വർധന ഇത്രയും ആകാൻ ഉണ്ടായ സാഹചര്യം എന്തെന്ന് ആദ്യം ബിജെപി വിശദീകരിക്കട്ടെന്നും അദ്ദേഹം പറഞ്ഞു. വിഷു കിറ്റിന്റെ പേര് പറഞ്ഞ് സംസ്ഥാനത്ത് നടക്കുന്നത് അധാർമിക നടപടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പട്ടിണിപ്പാവങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ…
Read More