കൊല്ലം: ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.ഇടതുപക്ഷ സർക്കാർ നൽകിയ കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരേയും മുഖ്യമന്ത്രി രംഗത്തെത്തി. മാറ്റിവച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. എന്താണ് മാറ്റിവയ്ക്കാൻ കാരണം എന്ന് കമ്മീഷൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് കമ്മീഷൻ സമ്മർദത്തിന് വഴങ്ങി. കേന്ദ്ര നിർദേശം അനുസരിച്ചാണോ തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read MoreTag: election-2021
സംസ്ഥാനത്ത് ബിജെപി വളരാത്തത് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലായതുകൊണ്ടെന്ന് രാജഗോപാൽ
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒ.രാജഗോപാൽ. സാക്ഷരതയിലുംവിദ്യാഭ്യാസത്തിലും കേരളം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി വളരാത്തതെന്നാണ് ഒ. രാജഗോപാലിന്റെ പുതിയ പരാമർശം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആണ് രാജഗോപാലിന്റെ വിവാദപ്രസ്താവന.കേരളത്തിൽ 90 ശതമാനം ആണ് ആണ് സാക്ഷരത. ഇവിടെ ജനങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാസന്പന്നരായ ജനങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നത്. രാജഗോപാലിന്റെ വിവാദ പരാമർശം ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇലക്ഷൻ പ്രചാരണം ആരംഭിച്ചശേഷം നിരവധി വിവാദ പ്രസ്താവനകൾ ആണ് രാജഗോപാലിന്റെ ഭാഗത്തുനിന്ന് ബിജെപിക്കെതിരെ ഉണ്ടായത്. നേമത്ത് കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി ആയപ്പോൾ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ രാജഗോപാൽ കെ.മുരളീധരനെ പ്രശംസിച്ചിരുന്നു. പാർട്ടിക്കു പുറത്തും നിന്നും തനിക്കു ലഭിച്ച വ്യക്തിപരമായ വോട്ടുകൾ കുമ്മനം രാജശേഖരനു ലഭിക്കില്ലെന്ന് സ്ഥാനാർഥിയായ ശേഷം അനുഗ്രഹം തേടാൻ എത്തിയ കുമ്മനത്തെ അടുത്തിരുത്തി കൊണ്ട് രാജഗോപാൽ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അതിനുശേഷം നേമത്തെ…
Read More‘30 വര്‍ഷം പിന്നിടുമ്പോഴും കോ ലീ ബി സഖ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവല്ല: കേരളത്തില്‍ 30 വര്‍ഷം മുമ്പു രൂപപ്പെട്ട കോ ലീ ബി സഖ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല മണ്ഡലങ്ങളിലും ഇത്തരം ധാരണകള്‍ രൂപപ്പെടുന്നുണ്ട്. അധികാരം പിടിക്കാന്‍ വെപ്രാളപ്പെട്ടു നടക്കുന്ന യുഡിഎഫ് നേതാക്കള്‍ക്ക് നാടിന്റെ പൊതുവികാരം അലോസരപ്പെടുത്തുന്നുണ്ടാകാമെന്ന് പിണറായി വിജയന് പറഞ്ഞു. ഒരിടത്ത് വോട്ടു കൊടുക്കുക, മറ്റൊരിടത്ത് വര്‍ഗീയ കക്ഷികളുടെ വോട്ടു നേടുകയെന്നതാണ് യുഡിഎഫ് നേതാക്കളുടെ നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ശബരിമലയിലും നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ല. കോടതി വിധി വരുമ്പോള്‍ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കിഫ്ബി കേരളത്തിന് ഒരു അധിക ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള നടപടികളാണ ്കിഫ്ബി മുഖേന സ്വീകരിച്ചത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബി പദ്ധതികള്‍…
Read Moreകേസുകളിൽ കേമൻ കടകംപള്ളി, തൊട്ടുപിറകിൽ നേമം മണ്ഡലത്തിലെ വി. ശിവൻകുട്ടിയും; നാലരപേജ് സപ്ലിമെന്റുമായി സിപിഎമ്മിന്റെ പാർട്ടി പത്രം
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിൽ നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാർട്ടി പത്രത്തിൽ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39 സ്ഥാനാർഥികളുടെ പട്ടികയിൽ കൂടുതൽ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മൽസരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകിൽ നേമം മണ്ഡലത്തിൽനിന്നു മൽസരിക്കുന്ന വി. ശിവൻകുട്ടിയുമുണ്ട്. 2009 മുതൽ വിവിധ സമരങ്ങളിൽ നയിക്കുകയും നിയമവിരുദ്ധമായി ആൾക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമർപ്പിക്കാൻ പോലീസ് ധൈര്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീംകോടതിയിലുള്ള ലാവ്ലിൻ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ടി. നന്ദകുമാർ നൽകിയ കേസും. 2013-ൽ യുഡിഎഫ് സർക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read More‘രമേശ് ചെന്നിത്തലയെ എല്‍ഡിഎഫ് ഭയപ്പെടുന്നു’; രാഷ്ട്രീയ കേരളം രമേശിന്റെ വരവിന് കാത്തിരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
ഹരിപ്പാട്: രമേശ് ചെന്നിത്തലയെ എല്‍.ഡി.എഫ് ഭയപ്പെടുന്നു വെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പളളിപ്പാട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ എല്ലാ അഴിമതികളും പുറത്ത് കൊണ്ട് വന്നത് കൊണ്ട് രമേശ് ചെന്നിത്തല എല്‍ഡിഎഫിന്റെ കണ്ണിലെ കരടാണ് രാഷ്ട്രീയ കേരളം രമേശിന്റെ വരവിന് കാത്തിരിക്കുന്നു. ഇരുപത്തിയ്യായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തില്‍ രമേശ് ചെന്നിത്തലയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുളളത്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന പ്രചരണത്തിലൂടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയെന്ന് പറയുന്ന ഒരു അഴിമതിപോലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം.കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു,ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ.എഷുക്കൂര്‍,എ.കെ.രാജന്,എം.ആര്.ഹരികുമാര്‍,ജോണ്‍ തോമസ് ,മുഞ്ഞിനാട്ട് രാമചന്ദ്രന്,കെ.കെ സുരേന്ദ്രനാഥ്,സുജിത്ത് എസ് ചേപ്പാട് ,എം.പി.പ്രവീണ്‍, കെ ബാബുക്കുട്ടൻ , കൊല്ലമല തങ്കച്ചന്,നൗഷാദ്,സാജന് പനയറ,കെ.എം.രാജു,കീച്ചേരില്‍ ശ്രീകുമാര്‍,വിനു ആര് നാഥ്, എന്നിവർ സംസാരിച്ചു.
Read Moreകോലീബിക്കൊപ്പം വെല്‍ഫെയര്‍ ബന്ധവും; മലബാറില്‍ അടവുമാറ്റി സിപിഎം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോലീബി സഖ്യത്തിന് പുറമേ വീണ്ടും വെല്‍ഫെയര്‍പാര്‍ട്ടി ബന്ധവും എടുത്തിടാന്‍ സിപിഎം. മലബാറില്‍ പ്രത്യേകിച്ചും കോഴിക്കോട്ട് വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ഇപ്പോഴും ബന്ധം തുടരുന്നുവെന്നും തിരുവമ്പാടി, കുറ്റ്യാടി, മലപ്പുറത്തെ മങ്കട എന്നിവിടങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി യുഡിഎഫുമായി രഹസ്യബന്ധത്തിലാണെന്നും സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം തുറന്നുകാട്ടി പ്രചാരണം നയിക്കുകയും അതുവഴി നേട്ടമുണ്ടാക്കുകയും ചെയ്ത സിപിഎം സമാന രീതിയില്‍ തന്നെയാണ് മലബാറില്‍ ഇത്തവണയും പ്രചാരണം നയിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ഇതിനായുള്ള ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇത്തവണയും യുഡിഎഫ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇത് നിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തി. തുടര്‍ നാളുകളില്‍ ഇതിന്റെ കൂടി ചുവടുപിടിച്ചുള്ള പ്രചാരണമായിരിക്കും സിപിഎം നയിക്കുക. അതുവഴി മുസ്ലിം ജനവിഭാഗത്തിലെ വലിയ വിഭാഗം വോട്ടാണ് സിപിഎം ലക്ഷ്യമിടുന്നത്. കോഴിക്കോടി…
Read Moreവിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; 30ന് ഹാജരാകണം; മൂന്നാമതും ഹാജരായില്ലെങ്കിൽ വാറന്റ് അയയ്ക്കുമെന്ന്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. 30ന് ഹാജരാകണം എന്നാണ് നിര്‍ദേശം. കഴിഞ്ഞ രണ്ടുനോട്ടീസിലും വിനോദിനി ഹാജരായില്ല. 30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയയ്ക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈയില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. സന്തോഷ് ഈപ്പനില്‍നിന്ന് ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. ഇന്നലെ നോട്ടീസ് ലഭിച്ചില്ലെന്ന കാരണത്തിലാണ് ഹാജരാകാതിരുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്ക് കോഴയായി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ…
Read Moreരണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികൾ ഇല്ലാത്തത് ചെറിയ തിരിച്ചടി; ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്ന് അമിത്ഷാ
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികൾ ഇല്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത്ഷാ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ പ്രചാരണത്തിനായി ചൊവ്വാഴ്ച രാത്രിയിലാണ് അമിത്ഷാ കൊച്ചിയിലെത്തിയത്. ഇന്നു രാവിലെ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് പൂർണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്ക് റോഡ് ഷോ. പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്റ്ററിൽ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിംഗല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ചാത്തന്നൂരിൽ നിന്ന് മലന്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്.…
Read Moreഒരു വോട്ടർക്ക് പല മണ്ഡലങ്ങളിലും തിരിച്ചറിയൽ കാർഡ്; ഒരു മണ്ഡലത്തിലും വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്; കൂടുതൽ ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. വ്യത്യസ്ത മേൽവിലാസങ്ങളിലാണ് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുള്ളത്. ഇരിക്കൂരിൽ 537 ഇതര മണ്ഡല വോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂർ മണ്ഡലത്തിലുള്ള 127 പേർക്കും കല്യാശേരിയിലെ 91 പേർക്കും ഇരിക്കൂറിൽ വോട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിൽ ഇത്തരം നിരവധി വ്യാജ വോട്ടർമാർ ഉണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി. ഒരു മണ്ഡലത്തിലും വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്. ക്രമക്കേടിന് കൂട്ടുനിന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreനിരന്തരം അവഗണന, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരോട് നീതി പുലർത്തുന്നവരെ പിന്തുണയ്ക്കുമെന്ന് ഐക്യവേദി
മുക്കം: ജനപ്രതിനിധികൾ തങ്ങളെ നിരന്തരമായി അവഗണിക്കുകയാണെന്നും തങ്ങളോട് നീതി പുലർത്തുന്നവരെ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും കേരള പട്ടികജാതി- പട്ടികവർഗ ഐക്യവേദി ഓമശേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നു മുന്നണികളും ഭവന നിർമാണം ഒഴികെയുള്ള വിഷയങ്ങളിൽ പട്ടികവിഭാഗക്കാരോടുള്ള നിലപാട് പ്രകടനപത്രികയിൽ വിശദമാക്കാത്ത സാഹചര്യത്തിൽ എന്ത് നിലപാടാണ് മറ്റുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും സംഘടന നിലപാട് സ്വീകരിക്കുക. ലൈഫ് പദ്ധതിയിൽ നിന്ന് പട്ടിക വർഗക്കാരെ ഒഴിവാക്കി പട്ടികജാതി വികസന വകുപ്പ് മുഖേന ഭവന നിർമാണം നടപ്പിലാക്കുക, പട്ടികജാതി വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റെപ്പൻഡ് വർധിപ്പിക്കുക, സാമ്പത്തിക സംവരണം പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് തങ്ങൾക്കുള്ളതെന്നും ഇവർ പറഞ്ഞു. യൂണിറ്റ് തലം മുതൽ സംഘടനക്ക് വ്യക്തമായ അടിത്തറയുള്ള തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കുവാൻ സംഘടനയ്ക്ക് കഴിയും. കൊടുവള്ളി ബ്ലോക്കിൽ തന്നെ ഏറ്റവുമധികം കോളനികളും…
Read More