തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ റേറ്റിങ് വർധിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ചാനലുകൾ പുറത്തുവിടുന്ന സർവ്വേകൾ ഇതിന്റെ ഭാഗമാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിയാണ് സർക്കാർ പരസ്യങ്ങൾ വാങ്ങി ഉപകാരസ്മരണ കാട്ടുകയാണ് മാധ്യമങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്ന ക്രമക്കേട് നടക്കുന്നതായി രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മാധ്യമ വാർത്ത ഉദ്ധരിച്ചാണ് പരാതി നൽകിയത്.
Read MoreTag: election-2021
പി.സിക്കെതിരേ പ്രതിഷേധം എസ്ഡിപിഐയുടെ ശക്തികേന്ദ്രത്തിൽ; ആശാനെതിരേ അറ്റാക്ക്, കൗണ്ടർ അറ്റാക്ക്!
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥിയും എംഎൽഎയുമായി പി.സി. ജോർജിന് ഇന്നലെ തീക്കോയി പഞ്ചായത്തിലായിരുന്നു പ്രചാരണം. പഞ്ചായത്തിൽ ഉൾപ്പെട്ട തേവരുപാറയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രചാരത്തിനിടയിൽ വോട്ട് അഭ്യർഥിച്ചു പ്രസംഗിക്കുന്പോൾ ഒരു സംഘം പി.സി.യെ കൂവിവിളിക്കുകയായിരുന്നു.ആദ്യം കൂവൽ കാര്യമാക്കാതെ അഭ്യർഥന തുടർന്ന സ്ഥാനാർഥി കൂവൽ കനത്തതോടെ ശരിക്കും പൂഞ്ഞാർ ആശാനായി മാറി. ഒട്ടും വിട്ടുകൊടുക്കാതെ തനതു ശൈലിയിൽ ജോർജ് മൈക്കിലൂടെ പ്രസംഗം തുടർന്നതോടെ കണ്ടു നിന്നവരും അന്തംവിട്ടു. എന്റെ ചിഹ്നം തൊപ്പിയാണെന്നും വോട്ടു ചെയ്യണമെന്നും ആദ്യം അഭ്യർഥന നടത്തിയ ജോർജ് കൂവൽ പരിധിവിട്ടതോടെ നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ വോട്ടു തന്നാൽ മതി, വോട്ടു ചോദിക്കാൻ വരുന്നവരോടു മര്യാദയ്ക്കു പെരുമാറാൻ പഠിക്കടാ, നിന്റെയൊന്നും വോട്ടില്ലെങ്കിലും ജനം എന്നെ ജയിപ്പിക്കുമെന്നു…
Read Moreസഹദേവന് പോലീസ് പ്രചാരണത്തിനെത്തും! സുരഭി ലക്ഷ്മി, ഹരീഷ്കണാരന്‍, നിര്‍മല്‍ പാലാഴി, കോട്ടയം നസീര്‍… ബാലുശേരിയിലേക്ക് താരങ്ങളുടെ ഒഴുക്ക്
സ്വന്തംലേഖകന്‍ കോഴിക്കോട്: ജോര്‍ജ്കുട്ടിയേയും കുടുംബത്തേയും വേട്ടയാടിയതിന് സസ്പന്‍ഷനിലാവുകയും പിന്നീട് “മുങ്ങു’കയും ചെയ്ത ദൃശ്യത്തിലെ സഹദേവന് പോലീസ് തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക്. ദൃശ്യം സിനിമയില്‍ പോലീസ് വേഷത്തില്‍ നിറഞ്ഞു നില്‍ക്കുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കലാഭവന്‍ ഷാജോണാണ് ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ ധര്മജന് ബോള്‍ഗാട്ടിയുടെ പ്രചാരണത്തിനെത്തുന്നത്. അടുത്ത ദിവസം ഷാജോണ്‍ പ്രചാരണത്തിനെത്തുമെന്ന് ധര്മജന് രാഷ്ട്ര ദീപികയോട് പറഞ്ഞു. അടുത്തിടെ ഒടിടി റിലീസിംഗിലൂടെ ലോകം മുഴുവന്‍ ചര്‍ച്ചയായ ദൃശ്യം 2 വില്‍ ഷാജോണിന്റെ അസാന്നിധ്യം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സംവിധായകന് ജീത്തുജോസഫ് തന്നെ ഷാജോണിന്റെ കഥാപാത്രത്തെ രചനയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ദൃശ്യം 2 സിനിമ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഷാജോണിനെ പ്രചാരണത്തിനിറക്കുന്നത് വോട്ടര്‍മാരെ ആവേശത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഷാജോണിന്റെ വരവ് കാത്തിരിക്കുകയാണ് ബാലുശേരിയിലെ പ്രവര്‍ത്തകര്‍.അതേസമയം ഷാജോണിന് പുറമേ ധര്‍മജന്റെ മറ്റു…
Read Moreസ്ഥാനാർത്ഥികളുടെ പരസ്യങ്ങൾക്ക് എംസിഎംസി സർട്ടിഫിക്കേഷൻ നിർബന്ധം
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചരണത്തിനായി നിർമിക്കുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സർട്ടിഫിക്കേഷൻ നിർബന്ധം. പത്രം, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കാണ് ഈ കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ എടുക്കേണ്ടത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്.സർട്ടിഫിക്കേഷൻ ഇല്ലാത്ത പരസ്യങ്ങൾ എം.സി.എം.സി.യുടെ ലംഘനമായി കണക്കാക്കും. ഫോണ്‍: 04912505329.പരസ്യങ്ങൾ നിരീക്ഷിക്കുന്നത് എംസിഎംസി സെല്ല് മുഖേനപാലക്കാട്: അച്ചടിദൃശ്യശ്രവ്യ മാധ്യമങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ, പെയ്ഡ് ന്യൂസ് നിരീക്ഷണം എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ എം.സി.എം.സി സെൽ മുഖേനയാണ് നടത്തുന്നത്. വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ചട്ട ലംഘനങ്ങളുടെ പരിശോധന, സ്ഥാനാർത്ഥിയുടെ ചെലവ് സംബന്ധമായ പ്രകടമായതും അല്ലാത്തതുമായ രാഷ്ട്രീയ പരസ്യങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം, സ്ഥാനാർത്ഥിയുടെ അറിവോടെയല്ലാതെ പത്ര മാധ്യമങ്ങളിൽ…
Read Moreയുഡിഎഫിന്റേതു നടപ്പാക്കാവുന്ന വാഗ്ദാനങ്ങൾ! ഉമ്മൻചാണ്ടി സ്പീക്കിംഗ്
പത്തനംതിട്ട: അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനാകുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടി വിവിധ കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. ജനങ്ങളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങള്‍ നേരിട്ടു മനസിലാക്കി തയാറാക്കിയ പ്രകടനപത്രികയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നൂറിന കര്മപരിപാടികളെന്ന പരിപാടികളില്‍ ഏറ്റെടുത്ത പദ്ധതികള്‍ പ്രകടനപത്രികയിലുള്പ്പെടുത്തിയിരുന്നവയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നുകഴിഞ്ഞാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പുപറച്ചിലും ആത്മാര്‍ഥതയോടെയാണെങ്കില്‍ നിലവില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read Moreതനിക്കെതിരെ പ്രചാരണവുമായി മറ്റ് മണ്ഡലത്തിലെ സ്ത്രീകൾ എത്തുന്നുവെന്ന ആരോപണവുമായി മുകേഷ്
തിരുവനന്തപുരം: മറ്റ് മണ്ഡലത്തിലെ ചില സ്ത്രീകൾ തനിക്കെതിരെ പ്രചാരണവുമായി എത്തുന്നുവെന്ന ആരോപണവുമായി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമാ താരവുമായ മുകേഷ്. തീരമേഖലയിൽ ഇവർ തനിക്കെതിരെ പ്രചാരണം നടത്തുവെന്നും മുകേഷ് ആരോപിക്കുന്നു.ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്ന് വാർത്തകൾ ഉയർന്ന സമയത്ത് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയുമായി കൊല്ലം ഡിസിസി ഓഫീസിൽ എത്തിയ വനിതകൾ എംഎൽഎയായ മുകേഷിനെ വിമർശിച്ചിരുന്നു. കൊല്ലം മണ്ഡലത്തിൽ മുകേഷിനെ കാണാനേയില്ലന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനെത്തുടർന്നാണ് മുകേഷ് ഫേസ്ബുക്കിൽ മറുപടിയുമായെത്തിയത്. മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട്. അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. ഇവരുടെ സഹോദരിയാണ് മറ്റൊരാൾ. അവർ ചവറ മണ്ഡലത്തിലെ വോട്ടറാണ്. അവരും മഹിളാ കോൺഗ്രസ് നേതാവാണ്. ഇരുവരെയും ഉപയോഗിച്ച് ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുകയാണെന്ന്-ഫേസ്ബുക്ക്…
Read Moreഇടതു സര്‍ക്കാരിന്റെ മാറ്റം അനിവാര്യമായി കരുതുന്നവരാണ് ഓരോ മലയാളിയുമെന്ന് രമേശ് ചെന്നിത്തല
ചിറ്റാര്‍: വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ശബരിമല കലാപഭൂമിയാക്കുകയും അഴിമതി അവകാശമാക്കുകയും ദുര്‍ഭരണം അഭിമാനമാക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ മാറ്റം അനിവാര്യമായി കരുതുന്നവരാണ് ഓരോ മലയാളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോന്നി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററിന്റെചിറ്റാര് പഞ്ചായത്തിലെ പര്യടന സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്തിന് മുന്‍വാതില്‍ തുറന്നിട്ട പിണറായി വിജയന് നിയമനത്തിന് പിന്‍വാതില്‍ തുറന്നിടുകയും പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനോട് ഇരു വാതിലും കൊട്ടിയടയ്ക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളാത്തറ അധ്യക്ഷത വഹിച്ചു.മാത്യു കുളത്തുങ്കല്‍, എസ്.സന്തോഷ് കുമാര്‍, എ.ഷംസുദീന്‍, ബാബുജി ഈശോ, വെട്ടൂര്‍ ജ്യോതി പ്രസാദ്, ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്ട്, എം.വി.അമ്പിളി, പ്രവീണ്‍ പ്ലാവിളയില്‍, ജോയല്‍ മുക്കരണത്ത്, റോയിച്ചന് എഴിക്കകത്ത്, ഐവാന്‍ വകയാര്‍, അജയന് പിള്ള ആനിക്കനാട്ട്, മോനിഷ് മുട്ടുമണ്ണില്‍,…
Read Moreകുറ്റ്യാടിയില്‍ പുകഞ്ഞ കൊള്ളി “അകത്ത്’; പാര്‍ട്ടി തീരുമാനത്തെ നിസംശയം അണികള്‍ അനുസരിക്കുമെന്ന പതിവ് രീതിക്ക് മാറ്റം വന്നു
കോഴിക്കോട് : പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടായിരുന്നു സിപിഎമ്മിനുള്ളത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ നിസംശയം അണികള്‍ അനുസരിക്കുമെന്ന പതിവ് രീതി ഇത്തവണ കുറ്റ്യാടിയില്‍ തെറ്റി. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരേ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് പാര്‍ട്ടി നിലപാട് മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്. കുലംകുത്തികളെന്ന് മുദ്രകുത്തി പുറത്താക്കേണ്ടവരാല് കുറ്റ്യാടി തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് പിന്നീട് കുറ്റ്യാടി സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം വരെ നടത്തിയിരുന്നു . ഒടുവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി യെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കര്‍ഷക മോര്‍ച്ചാ…
Read Moreസംസ്ഥാനത്ത്ബി ജെപിയുടെ അപകടകാരിയായ അപരൻ ‘ഓപ്പറേഷൻ തമാരയിൽ’ വീണു; കഴിഞ്ഞ തവണ സുരേന്ദ്രനെ വീഴ്ത്തിയ സുന്ദരനെ ഇത്തവണ ബിജെപി പിടികൂടി; ഇന്ന് പത്രിക പിന്‍വലിക്കും
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കഴിഞ്ഞതവണ കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ കെ. സുന്ദര “ഓപ്പറേഷന് താമര’യില്‍ കുരുങ്ങുന്നു. താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായും മഞ്ചേശ്വരത്ത് ഇത്തവണ ബിഎസ്പിയുടെ ബാനറില്‍ നല്കിയ പത്രിക ഇന്ന് പിന്‍വലിക്കുമെന്നും സുന്ദര മാധ്യമങ്ങളെ അറിയിച്ചു. അതേസമയം തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ബിഎസ്പി ജില്ലാ നേതാക്കളും രംഗത്തെത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിക്കുശേഷം സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സ്ഥാനാര്‍ഥിക്ക് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നു നേരത്തേ ഭീഷണി ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു . ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിഎസ്പി നേതാക്കള്‍ ഞായറാഴ്ച ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സുന്ദരയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയോടെ പരാതി പിന്‍വലിച്ചു. ഇന്ന് സുന്ദര പത്രിക പിന്‍വലിക്കാനെത്തുമ്പോള്‍ കൂടുതല്‍ നാടകങ്ങള്‍ ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി…
Read Moreഷൂ നക്കിയവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യം മനസിലാകില്ല; കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് അധിക്ഷേപം നടത്തിയത്; ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നതെന്ന് തോമസ് ഐസക്ക്
ആലപ്പുഴ: ബിജെപിക്കും ആർഎസ്എസിനുമെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്ക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ വലിയ ആത്മസംയമനമാണ് സഖാക്കൾ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവർ എന്തും ചെയ്യാൻ മടിക്കില്ലെന്ന കരുതൽ എല്ലാവർക്കും ഉണ്ടാകണം.ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം. ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്- തോമസ്…
Read More