തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേ കണ്ട് അലംഭാവം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രവർത്തകരോടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. മാധ്യമ സർവേ കണ്ട് പ്രവർത്തനത്തിൽ അലംഭാവം ഉണ്ടാകരുത്. തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. സർക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: election-2021
ജനങ്ങളുടെ സത്യസന്ധമായ സര്‍വ്വേഫലം യുഡിഎഫിന് അനുകൂലം! കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ്; ചെന്നിത്തല സ്പീക്കിംഗ്
ചെങ്ങന്നൂര്‍: കേരളത്തിലെ ജനങ്ങളുടെ സത്യസന്ധമായ സര്‍വ്വേഫലം യുഡിഎഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.മുരളിയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം തല കണ്വന്ഷന് വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികളുടെ പരസ്യതുക കൈപ്പറ്റിയവര്‍ പ്രത്യുപകാരമായിട്ടാണ് തെറ്റായ സര്‍വ്വേഫലം പുറത്തു വിടുന്നത്. എംഎല്‍എ സ്ഥാനത്തിന്റെ റോള്‍മോഡലാണ് എം.മുരളി. എല്ലാ വിഭാഗം ആളുകളും അംഗീകരിച്ച ജനപ്രതിനിധിയാണ് എം.മുരളി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നാളെകളില്‍ ആര്‍ക്കും ദുഃഖിക്കേണ്ടിവരില്ല. ഓരോ ദിവസവും ഇടതു സര്‍ക്കാരിന്റെ ഓരോ അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണിത്. കൂട്ടുകെട്ട് ബാലശങ്കറിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. സിപിഎം- ബിജെപി രഹസ്യ കൂട്ടുകെട്ട് ഇതോടെ വ്യക്തമായി. ഇടതു മുന്നണിക്ക് തുടര്‍ ഭരണവും ബിജെപിയ്ക്ക് 10 സീറ്റ് എന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. നേമത്ത് കെ.മുരളീധരനെപ്പോലെ ശക്തനായ സ്ഥാനാര്‍ഥിയെ സിപിഎം മത്സരിപ്പിക്കാത്തത് കൂട്ടുകെട്ടിലെ ധാരണയാണ്. ധാരണ പ്രകാരം പല…
Read Moreസത്യവാങ്മൂലം സാക്ഷി: കേസുകാര്യത്തില് സുരേന്ദ്രന് മുന്നില്‍; സ്വത്തുകാര്യത്തില്‍ പിന്നാക്കം; ലകങ്ങളുടെ സമ്പാദ്യവുമായി മറ്റ് സ്ഥാനാർഥികളുടെ വിവരങ്ങൾ ഇങ്ങനെ..
പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 248 കേസുകള്‍ നിലവിലുള്ളതായി സത്യവാങ്മൂലം. കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവയിലേറെയും ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടേതാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലെ എഫ്ഐആര്‍ നമ്പറുകളടക്കം സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.നിയമവിരുദ്ധമായ സംഘംചേരല്‍, യാത്രാതടസം, പോലീസിനെ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏറെയും. കോവിഡ്കാലത്തു നടന്ന സമരങ്ങളുടെ പേരിലും കേസുകള്‍ ഉണ്ട്. കൈവശമുള്ള 7000 രൂപ ഉള്‍പ്പെടെ 3,73,00 രൂപയാണ് സുരേന്ദ്രന്റെ സമ്പാദ്യം. ഭാര്യയുടെ പേരില്‍ 1,47,798. 05 രൂപയുമുണ്ട്. കൈവശമുള്ള ഭൂമി, കൃഷിയിടം എന്നിവയുടെ എല്ലാം മൂല്യം സുരേന്ദ്രന്റേത് 2.85 ലക്ഷം രൂപയുടേതും ഭാര്യയുടേത് 32 ലക്ഷം രൂപയുടേതുമാണ്. സുരേന്ദ്രന്റെ പേരില്‍ 12 ലക്ഷം രൂപയുടെ ഭവന വായ്പാ ബാധ്യതയുമുണ്ട്. കേസുകളില്ല, വീണാ ജോര്‍ജിന് 20.95…
Read Moreമുന്നണി വിജയത്തിനായി കേന്ദ്രനേതാക്കൾ കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയും പ്രധാന മന്ത്രിയും കോട്ടയത്തെത്തുന്നു; തുടർ ഭരണം പിടിക്കാൻ മുഖ്യമന്ത്രിയും ജില്ലയിൽ
കോട്ടയം: ജില്ലയിലെ യുഡിഎഫിന്റെ പ്രചാരണത്തിനു താരപരിവേഷം നൽകാൻ രാഹുൽഗാന്ധി എത്തുന്നു.23ന് രാഹുൽ ഗാന്ധി നയിക്കുന്ന റോഡ് ഷോ ഉൾപ്പെടെ നടത്തി പ്രചാരണം കൊഴുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. കോട്ടയത്തും പാലായിലും പൂഞ്ഞാറിലും രാഹുൽഗാന്ധി എത്തുമെന്നാണ് സൂചന. പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ട്.കോണ്‍ഗ്രസ് പ്രവർത്തകസമതിയംഗം എ.കെ. ആന്റണി കോട്ടയത്തും പുതുപ്പള്ളിയിലും ചങ്ങനാശേരിയിലും വൈക്കത്തും പ്രചാരണത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലിയിലെ എല്ലാ മണ്ഡലത്തിലും പര്യടനത്തിനെത്തുന്നുണ്ട്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, സി.പി. ജോണ്‍ പി.ജെ. ജോസഫ് എന്നിവരും പ്രചാരണത്തിനായി എത്തുന്നുണ്ട്. കണ്ണന്താനത്തിനുവേണ്ടി പ്രധാനമന്ത്രി എത്തുമോ ?ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ എത്താമെന്ന് സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിനെ പ്രധാനമന്ത്രി അറിയിച്ചതായി കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ…
Read Moreചങ്ങനാശേരിയിൽ ട്രാക്ടറിൽ പിടിമുറുക്കി സ്ഥാനാർഥികൾ; ട്രാക്ടറിനായി നറുക്കെടുപ്പ്; ട്രാക്ടർ ഓടിക്കുന്ന കർഷകനിൽ പ്രതീക്ഷയുമായി ജോസഫ് വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റുകളിലും ഒരേ ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, തെങ്ങിൻകൂട്ടം, ഫുട്ബോൾ എന്നി മൂന്നു ചിഹ്നങ്ങളാണു മുൻഗണനാ പ്രകാരം അപേക്ഷിച്ചിച്ചത്. ഇന്നലെ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നേതൃസമിതി ചേർന്നാണ് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ഒന്നാമതായി കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീച്ചിരിക്കുന്നത്. അതേ സമയം ചങ്ങനാശേരിയിലെ ജോസഫ് വിഭാഗം സ്ഥാനാർഥി വി.ജെ. ലാലിക്ക് ട്രാക്്ടർ ചിഹ്നം ലഭിക്കണമെങ്കിൽ നറുക്കെടപ്പ് വേണ്ടി വരും ഇവിടുത്തെ ഐസിഎസ്പി സ്ഥാനാർഥി ബേബിച്ചൻ മുക്കാടൻ ട്രാക്്ടർ ചിഹ്നം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതാണ് നറുക്കെടുപ്പ് വേണ്ടിവന്നിരിക്കുന്നത്.ചങ്ങനാശേരി ഒഴികെ ബാക്കി മണ്ഡലങ്ങളിൽ ട്രാക്ടറിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇതിനാൽ മറ്റു സ്ഥലങ്ങളിൽ ട്രാക്്ടർ ചിഹ്നം ലഭിച്ചേക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ജോസഫിന് ലഭിച്ചത്. എന്നാൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചെണ്ട ചിഹ്നം ഇല്ലാത്ത സാഹചര്യമുണ്ട്.…
Read Moreഎലത്തൂര്‍ പ്രതിസന്ധി ; കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകരുടെ കയ്യാങ്കളി
കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകരുടെ കയ്യാങ്കളി.ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് ചര്ച്ചക്കായെത്തിയത്. കെപിസിസിയുടേയും എഐസിസിയുടേയും തീരുമാനം അംഗീകരിക്കാതെ ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മറ്റി നേതാക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് നേതാക്കള്‍ തന്നെ ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന യു.വി.ദിനേശ്മണി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം ഇടപെട്ടത്. പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് എഐസിസി അംഗം ദിനേശ് മണിയുമായി ഫോണില്‍ സംസാരിച്ചെങ്കിലും നിലപാടില്‍നിന്ന് മാറില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇന്നലെ ഡിസിസി പ്രസിഡന്റ് യു.രാജീവന് വിഷയത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എന്‍സികെ…
Read Moreവികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി അനിൽ അക്കര
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര. മണ്ഡലത്തിന്റെ വികസനത്തിന് ഇടതുപക്ഷ സർക്കാർ കൈയയച്ച് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ പിണറായിയെ വിശ്വാസമാണെന്നും, മണ്ഡലത്തിൽ വികസനമെത്തിയില്ലെന്ന ആരോപണമുന്നയിക്കുന്ന ഇടതു നേതാക്കൾ മുഖ്യമന്ത്രിയെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി തോമസ് ഐസക്ക് ഉൾപ്പടെയുള്ളവരെയും അനിൽ അക്കര പ്രശംസിച്ചു.
Read Moreകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപം; പുന്നപ്ര-വയലാർ സ്മാരകത്തിൽ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന; വിവാദം പുകയുന്നു
ആലപ്പുഴ: പുന്നപ്ര-വയലാർ സ്മൃതിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് സ്ഥാനാർഥി സന്ദീപ് വചസ്പതി പ്രവർത്തകർക്കൊപ്പം എത്തി സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്ഥാനാർഥിയുടെ പുഷ്പവൃഷ്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്ന് സന്ദീപ് ആരോപിച്ചു. തെറ്റിദ്ധരിച്ചാണ് രക്തസാക്ഷികളായവർ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുക്കാനെത്തിയത്. മുതിരയിട്ട് വെടിവയ്ക്കുമെന്നായിരുന്നു നേതാക്കൾ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണക്കാരെ തോക്കിൻ മുനയിലേക്ക് ബോധപൂർവം തള്ളിവിടുകയായിരുന്നുവെന്നും ബിജെപി സ്ഥാനാർഥി ആരോപിച്ചു. വെടിവയ്പ്പിൽ മരിച്ച ആളുകളുടെ കൃത്യമായ കണക്കുപോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വഞ്ചനയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിക്കാനാണ് താനെത്തിയതെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാർഥിയുടേതെന്നും പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അപമാനിച്ചുവെന്നും എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ ആരോപിച്ചു. സംഭവത്തിൽ ബിജെപി…
Read Moreപണിയായല്ലോ..! ഏറ്റുമാനൂരിലും പൂഞ്ഞാറിലും എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ
കോട്ടയം: പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ. ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതാണ് മുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ ബിജെപിക്കായി എൻ.ഹരികുമാറും ബിഡിജെഎസിനായി എൻ.ശ്രീനിവാസനും മത്സര രംഗത്തുണ്ട്. പൂഞ്ഞാറിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെയും ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ തർക്കമാണ് മുന്നണിക്കായി രണ്ടു സ്ഥാനാർഥികൾ രംഗത്തുവരാൻ കാരണം. മുന്നണിയിലെ ധാരണപ്രകാരം ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ ബിഡിജെഎസിനാണ്. എന്നാൽ ഇരു മണ്ഡലങ്ങളിലും ബിഡിജെഎസ് നിയോഗിച്ചത് ദുർബല സ്ഥാനാർഥികളാണെന്ന വാദമുയർത്തിയാണ് ബിജെപി സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ നിർത്തിയത്. ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബിജെപിയുടെ അനിഷ്ടത്തെ തുടർന്ന് ബിഡിജെഎസ് നേതൃത്വം മാറ്റിയിരുന്നു. എന്നാൽ രണ്ടാമത് പ്രഖ്യാപിച്ച സ്ഥാനാർഥിയെയും ബിജെപി അംഗീകരിക്കാൻ തയാറായില്ല. പ്രാദേശിക തലത്തിലുള്ള തർക്കം മാത്രമാണിതെന്നും പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് ഒറ്റ…
Read Moreവിമതശല്യത്തിൽ വീര്‍പ്പുമുട്ടി കോണ്‍ഗ്രസ്; പേരാമ്പ്രയില്‍ അനുരഞ്ജനത്തിന് നീക്കം
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ വിമത ഭീഷണിയില്‍ വിര്‍പ്പുമുട്ടി കോണ്‍ഗ്രസ്. കോഴിക്കോട് എലത്തൂരിന് പിന്നാലെ പേരാമ്പ്രയിലും കോണ്‍ഗ്രസിന് ഭീഷണിയായ വിമതന് മത്സരരംഗത്തിറങ്ങാനാണ് നീക്കം. ഇന്ന് പത്രിക സമര്‍പ്പിക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജന ചര്‍ച്ചകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഉച്ചയ്ക്ക് മുമ്പ് തീരുമെന്നും പത്രിക സമര്‍പ്പിക്കുന്ന കാര്യത്തില്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. വിമതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറുന്നത് . മുന്നണിക്കുള്ളിലും കോണ്‍ഗ്രസിന് ഇത് ക്ഷീണം വരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൂട്ടായ്മ കോണ്‍ഗ്രസ് വിമതനെ മത്സരരംഗത്തിറക്കുന്നത്. ഇന്നലെ പേരാമ്പ്രയില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്ന തീരുമാനമെങ്കിലും കെപിസിസി നേതൃത്വത്തിന്റെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും ആവശ്യപ്രകാരം പ്രഖ്യാപനം…
Read More