എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും. വോട്ട് പെട്ടിയിലായതിനാൽ ഭൂരിപക്ഷം എത്ര സീറ്റുകളെന്ന് പറയുന്നില്ല. എല്ലാ മേഖലയിലും എൽഡിഎഫിന് മുൻതൂക്കമുണ്ട്. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വന്നതോടെ മധ്യതിരുവിതാംകൂറിൽ 10 സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നും വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പല സീറ്റുകളിലും ബിജെപി വോട്ട് മറിച്ചിട്ടുണ്ട്. യുഡിഎഫും മറിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും എൽഡിഎഫിന്റെ വിജയത്തിനെ ബാധിക്കില്ല. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. പലയിടത്തും നല്ല സ്ഥാനാർഥികളെ നിർത്താൻ പോലും അവർക്കായിട്ടില്ല. വട്ടിയൂർക്കാവിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയേയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ നിന്നും കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എത്രത്തോളം ചെറുതായി കണ്ടു എന്നു മനസിലാക്കാം. പ്രതിപക്ഷനേതൃസ്ഥാനം ലീഗിനെന്ന്!യുഡിഎഫ് പ്രതിപക്ഷത്തു നിന്നാൽ മുസ്ലിംലീഗിനായിരിക്കും പ്രതിപക്ഷ…
Read MoreTag: election-2021
വീഴ്ച വച്ചുപൊറുപ്പിക്കില്ല… തിലോത്തമന്റെ പേഴ്സണൽ സ്റ്റാഫിനെ പുറത്താക്കിയ സംഭവം; ബൂത്തിൽ ബഹളമുണ്ടാക്കിയതിനെന്നു പാർട്ടി; സിപിഐയില്‍ പോരു മുറുകുന്നു
ചേർത്തല: ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രിയുടെ അഡീഷണൽ പേഴ്സനൽ സ്റ്റാഫ് പി. പ്രത്യോദിനെ പാർട്ടിയിൽനിന്നു പുറത്താക്കിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങൾ ഉയർത്തി പാർട്ടി കേന്ദ്രങ്ങൾ. ഇതേത്തുടർന്നു സിപിഐയില്‍ പോരു മുറുകി. തെരഞ്ഞെടുപ്പുദിവസം മന്ത്രിയുടെ പിഎ ബൂത്തില്‍ കയറി അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു. കൂടാതെ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആക്ഷേപം ഉണ്ട്. നിലവിലെ എംഎൽഎ ആയ പി. തിലോത്തമനെ സ്ഥാനാർഥിയാക്കാത്തതിന്റെ പേരിൽ സ്ഥാനാർഥി പി.പ്രസാദിനെതിരേ നിലകൊണ്ടു എന്നതാണ് പ്രധാന പരാതി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന്ചേർത്തല മണ്ഡലം കമ്മറ്റി അംഗമായ പ്രത്യുദ് ചേർത്തല കരുവ ബൂത്ത് സെക്രട്ടറിയുമായിരുന്നു. പി.തിലോത്തമൻ 15 വർഷമായി എംഎൽഎ ആയിരുന്നപ്പോൾ ആദ്യം മുതൽ തന്നെ പേഴ്സണൽ സ്റ്റാഫാണ്. മറ്റ് പേഴസണൽ സ്റ്റാഫിനെതിരെയും പാർട്ടിയിൽ പരാതി ഉയർന്നിട്ടുണ്ട്. എന്നാല്‍, നടപടി…
Read Moreവോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഇവിഎം ടേബിളുകൾ കൂട്ടും; തപാൽ വോട്ട് എണ്ണാൻ വൈകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഒരേ സമയം കൂടുതൽ ഇവിഎമ്മുകൾ തിട്ടപ്പെ ടുത്താൻ നിർദേശം. എന്നാൽ, ഇത്തവണ തപാൽ വോട്ടുകൾ ഏറെയുള്ളതിനാൽ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീർന്നാലും തപാൽ വോട്ട് എണ്ണിത്തീരാനാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കുണ്ട്. ഇതിനാൽ അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകിയേക്കും.ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതിനായി ഇത്തവണ ഓരോയിടത്തും പരമാവധി നാലു ഹാളുകൾ വീതം ക്രമീകരിക്കാമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള നിർദേശം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓരോ ഹാളിലും ഏഴു ടേബിളുകൾ മാത്രമേ ക്രമീകരിക്കാവൂ. നേരത്തേ ഒരു ഹാളിൽ മാത്രമായിരുന്നു ഇവിഎമ്മുകൾ എണ്ണിയിരുന്നത്. ഇവിടെ 14 ടേബിളുകളാണു ക്രമീകരിച്ചിരുന്നത്. ഇതാണ് ഏഴാക്കി കുറച്ച ശേഷം ഹാളുകളുടെ എണ്ണം നാലാക്കി ഉയർത്തിയത്. നിർദേശം പൂർണതോതിൽ സംസ്ഥാനത്തു നടപ്പാക്കിയാൽ ഒരേ സമയം 28 ഇവിഎമ്മുകൾ വീതം എണ്ണാനാകും. ഇതുവഴി ഇവിഎമ്മുകൾ…
Read Moreസ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പവ്രവര്ത്തനം നടത്തി; മറ്റ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പാര്‍ട്ടി; വിവാദത്തിൽ പ്രതികരിച്ച് വീണ എസ്. നായർ
തിരുവനന്തപുരം: പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയെന്നും വീണ എസ്.നായര്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി താന്‍ ചെയ്തുവെന്നും മറ്റ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പവ്രവര്ത്തനം നടത്തി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷമാണ്. വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ഡലത്തില്‍ നിന്നും പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചുവെന്നും വീണ എസ്. നായര്‍ വ്യക്തമാക്കി.
Read More500 രൂപയ്ക്ക് മറിച്ച് വിറ്റ് കളഞ്ഞത് വീണയുടെ വിജയമോ? യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസിൽ പുതിയ വിവാദം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോട് വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയത്. പോസ്റ്ററുകള്‍ കൊണ്ടുവന്നയാളെ അറിയില്ലെന്നും കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും ആക്രിക്കടയുടമ അറിയിച്ചു. വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്ററിന്റെ ബാക്കി ആരെങ്കിലും ആക്രിക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, സംഭവം അന്വേഷിക്കാന്‍ ഡിസിസി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. വിവരം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സനല്‍ കൂട്ടിച്ചേർത്തു.
Read Moreലീഗ് പ്രവർത്തകന്റെ കൊലപാതകം; ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സൻ; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ
കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സനെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
Read More“ടൈറ്റാണ്”..! പോളിംഗ് ശതമാനത്തിലെ കുറവിൽ പകച്ച് മുന്നണികൾ; കണക്കു കൂട്ടലുകളിൽ സീറ്റുകൾ കുറയുന്നു
റെനീഷ് മാത്യു കണ്ണൂർ: സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലുള്ള കുറവിൽ പകച്ച് മുന്നണികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ കണക്ക്കൂട്ടലുകളെയും തെറ്റിച്ചു. പ്രതീക്ഷയർപ്പിച്ച സീറ്റുകളിൽ ചിലയിടങ്ങളിൽ പ്രവചനാതീതമാണെന്നാണ് നിലവിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുൻപെ നൂറിന് മേൽ സീറ്റുകൾ നേടുമെന്ന് പറഞ്ഞ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ 95 ലേക്ക് മാറി. ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും എൽഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യുഡിഎഫിന് 85 സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറു വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്.സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്ക്. തപാൽ,സർവീസ്…
Read Moreഅങ്കം കഴിഞ്ഞു; ഇനി കാത്തിരിപ്പ്; യുഡിഎഫ് കോട്ട ആര് വാഴും?
കോട്ടയം: തരംഗങ്ങൾ മാറിമറയുന്നത് ഉറ്റു നോക്കി മൂന്നു മുന്നണികളും. പലകുറി രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശിയപ്പോഴും ഉലയാതെ നിന്ന യുഡിഎഫ് കോട്ടയാണു കോട്ടയം. സമീപ കാലങ്ങളിലെ പുത്തൻ രാഷ്ട്രീയ സമവാക്യങ്ങൾ കോട്ടയിളക്കുമോ എന്ന നിരീഷിക്കുകയാണ് വോട്ടർമാരും നേതാക്കളും. കേരള കോണ്‍ഗ്രസ് എമ്മിന്റ ഇടതുമാറ്റത്തിൽ ഇടതിന്റെ നേട്ടവും വലതിന്റെ കോട്ടവും എത്രയെന്നതു വിലയിരുത്താൻ മെയ് രണ്ടിന് വോട്ടെണ്ണൽ വരെ കാത്തിരിക്കണം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്നലെ ജില്ലയിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. അവസാന റൗണ്ടിൽ ഓടിക്കയറി യുഡിഎഫ്മുന്നണികളും സ്ഥാനാർഥികളും ചേരി മാറി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിലും വോട്ടുകളുടെ വ്യതിയാനം ഏതുതരത്തിൽ എന്നതാണു കണ്ടറിയേണ്ടത്. സ്ഥാനാർഥി നിർണയ തർക്കത്തിൽ ഏറെ അനിശ്ചിതത്വവും അനൈക്യവും ഉടലെടുത്ത യുഡിഎഫ് അവസാന റൗണ്ടിൽ, പ്രത്യേകിച്ചും രാഹൂൽ ഗാന്ധി ഉണർത്തിയ റോഡ് ഷോ ആവേശത്തിലാണു വേഗമെടുത്തത്. കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ ഒഴികെ മണ്ഡലങ്ങളിൽ യുഡിഎഫ്…
Read Moreആ മൗനം, മഞ്ചേശ്വരത്തിൽ ആശങ്കയുമായി മുല്ലപ്പള്ളി; സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി വിജയൻ
തിരുവനന്തപുരം: മഞ്ചേശ്വരത്തിൽ ആശങ്കയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും അവിടെ കെ.സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി ആയിരിക്കുമെന്നും മഞ്ചേശ്വരത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അത്യുജല വിജയം നേടി അധികാരത്തിലെത്തും. നേമത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു മത്സരം. നേമത്ത് ദുർബല സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയത്. നേമത്ത് സിപിഎം വിജയിക്കില്ല. അവിടെ കോണ്‍ഗ്രസ് വിജയിക്കും. ബിജെപിയുടെ അക്കൗണ്ട് ഇല്ലാതാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പാളിയിട്ടില്ല. ഇരിക്കൂറിലെ സ്ഥാനാർത്ഥിത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ഇത്തവണ മത്സരിക്കാതെ മാറി നിന്നത്്് സ്വന്തം തീരുമാനമായിരുന്നു. സ്വകാര്യ ചാനസുകൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുത്; സ്ട്രോംഗ് റൂമിന് പുറത്ത്കോണ്‍ഗ്രസിന്റെ കാവല്‍; അക്രമങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ചെന്നിത്തല
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read More