മംഗലംഡാം : ഭർത്താവുൾപ്പെടെയുള്ളവരുടെ വേർപാടുകളും അപകടത്തിൽപ്പെട്ടുള്ള പരിക്കുകളുടെ വേദനയും അവശതകളും ഉള്ളിലൊതുക്കി മുപ്പത്തിയഞ്ചുകാരിയായ ചിത്രയും ഇന്നലെ വോട്ടു ചെയ്യാനെത്തി. വനത്തിനകത്ത് കാടർ വിഭാഗത്തിൽപ്പെട്ട തളിക കല്ല് ആദിവാസി കോളനിയിലെ ചിത്രയാണ് ഉണങ്ങാത്ത മുറിവുകളുടെ വേദനകളുമായി കടപ്പാറ ഗവണ്മെന്റ് എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയത്. കോളനിയിലെ മറ്റു സ്ത്രീകൾക്കൊപ്പമാണ് അവർ വന്നത്. ഒരാഴ്ച മുന്‍പാണ് കോളനിയിൽ നിന്നും 20 കിലോമീറ്റർ മാറി ഉൾക്കാട്ടിൽ ജീപ്പ് മറിഞ്ഞ് ചിത്രയുടെ ഭർത്താവ് ബാബു (40), അച്ഛൻ രാജഗോപാൽ (60) എന്നിവർ മരിച്ചത്. അപകടത്തിൽ ചിത്രക്കും സാരമായ പരിക്കേറ്റു. നെറ്റിയിൽ നല്ല മുറിവുണ്ടായി. അത് ഭേതപ്പെട്ട് വരുന്നതേയുള്ളു. ശരീരവേദനയും അസഹനീയമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രയുടെ ഭർതൃമാതാവ് വള്ളിക്കുട്ടിയും മരിച്ചു. ഒരു വർഷം മുന്‍പ് ചിത്രയുടെ ഏക സഹോദരൻ മോഹനൻ കാട്ടിനുള്ളിൽ തേൻ ശേഖരണവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു…
Read MoreTag: election-2021
വോട്ടുതേടാനാരുമെത്തിയില്ല; വിമോചനസമരകാലം മുതൽ ചെയ്തുതുടങ്ങിയ വോട്ടുമുടക്കാതിരിക്കാൻ ടീച്ചറെത്തി
മങ്കൊന്പ്: നാരകത്തറ പാത്തേരിൽ മേരിക്കുട്ടിടീച്ചറിന് എണ്പതുവയസുകഴിഞ്ഞു. കോഴിച്ചാൽ തെക്കുപാടശേഖരത്തിനുള്ളിലെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. വിമോചനസമരകാലം മുതൽ വോട്ടുചെയ്തുതുടങ്ങിയ ഓർമകൾ ടീച്ചറിന്റെ മനസിലുണ്ട്. അതുമുതലിങ്ങോട്ട് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ നിർബന്ധ ബുദ്ധിയുള്ളയാളാണ് ടീച്ചർ. ശാരീരികാവശതകൾ മൂലം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവാതെ പോയത് ടീച്ചർക്കു വലിയ ദുഃഖവുമായി.എണ്പതു കഴിഞ്ഞതിനാൽ തപാൽവോട്ടിന്റെ കാര്യങ്ങൾ ക്രമീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ടീച്ചർ. തൊട്ടയൽപക്കംവരെ വോട്ടിംഗിനായി ഉദ്യോഗസ്ഥരെത്തിയതുമാണ്. വിവരമറിഞ്ഞ പൂർവവിദ്യാർഥികളിൽ ചിലർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ലെന്നും പറയപ്പെടുന്നു. ഇത്തവണ വോട്ടുചോദിക്കാനോ സ്ലിപ്പുകൊടുക്കാനോ ആരും ടീച്ചറുടെ വീട്ടിലേക്ക് എത്തിയില്ല. സ്ഥാനാർഥി കളോ പ്രവർത്തകരോ തിരി ഞ്ഞുനോക്കിയില്ല. സർക്കാർ ചുമതലയിലുള്ളവർ സ്ലിപ്പുമായി എത്തിയതിനാലാണ് വോട്ടുണ്ടെന്ന കാര്യം ടീച്ചർക്ക് ഉറപ്പിക്കാനായത്.ശാരീരികാവശതകൾ മറന്ന് പൂർവവിദ്യാർഥികളിൽ ചിലരുടെ സഹായത്തോടെയാണ് നാരകത്തറയിലുള്ള ബൂത്തിലെത്തി ടീച്ചറിന്നലെ വോട്ടു ചെയ്തത്. സ്വന്തംസ്ഥലത്തുകൂടിയുള്ള റോഡുപണി പൂർത്തീകരിച്ചിട്ടും വീടിനെ റോഡുമായി ബന്ധിപ്പിക്കാനാവാതെ ക്ലേശിക്കുന്ന ടീച്ചറുടെ ദയനീയാവസ്ഥ നേരത്തേ വാർത്തയായിരുന്നു. കുട്ടനാട്ടിലെ…
Read Moreബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല; കാട്ടായിക്കോണത്തെ സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമെന്ന് കടകംപള്ളി
തിരുവനന്തപുരം: ബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമായിരുന്നു. എന്നാൽ അവിടെ ശിവൻകുട്ടി വിജയിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമാണ്. അവിടെ നടന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
Read Moreകേരളത്തിൽ യുഡിഎഫ് ഉറപ്പ്; പിണറായി വിജയന് ജയിലും ഉറപ്പ്; തളിപ്പറമ്പിൽ റീപോളിംഗ് വേണമെന്ന് കെ. സുധാകരൻ
കണ്ണൂർ: കേരളത്തിൽ യുഡിഎഫ് ഉറപ്പാണെന്നും പിണറായി വിജയന് ജയിൽ ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തളിപ്പറമ്പിലും ധർമടത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. തളിപ്പറമ്പിൽ റീപോളിംഗ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി. ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തി. ഇതിനെതിരെ കേസെടുക്കണം. ധർമടത്തും തളിപ്പറമ്പിലും പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറിയെന്നും അദ്ദേഹം ആരോപിച്ചു.
Read Moreനേമത്ത് എംഎൽഎയാണ്, പക്ഷേ ബന്ധങ്ങളില്ല; മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട് ; ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിരുന്നുവെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം ശരിയായ കാര്യമല്ലെന്നും രാജഗോപാൽ പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം നടത്തുന്നതെന്ന മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.
Read Moreഎന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കും; എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടിയെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണിത്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Read Moreവ്യക്തിപരമായി വിഷമങ്ങളൊന്നുമില്ല, സംഘടനാപരമായി ക്ഷീണമുണ്ട്; ഗുരുവായൂരിൽ ഒപ്പിന്റെ പേരിൽ പത്രിക തള്ളിയ നിവേദിത വോട്ടറായി എത്തി
സ്വന്തം ലേഖകൻഗുരുവായൂർ: സ്ഥാനാർഥിയായി ബൂത്തുകൾ തോറും കയറിയിറങ്ങേണ്ടിയിരുന്ന അഡ്വ.നിവേദിത സുബ്രഹ്മണ്യൻ വോട്ടറായി ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. ഒപ്പില്ലാത്തതു മൂലം നാമനിർദ്ദേശപത്രിക തളളിപ്പോയ ഗുരുവായൂരിലെ നിവേദിത എൻ.ഡി.എയുടെ മികച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു. ഇന്നത്തെ ദിവസത്തെ എങ്ങിനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ലെങ്കിലും സംഘടനാപരമായി ക്ഷീണമുണ്ടെന്നും താമര ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നാഗ്രഹിച്ച പ്രവർത്തകർക്ക് അതിന് സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും നിവേദിത രാഷ്ട്രദീപികയോടു പറഞ്ഞു. ഗുരുവായൂർ കിഴക്കേനടയിലെ ഗവ.യൂപി സ്കൂളിലെത്തിയാണ് നിവേദിത വോട്ടു ചെയ്തത്.
Read Moreവോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ..! സിപിഐ സ്ഥാനാർഥി പി.ബാലചന്ദ്രനും കെ.ജയശങ്കറും സുനിൽ ലാലൂരും ഗുരുവായൂർ ദർശനം നടത്തി
സ്വന്തം ലേഖകൻഗുരുവായൂർ: വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ സ്ഥാനാർഥികൾ ഗുരുവായൂർ ദർശനം നടത്തി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി. തൃശൂർ നിയോജകമണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ, കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കർ, നാട്ടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ എന്നിവരാണ് ഇന്നു രാവിലെ ആറുമണിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ ഗുരുവായൂർ ദർശനം നടത്തിയെന്നറിഞ്ഞ് പലരും അത്ഭുതം പ്രകടിപ്പിച്ചെങ്കിലും എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മുടങ്ങാതെ ബാലചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്താറുണ്ടെന്ന് അടുത്തു ബന്ധപ്പെട്ടവർ പറഞ്ഞു.
Read Moreഞങ്ങളോടെന്തിനീ പിണക്കം… പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ തൃശൂർ ജില്ലയിൽ പലയിടത്തും പണിമുടക്കി
തൃശൂർ: പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ ജില്ലയിൽ പലയിടത്തും പണിമുടക്കി. വോട്ടുനാളിൽ പണിമുടക്കുന്നത് ശീലിച്ചുപോയ വോട്ടിംഗ് യന്ത്രങ്ങൾ നിശ്ചലമായതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി. മാള പൊയ്യ എൽപിസ്കൂളിലെ 127-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലും യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് വൈകി. വേലൂപ്പാടം 71 എ ബൂത്തിൽ പുതിയ യന്ത്രമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. മോക്ക് പോൾ നടത്തുന്നതിനിടെ മറ്റത്തൂർ കടങ്ങോട് ബൂത്തിലെ യന്തിരൻ തകരാർ കാണിച്ചത് പിന്നീട് പരിഹരിച്ചു.ചാലക്കുടിയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. ക്രസൻറ് പബ്ലിക് സ്കൂൾ, ഐആർഎം എൽപി സ്കൂൾ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് പണിമുടക്കിയത്. ഇതുമൂലം 20 മിനിറ്റ് നേരം വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടി വന്നു. പകരം മെഷീൻ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്.
Read Moreമികച്ച പ്രതികരണവുമായി വോട്ടർമാർ; പോളിംഗ് ശതമാനം അമ്പതു കടന്നു; ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അന്‍പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം (53.55), തൃശൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45). ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവിൽ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read More