കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും. കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന പാർട്ടികളോടുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Read MoreTag: election-2021
കൈപ്പത്തിക്ക് കുത്തിയാൽ താമര! കൽപ്പറ്റയിലെ ബൂത്തിൽ വോട്ടിംഗ് നിർത്തി; സംഭവം കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തില്‍
കൽപ്പറ്റ: കൈപ്പത്തി ചിഹ്നത്തിൽ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേർ വോട്ട് കൈപ്പത്തിക്കു ചെയ്തതിൽ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.
Read More‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’… മമ്മൂട്ടി വോട്ട് ചെയ്യാനെത്തി; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ബിജെപി; കാരണം ഇങ്ങനെ…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്ഫത്തിനൊപ്പമെത്തി താരം വോട്ട് രേഖപ്പെടുത്തിയത്. ഇതിനിടെ, മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്നും ഇവർ ചോദിച്ചു.
Read Moreസംസ്ഥാനത്ത് ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർ; തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ; കേരളമാകെ ഭരണവിരുദ്ധ വികാരമെന്ന് എ.കെ ആന്റണി
ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർചങ്ങനാശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻതിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വോട്ടര്‍മാരുടെ മുഖത്ത് തുടര്‍ഭരണ സാധ്യത പ്രകടമാകുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എ.കെ ആന്റണിതിരുവനന്തപുരം: യുഡിഎഫ് വരുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് ദേശീയ തലത്തിലും തിരിച്ചു വരുമെന്നും കേരളമാകെ ഭരണവിരുദ്ധ വികാരമാണെന്നും എ.കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന്…
Read Moreകേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല; മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണെന്ന് ഉമ്മൻചാണ്ടി
കോട്ടയം: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥ എന്തെന്ന് ജനങ്ങള്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഉമ്മൻചാണ്ടി പറഞ്ഞു.
Read Moreവോട്ട് ചെയ്ത പ്രമുഖർ…
ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യങ്ങളോട് പറഞ്ഞു. സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅഴിമതിരഹിതമായ ഒരു സർക്കാർ കേരളത്തിൽ വരും; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത്ഷാ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് തന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർഥിക്കുന്നുവെന്നും ഷാ പറഞ്ഞു.
Read Moreയുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി; തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണ്. ഇത് പിആര്‍ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളാ കോൺഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ…
Read Moreകടക്ക് പുറത്ത്! ധർമജനെ പോളിംഗ് ബൂത്തിൽനിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു; ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം
കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കവെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, കൂടുതൽ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചു.
Read More