കണ്ണൂർ: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞത്.
Read MoreTag: election-2021
മറക്കരുത്, തിരിച്ചറിയൽ രേഖ! പല ബൂത്തുകളിലും നീണ്ടനിര; അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും
eതിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി.രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ…
Read Moreമനസാക്ഷിയിൽ അവർ വേണ്ട..! “ബിജെപി വോട്ട് സി.ഒ.ടി. നസീറിന് തന്നെ’: തലശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി. മുരളീധരൻ
കോഴിക്കോട്: തലശേരിയിൽ മനസാക്ഷി വോട്ടിന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി കണ്ണൂർ ജില്ലാ നേതൃത്വത്തെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിന് തന്നെയെന്ന് മുരളീധരൻ പറഞ്ഞു. സി.ഒ.ടി നസീറിന് പിന്തുണ നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി ജില്ലാ നേതൃത്വം രാവിലെ രംഗത്തെത്തിയത്. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് പറഞ്ഞത്.
Read Moreസ്ഥാനാർഥികൾക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? ആടിയുലയുന്ന വോട്ട് ഉറപ്പിക്കാൻ ഇന്ന് ഇരുട്ടിന്റെ മറവിൽ സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ ഇങ്ങനെ…
കോട്ടയം: സ്ഥാനാർഥികളെ സംബന്ധിച്ചു നിർണായകമാണ് ഇന്നു പകലും രാത്രിയും. ആടിയുലയുന്ന വോട്ടുകളും അടിയൊഴുക്കളും ഇന്നു രാത്രികൊണ്ടു വോട്ടിംഗ് ഡീൽ ഉറപ്പിക്കും. സ്ഥാനാർഥികൾ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നേരിട്ടെത്തി വോട്ട് നില ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇന്ന്. പാളയത്തിലെ പടയെ മെരുക്കാനും ആടിനിൽക്കുന്നവരേയും ഉടക്കി നിൽക്കുന്നവരേയും നേരിൽകണ്ട തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഓട്ടത്തിലാണ് സ്ഥാനാർഥികൾ. വോട്ടിംഗ് ശതമാനം കുറവു പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ പോലും ഇന്നു രാത്രികൊണ്ടു സാധ്യമാകും. ഇതിൽ എതിർപാർട്ടിക്കാരും സാമുദായിക സംഘടനകളും പുരോഗമന വാദികളുമൊക്കെയുള്ളതിനാൽ അതീവ ശ്രദ്ധയോടെയായിരിക്കും നീക്കങ്ങളോരോന്നും. ഭാവിയിൽ ഇതിൽ പൊട്ടിത്തെറിയുണ്ടായി വിവരങ്ങൾ പുറത്തറിയുന്പോഴാണ് വോട്ടർമാർ പോലും മൂക്കത്ത് വിരൽവെക്കുന്നത്. അത്ര സംശുദ്ധമായ കൂട്ടുകെട്ടുകളായിരിക്കും. അതിസുന്ദരവും കുറച്ചു ലാഭകരവുമായ വാഗ്ദാനങ്ങളാണ് ഇടഞ്ഞു നിൽക്കുന്നവരെ ഒപ്പം ചേർക്കുന്നതിനു സ്ഥാനാർഥികളും മുന്നണി നേതാക്കന്മരും മുന്നോട്ടു വെയ്ക്കുന്നത്. പാരിതോഷികമായല്ല, ഒരു സന്തോഷം പേരിലാണ് ഇന്നു ലഭിക്കുന്ന…
Read More‘ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണികളിലുമുണ്ട്, അവരെന്നെ സഹായിക്കുമെന്ന് ലതികാ സുഭാഷ്
ഏറ്റുമാനൂർ: ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്ന ലതികാ സുഭാഷ് വിജയ പ്രതീക്ഷയിലാണ്. സീറ്റ് വിഭജനത്തിനൊടുവിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കും ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഏറ്റുമാനൂരിന്റെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കും. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. അതിരന്പുഴയേയും പടിഞ്ഞാറൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ വികസിപ്പിക്കും.മുന്‍പ് പല മുന്നണികളുടെയും ഭരണകാലത്ത് തുടങ്ങിവെച്ചതും മുടങ്ങികിടക്കുന്നതുമായ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക. ഇങ്ങനെ നീളുന്നു ലതികയുടെ വാഗ്ദാനങ്ങൾ. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി ഏറ്റുമാനൂരിലെ ചരിത്രത്തിൽ ഇടംപിടിച്ച ജോർജ് ജോസഫ്…
Read Moreനാളെ വിധിയെഴുത്ത്; ആദ്യ വോട്ട് ജാഗ്രതയ്ക്ക്; ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്കു നൽകും
തിരുവനന്തപുരം: വോട്ടെടുപ്പിനു മുന്‍പുള്ള നിർണായകമായ ഒരു ദിനത്തിൽകൂടി സംസ്ഥാനം കടന്നുപോകുന്നു. വോട്ടെടുപ്പിൽ പലപ്പോഴും ആരോപിക്കപ്പെടാറുള്ള നിർണായക കൊടുക്കൽ വാങ്ങലുകളുടെയും അടികളികളുടെയും ദിനമായിട്ടാണ് നിശബ്ദ പ്രചാരണദിനത്തെ പലരും വിലയിരുത്തുന്നത്. അവസാന ലാപ്പിൽ പിടിച്ചുകയറാൻ പത്തൊന്‍പതാമത്തെ അടവ് പുറത്തെടുക്കുന്ന ദിനം. അതുകൊണ്ടു തന്നെ അണിയറകളിലെ ചർച്ചകൾ എല്ലാ മുന്നണികളിലും സജീവമാണ്. സ്ഥാനാർഥികളും അണിയറയിലെ തലച്ചോറുകളും ഉണർന്നു പ്രവർത്തിക്കുന്ന മണിക്കൂറുകളിലൂടെയാണ് രാഷ്ട്രീയ കേരളത്തിന്റെ യാത്ര. “കട്ടയ്ക്കു കട്ട’ മത്സരം നടക്കുന്ന മേഖലകളിലാണ് ഇത്തരം ഇടപെടലുകളും നീക്കങ്ങളും തകൃതി.സംസ്ഥാനത്തെ രണ്ടു കോടി എഴുപത്തിനാലു ലക്ഷം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇരട്ടവോട്ടിൽ കണ്ണ്ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ കർശനമായ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും തയാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രിസൈഡിംഗ് ഓഫീസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം അതീവ ജാഗ്രത പാലിക്കണമെന്നും കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിക്കുവാനും മുഖ്യ…
Read Moreമാ-ബി ബന്ധമെന്ന് കെ. മുരളീധരൻ, കോ-മാ സഖ്യമെന്ന് കുമ്മനം; ഇത്തവണ താൻ വിജയിക്കും, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ശിവൻകുട്ടി
തിരുവനന്തപുരം: നേമത്ത് മാ-ബി ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥാനാർഥിയുമായ കെ.മുരളീധരൻ. നേമത്ത് സിപിഎം സ്ഥാനാർഥിയായ ശിവൻകുട്ടി അറിയാതെയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ബന്ധം ഉറപ്പിച്ചിരിക്കുന്നതെന്ന് കെ.മുരളീധരൻ ആരോപിച്ചു. നേമത്ത് മാർക്സ്റ്റിസ്റ്റ് പാർട്ടി ബിജെപിയെ സഹായിക്കുന്നതിന് പ്രത്യുപകരമായി വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കും. ഇതാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്തും മാ. ബി ബന്ധമുണ്ടെ ന്നും മുരളീധരൻ ആരോപിച്ചു. എന്നാൽ കെ.മുരളീധരന്റെ ആരോപണം വി.ശിവൻകുട്ടി തള്ളിക്കളഞ്ഞു. ഇത്തവണ താൻ വിജയിക്കുമെന്നും ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ സിപിഎമ്മിനെ വിജയിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. അതേ സമയം തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു. നേമത്ത് മാക്സിസ്റ്റ്-ബിജെപി…
Read Moreപരസ്യപ്രചാരണത്തിനു കൊടിയിറക്കം,നിശബ്ദ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ; നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്…
കണ്ണൂർ: അവസാന മണിക്കൂറിലും ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം. തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലേക്കുപോകും.കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും വൻ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്. ഇടത് പക്ഷത്തെ ആവേശത്തിലാക്കിയത് ക്യാപ്റ്റൻ സഖാവ് പിണറായി തന്നെ. യുഡിഎഫ് ക്യാമ്പിന് ആവേശമായി രാഹുൽ ഗാന്ധിയും അവസാന ദിവസം പ്രചാരണത്തിനെത്തി. ഇടത് മുന്നണിയെ ആവേശത്തിലാക്കി ധര്‍മടത്തും തലശേരിയിലും മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. മണ്ഡലത്തെ ചെങ്കടലാക്കി തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ റോഡ് ഷോ. ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താരനിരയും അദ്ദേഹത്തിനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനാണ് രാഹുൽ തലസ്ഥാനത്ത് എത്തിയത്. റോഡ്ഷോയിലൂടെ…
Read Moreപിണറായി ക്യാപ്റ്റൻ തന്നെ; കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണാണ് മുഖ്യമന്ത്രിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നൽകിയതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Moreഅമ്മയുടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ; പ്രചാരണ പരിപാടിക്ക് റോബിന് പീറ്റര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം
കോന്നി: ഏതു തെരഞ്ഞെടുപ്പായാലും പ്രമാടം റോക്ക് വ്യൂ വീട്ടില്‍ തിരക്കാണ്. റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് രാവിലെ 7.30നു മുമ്പ് ഈ അമ്മ മകനുവേണ്ടി ഭക്ഷണം ഒരുക്കി വിളിച്ചിരിക്കും. രാത്രി ഏറെ വൈകിയാണ് കിടക്കുന്നതെങ്കിലും ക്ഷമയോടെ റോബിന് പീറ്റര്‍ ഭക്ഷണമേശയ്ക്കരികിലെത്തും. ഭക്ഷണം കഴിച്ച് അമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് റോബിന്റെ ഒരു ദിവസം ആഗ്രഹിക്കുന്നത്. കാല്‍നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധിയാണെങ്കിലും നിയമസഭയിലേക്ക് റോബിന് ഇത് കന്നി അങ്കമാണ്. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്ഥിയാണദ്ദേഹം.പരേതനായ പത്രോസിന്റെയും മറിയാമ്മയുടെയും മൂത്തപുത്രന്. ഭാര്യ ആഷ്ലി, മക്കളായ റെനീറ്റ, റിറ്റ എന്നിവര്‍ വിദേശത്താണ്. രാവിലെ അമ്മയ്ക്കുവേണ്ടിയാണ് സമയമെങ്കില്‍ രാത്രി എത്ര വൈകിയാലും അതാത് ദിവസത്തെ പ്രചാരണ പരിപാടികള്‍ ഭാര്യയെും മക്കളെയും അപ്ഡേറ്റ് ചെയ്തു നല്‍കും. വിദേശത്തു നഴ്സായ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പു കാലത്ത് ഇവിടേക്ക് എത്താനാകില്ല. എന്നിരുന്നാലും അവര്‍ അവിടെ ഇരുന്ന സമൂഹമാധ്യമങ്ങളിലൂടെയും മറ്റും…
Read More