കോന്നി: തെരഞ്ഞെടുപ്പു തിരക്കിനിടയിലും മകള്‍ ആസിഫ ജനീഷ് കുമാറിനെ വെറുതെവിട്ടില്ല. ഉച്ചയ്ക്ക് വീട്ടിലെത്തണമെന്നതായിരുന്നു അന്ത്യശാസനം. പരസ്യ പ്രചാരണത്തിന് അവധി നല്കിയ ദു ഖവെള്ളിയാഴ്ച ഉച്ചയക്ക് ഭവനസന്ദര്‍ശന തിരക്കിലായിരുന്നപ്പോഴാണ് വീട്ടില്‍ നിന്നും വിളി എത്തുന്നത്. മകളുടെ ജന്മദിനമാണ് ഇന്ന് എന്ന വിവരം ഓര്‍ത്തെടുത്ത ജനീഷ് പിന്നെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തി. അപ്പോഴേക്കും അവിടെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അച്ഛന് എത്തിയതിനു പിന്നാലെ ആസിഫ കേക്ക് മുറിച്ചു. ഭാര്യ അനുമോളും മൂത്തമകന് നൃപനും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളും ഏതാനും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഉച്ചയൂണും കഴിച്ചാണ് പിന്നീടുള്ള പ്രചാരണത്തിലേക്കു കടന്നത്. ഭാര്യ അനുമോള്‍ ജനീഷിനുവേണ്ടി തിരക്കിട്ട പ്രചാരണത്തിലാണ്. ഭവനസന്ദര്‍ശന സ്ക്വാഡുകളുമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഉപതെരഞ്ഞെടുപ്പിലേതിലും മികച്ച വിജയം ജനീഷിന് ഉണ്ടാകുമെന്ന് അനുമോള്‍ പറയുന്നു. കുറഞ്ഞകാലംകൊണ്ട് മണ്ഡലവുമായി അനുമോളും നല്ല ഒരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെയും അടുത്തു…
Read MoreTag: election-2021
കൊട്ടിക്കലാശത്തിനു പകരം എന്തു ചെയ്യും? മറ്റു വഴികൾ തേടി മുന്നണികൾ
കോട്ടയം: പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം. നാളെ രാത്രി ഏഴു വരെയാണു പരസ്യപ്രചാരണത്തിനുള്ള സമയം.കൊട്ടിക്കലാശം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചതോടെ കലാശക്കൊട്ടിനു രാഷ്ട്രീയ പാർട്ടികൾ മറ്റു വഴികൾ തേടുന്നു. പ്രാദേശിക തലത്തിൽ ചെറിയരീതിയിൽ പ്രചാരണം അവസാനിപ്പിക്കുന്ന ക്രമീകരണങ്ങളാണു രാഷ്്ട്രീയപാർട്ടികൾ നടത്തുന്നത്. ഇതുവഴി കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാമെന്നും കണക്കുകൂട്ടുന്നു. പ്രചാരണം അവസാനലാപ്പിലെത്തിയതോടെ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാനവട്ട പ്രചാരണങ്ങൾക്ക് തന്ത്രങ്ങൾ മെനയാൻ സ്ഥാനാർഥികളുടെ വാർ റൂമുകളിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. അവസാനവട്ട ഭവന സന്ദർശനംദുഃഖവെള്ളി ദിനമായ ഇന്നലെ സ്ഥാനാർഥികൾക്ക് കാര്യമായ പരസ്യപ്രചാരണമില്ലായിരുന്നു. ഇന്നും നാളെയുമായി അവസാനവട്ട ഭവനസന്ദർശനം നടത്താനാണു പാർട്ടികളുടെ തീരുമാനം.ജില്ലയിൽ പാലാ, പുതുപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ രാഷ്്ട്രീയ കേരളം ഉറ്റുനോക്കുന്നവയാണ്. പാലായിൽ ജോസ് കെ. മാണി, മാണി സി. കാപ്പൻ, ജെ. പ്രമീളാ ദേവി എന്നിവർ ഏറ്റമുട്ടുന്പോൾ വീറുംവാശിയും ഏറെയാണ്. കേരള കോണ്‍ഗ്രസ്…
Read Moreഎന്തോ കാര്യമായി “ചെന്നിത്തലയ്ക്ക് സംഭവിച്ചിട്ടുണ്ട്”; താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിത്; ചെന്നിത്തലയുടെ വാക്കുകൾക്ക് പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെഎസ്ഇബി കരാർ ഒപ്പിട്ടത്. എവിടെ നിന്നു വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ല. അദാനിയുമായി നേരിട്ട് കരാറില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയതാണ്. പുതിയ കരാർ ഉണ്ടെങ്കിൽ ചെന്നിത്തല രേഖകൾ പുറത്തുവിടണം. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. മോദി വർഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനത്തിന്റെ അപ്പോസ്തലനുമാണ്. ഇത്തരക്കാരെ കേരളം പടിക്ക് പുറത്ത് നിർത്തും. ശബരിമലയിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാകും മോദി ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് തന്ന അരിക്ക് അണാ പൈ കണക്കുപറഞ്ഞ്…
Read Moreനാട് നന്നാകാൻ..! സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് അനുമതിയില്ല; രാത്രി ഏഴ് വരെ പ്രചാരണമാകാം; തിരുവനന്തപുരത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗൺസ്മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read Moreപട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ട് തടയാൻ നടപടി; ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ഒരു വർഷം തടവ്
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. ഇരട്ടവോട്ടുകളുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 4,35,000 ഇരട്ട വോട്ടുകളുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈബ്സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Read Moreപോസ്റ്റൽ വോട്ട്: 80 വയസിന്റെ ആനുകൂല്യത്തില്‍ 45കാരന് വീട്ടില്‍ വോട്ടു ചെയ്തു; ഭാര്യയ്ക്ക് ഇതേ ബൂത്തിൽ ഇരട്ട വോട്ടും; പരാതിയുമായി യുഡിഎഫ് രംഗത്ത്
ചെറായി: എൺപതു കഴിഞ്ഞ വയോധികര്‍ക്കു അനുവദിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിന്റെ ആനുകൂല്യത്തില്‍ കുഴുപ്പിള്ളിയില്‍ 45കാരൻ വീട്ടിലിരുന്നു വോട്ട് ചെയ്തതായി പരാതി. വോട്ടറും ഉദ്യോഗസ്ഥരും ബോധപൂര്‍വം ഒത്തുകളിച്ച് പോളിംഗിലെ നിഷ്പക്ഷതയും രഹസ്യ സ്വഭാവവും ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിക്കാരായ യുഡിഎഫ് ആരോപിക്കുന്നത്. കുഴുപ്പിള്ളി പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് തെരഞ്ഞെടുപ്പു കമ്മീഷന് അനുവദിക്കാത്ത ആനുകൂല്യത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിനു താഴെയുള്ളവര്‍ക്ക് ഇങ്ങനെ വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ കോവിഡ് ബാധിതനോ ക്വാറന്റൈനില്‍ കഴിയുന്നയാളോ ഭിന്നശേഷിക്കാരനോ ആയിരിക്കണം. എന്നാല്‍ ഇയാള്‍ ഈ ഗണങ്ങളില്‍ പെടുന്നയാളല്ല. അതേ സമയം ഇയാളുടെ വോട്ടേഴ്സ് ലിസ്റ്റില്‍ കാണിച്ചിട്ടുള്ള വയസ് 85 ആണ്.ഈ സാഹചര്യത്തിലാണ് ഇയാള്‍ പോസ്റ്റല്‍ വോട്ടിനു അപേക്ഷിച്ചത്. എന്നാല്‍ വീട്ടിലെത്തിയ പോളിംഗ് ഓഫീസറും ബിഎല്‍ഒയും ആളെ നേരില്‍ കണ്ട് ബോധ്യം വന്നിട്ടും ഡി ഫോം നല്കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പരാതിയുമായി…
Read Moreകേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും; വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനമെന്ന് ജയറാം രമേശ്
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പാത പിന്തുടര്ന്ന് കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകകൾക്ക് തീറെഴുതിയ “മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍കേന്ദ്ര മന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്പ്പറേറ്റ്വത്ക്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും…
Read Moreകടത്തനാട്ടില്‍ അടിയൊഴുക്ക്? തടയിടാന്‍ കോണ്‍ഗ്രസ്; കെ.കെ. രമ ജയിച്ചാല്‍ വടകര നഷ്ടമാവുമെന്ന് ഒരു വിഭാഗം; വോട്ടുറപ്പിക്കാന്‍ പൂഴിക്കടകനുമായി എല്‍ഡിഎഫ്
കെ. ഷിന്റുലാൽ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും യുഡിഎഫിന് കല്ലുകടിയായി മാറിയ വടകരയില്‍ ക്ലൈമാക്സിലും ട്വിസ്റ്റ്. കോണ്‍ഗ്രസില്‍ നിന്ന് അടിയൊഴുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയാണിപ്പോള്‍ കെപിസിസി നേതൃത്വത്തെ അലട്ടുന്നത്. രമ ജയിച്ചാൽ വടകര കോൺഗ്രസിന് നഷ്ടമാകുമോ?വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചിലര്‍ കടത്തനാടന്‍ അങ്കത്തട്ടില്‍ ഒളിപ്പോരുമായിറങ്ങിയിട്ടുണ്ട്. വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ വിജയിച്ചാല്‍ പിന്നീടൊരിക്കലും വടകര കോണ്‍ഗ്രസിന് തിരിച്ചുകിട്ടില്ലെന്ന രഹസ്യപ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുഡിഎഫ് ആശങ്കയിലാണ്. വടകര സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആവശ്യം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നും വടകരയില്‍ മത്സരിക്കാമെന്നും ചില നേതാക്കള്‍ പ്രതീക്ഷയും പുലര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടുകണക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നതിനാല്‍…
Read Moreഇരട്ട വോട്ടിൽ തെളിവുണ്ട് ; കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നു ശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ട് ക്രമക്കേട് പുറത്ത് വന്നതെന്നും എല്ലാ തെളിവുകളുമുണ്ടെന്നും ശശി തരൂർ. പല അഴിമതികളും പ്രശ്നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ശശി തരൂർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതി നടക്കുന്നു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം കേരളത്തിൽ ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇന്ധനവിലകയറ്റത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ലെന്നും ശശി തരൂർ ആരോപിച്ചു.
Read Moreഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; സംഘടനാ രംഗത്ത് തുടരുമെന്ന് വി.എം. സുധീരൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരൻ. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന് പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നും തന്നെ അന്തിമമല്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് വി.എം. സുധീരന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും സുധീരന് പറഞ്ഞിരുന്നു.
Read More