ചാലക്കുടി: താന്‍ രാഷ്ട്രീയത്തിൽ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മൻ. സര്‍വേ ഫലങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസലമായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ സഹായിച്ചുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. “ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിൽ ആര് സ്ഥാനാര്‍ഥിയാവണം എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റിന് അവകാശമുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
Read MoreTag: election-2021
മരിച്ചവർക്ക് സമ്മതപത്രം നൽകാൻ സാധ്യമല്ലെന്നിരിക്കെ ഇവരുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് എങ്ങനെ ? കെ. സി. വേണുഗോപാൽ സ്പീക്കിംഗ്
ആലപ്പുഴ: നഗരസഭയിലെ പള്ളാത്തുരുത്തി വാർഡിൽ തപാൽ വോട്ട് ചെയ്യിപ്പിക്കാൻ ബൂത്ത് ഓഫീസർ കൊണ്ടുപോയ ലിസ്റ്റിൽ മരിച്ചവരുടെ പേരടക്കം ഉൾപ്പെട്ട സംഭവം വ്യാപകമായ വോട്ടിങ് ക്രമക്കേടിന് അവസരമൊരുങ്ങുന്നുവെന്നതിന്റെ തെളിവാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഈ ബൂത്തിലെ തപാൽ വോട്ടർപട്ടികയിൽ ആകെയുള്ള 27 പേരിൽ ഏഴു പേർ മരിച്ചവരാണ് . യുഡിഎഫ് തുറന്നു കാട്ടിയ വ്യാജവോട്ടും, ഇരട്ടവോട്ടും തപാൽ വോട്ടിൽ തന്നെ സംഭവിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പലയിടത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവർക്ക് സമ്മതപത്രം നൽകാൻ സാധ്യമല്ലെന്നിരിക്കെ ഇവരുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് എങ്ങനെയാണെന്നതിനെ സംബന്ധിച്ചു തെരെഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തണം. പുറമേ തപാൽ വോട്ടുകൾ സീൽ ചെയ്യാതെയാണ് ഉദ്യോഗസ്ഥർ തിരികെ വാങ്ങുന്നതെന്നും പരാതിയുണ്ട്. കള്ളവോട്ടിലൂടെ ജനഹിതം അട്ടിമറിക്കാൻ അവസരമൊരുക്കുന്ന ഈ ആസൂത്രിത…
Read Moreനുണ പ്രചരിപ്പിച്ചാൽ..! അഞ്ച് ദിവസത്തിനുള്ളിൽ ഭയങ്കര ‘ബോംബ്’ വരുമെന്ന് പ്രചാരണം; ഏതും നേരിടാൻ നാട് തയാർ: മുഖ്യമന്ത്രി
കാസർഗോഡ്: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പെരിയയിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. നാട് ഏത് ബോംബിനേയും നേരിടാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണെന്നും പിണറായി കൂട്ടിച്ചേർത്തു.
Read Moreതെരഞ്ഞെടുപ്പ് ചൂടിനിടെ ഇങ്ങനെയും ഒരു കഥ… എംജിഎസ് ജീവിച്ചിരിപ്പില്ലെന്ന് റിപ്പോര്‍ട്ട്; പോസ്റ്റല്‍ ബാലറ്റ്അവസരം നഷ്ടമായി
കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന് ഡോ. എം.ജി.എസ്.നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബിഎല്‍ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു.അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല. എണ്‍പത് വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് എണ്‍പത് പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെപോയി. വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിംഗ് ബൂത്തില്‍ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു.
Read Moreആവേശനാളുകളിലേക്ക് മുന്നണികള്‍; നിരീക്ഷണത്തിന് സംഘം, കാലുവാരിയാല്‍ പണികിട്ടും
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കേ അവസാന അടവും പയറ്റാന്‍ മുന്നണികള്‍. സിപിഎം വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ കാലുവാരല്‍ നടപടികള്‍ തടയാന്‍ കോണ്‍ഗ്രസും പണിതുടങ്ങി. ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘമാണ് കാലുവാരല്‍ നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരീക്ഷണത്തിനായി സംഘങ്ങളെ നിയോഗിച്ചത്. മുന്നണികൾ ഉഷാർഅടുത്ത ഒരാഴ്ച മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് കൊട്ടിക്കലാശം അടിപൊളിയാക്കാനും ബിജെപിയും ലക്ഷ്യമിടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന പ്രകാരമാണ് വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് സിപിഎം നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നതും. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം അപവാദ പ്രചാരണങ്ങളെ നിയന്ത്രിക്കുക എന്നതും ലക്ഷ്യമിടുന്നു. ഇനി അഞ്ച് ദിവസം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക. വിമതരും സജീവംഅതേസമയം പാളയത്തിലെ പട തന്നെയാണ് േകാണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. പലയിടത്തും…
Read Moreഎൽഡിഎഫ് സ്വർണത്തിനായി കേരളത്തെ വഞ്ചിച്ചു,യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല; എൽഡിഎഫ്-യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ കേരളം തള്ളുമെന്ന് മോദി
പാലക്കാട്: എൽഡിഎഫിനും യുഡിഎഫിനുമെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്-യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ കേരളം തള്ളും. യുവ വോട്ടർമാർ എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്. പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും മാച്ച് ഫിക്സിംഗ് മത്സരത്തെ എതിർക്കുന്നുവെന്നും പാലക്കാട്ടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി പറഞ്ഞു. യുഡിഎഫും എൽഡിഎഫും വ്യത്യസ്ത പേരുകളാണ്, എന്നാൽ ചെയ്യുന്നത് ഒരേ പ്രവൃത്തിയും. പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരു മുന്നണിയായാണ് നിൽക്കുന്നത്. യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. എൽഡിഎഫ് വന്നപ്പോൾ സ്വർണത്തിനായി കേരളത്തെ വഞ്ചിച്ചുവെന്നും മോദി വിമർശനം നടത്തി. ഇരു മുന്നണികളും പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നിരപരാധികളായ ഭക്തരെ എൽഡിഎഫ് സർക്കാർ ആക്രമിച്ചു. ഇതിൽ യുഡിഎഫ് മൗനം പാലിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. രാജ്യം നേരിടുന്നത് പ്രധാനമായും അഞ്ചു രോഗങ്ങളാണ്. അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം എന്നിവയാണ്…
Read Moreപ്രിയങ്ക ഗാന്ധി കേരളത്തിൽ;തിരുവനന്തപുരത്തും കൊല്ലത്തും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം പ്രിയങ്കാ ഗാന്ധി കേരളത്തിൽ.രാവിലെ 10.50ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രിയങ്കാഗാന്ധി ഹെലികോപ്ടർ മാർഗം കായംകുളം, കൊല്ലം എന്നീ സ്ഥലങ്ങളിൽ പ്രചാരണം നടത്തിയ ശേഷം വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മടങ്ങിയെത്തും. തിരുവനന്തപുരം ജില്ലയിലെ ആദ്യയോഗം വെഞ്ഞാറമൂട്ടിലാണ്. വർക്കല, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് വെഞ്ഞാറമൂട്ടിലെ യോഗത്തിൽ പ്രിയങ്ക വോട്ട് അഭ്യർത്ഥിച്ച് സംസാരിക്കുന്നത്. 4.40ന് കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ വച്ച് അരുവിക്കര, കാട്ടാക്കട, പാറശാല മണ്ഡലങ്ങളിലെ ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ട ി വോട്ട് അഭ്യർത്ഥിക്കും. വൈകുന്നേരം 5.20ന് പൂജപ്പുരയിൽ ഹെലികോപ്ടർ മാർഗം എത്തും. നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ട ി വോട്ട് അഭ്യർത്ഥിക്കുന്നതിനായി റോഡ് ഷോ നടത്തും. കരമന, കിള്ളിപ്പാലം, പൂന്തുറ, വലിയതുറ പ്രദേശങ്ങളിലൂടെയാണ് റോഡ് ഷോ കടന്നു പോകുന്നത്. ആറു മണിക്ക് വലിയതുറയിൽ നടക്കുന്ന…
Read Moreനവകേരള സൃഷ്ടിക്ക് ഒപ്പം താനും വേണം; “ശബരിമല പ്രസ്താവന’യിൽ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തന്റെ ശബരിമല പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. നവകേരള സൃഷ്ടിക്ക് ഒപ്പം താനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതികരണങ്ങൾ നിയന്ത്രിച്ച് പരമാവധി ഒഴിയാൻ ശ്രമിക്കുമ്പോഴായിരുന്നു സിപിഎമ്മിനെ വെട്ടിലാക്കി കടകംപള്ളി ഖേദപ്രകടനം നടത്തിയത്. ശബരിമലയിൽ 2018ൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാല്‍ കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം.
Read More“പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്’; അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല; രാഹുലിനെ അധിക്ഷേപിച്ച് ജോയ്സ് ജോർജ്
ഇരട്ടയാർ: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. രാഹുൽ കോളജുകളിൽ വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ജോയിസിന്റെ അധിക്ഷേപം. മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോർജ് ഈ പ്രസംഗം ലൈവ് ഇടുകയും ചെയ്തിരുന്നു. “പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു…
Read Moreസ്ഥാനാർഥികളുടെ ചിഹ്നങ്ങളിൽ ചിലത് വലുത്, ചിലത് ചെറുത്; ടിക്കാറാം മീണയ്ക്ക് പരാതിയുമായി യുഡിഎഫ്സ്ഥാനാർഥികൾ
കോട്ടയം: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ അവ്യക്തവും ചെറുതുമാണെന്ന് കാണിച്ചു യുഡിഎഫ് സ്ഥാനാർഥികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർ ടിക്കറാം മീണയ്ക്കു പരാതി. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിൽ മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നതെന്ന പരാതി അദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് പരാതി ഇ-മെയിൽ ചെയ്തു നൽകി.ചിഹ്നത്തിലെ വലുപ്പവ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നത്തിന് ഒരേ വലുപ്പം നൽകി വീണ്ടും അച്ചടിക്കാൻ കോട്ടയത്തെ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു. മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ ചിഹ്നമായ ട്രാക്്ടർ ഓടിക്കുന്ന കർഷകൻ വോട്ടിംഗ് മെഷീനിൽ വ്യക്തമല്ലെന്നാണ്…
Read More