മലപ്പുറം: തവനൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരു വായിച്ചാൽ കണ്ണു തള്ളും. ഫിറോസുമാരാണ് ഏറെയും. പല വീട്ടുപേരിലുള്ള ഫിറോസുമാർ. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറന്പിലിനു ഭീഷണി ഉയർത്തിയാണ് കുറെ ഫിറോസുമാർ അപരൻമാരായി രംഗത്തിറങ്ങിയിരിക്കുന്നത്. ചിഹ്നം നോക്കാതെ വോട്ടു ചെയ്യുന്നവർക്ക് ആകെ കണ്‍ഫ്യൂഷനാകും. മന്ത്രി കെ.ടി.ജലീൽ ഇടതു സ്ഥാനാർഥിയായി മൽസരിക്കുന്ന തവനൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്്നത്തിൽ മൽസരിക്കുന്നത് ഫിറോസ് കുന്നംപറന്പിലാണ്. ഓണ്‍ലൈൻ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ലോകത്താകമാനമുള്ള മലയാളികൾക്കിടയിൽ താരമായ ഫിറോസ്കുന്നംപറന്പിലിന്റെ വോട്ടുകൾ ചോർത്തിയെടുക്കുന്നതിനായാണ് ഫിറോസുമാർ രംഗത്തെത്തിയിരിക്കുന്നത്. അപര തന്ത്രം!എതിരാളിയുടെ വോട്ടുകൾ പലവഴിക്കാക്കാനുള്ള ഇടതുതന്ത്രമാണിതെന്നും വിമർശനങ്ങളുണ്ട്. ഫിറോസ് കുന്നത്ത്പറന്പിൽ, ഫിറോസ് നെല്ലംകുന്നത്ത്, ഫിറോസ് പരുവിങ്ങൽ, ഫിറോസ് നുറുക്കുപറന്പിൽ, എന്നീ ഫിറോസുമാരാണ് സ്വതന്ത്രൻമാരായി രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറന്പിലിനുള്ള വോട്ടുകൾ ചിലതെല്ലാം ഇവരുടെ പെട്ടിയിലും വഴി തെറ്റി വീഴുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുണ്ടായ മൽസരത്തിന്റെ ചൂടിലാണ് തവനൂർ മണ്ഡലം.…
Read MoreTag: election-2021
അപ്പര്‍കുട്ടനാട്ടിലെ പോരാട്ടത്തിന് നെല്ലിന്റെ ഗന്ധം; നെല്ലും പതിരും തിരിച്ചറിയാന്‍ തിരുവല്ല
തിരുവല്ല: അപ്പര്‍കുട്ടനാട് മേഖല കൂടി ഉള്‍പ്പെടുന്ന തിരുവല്ല മണ്ഡലത്തിലെ പോരാട്ടത്തിന് നെല്ലിന്റെ ഗന്ധം. പാടത്തെ പാട്ടും കര്‍ഷകന്റെ വിയര്‍പ്പും കൂടിച്ചേരുന്നതാണ് തിരുവല്ലയിലെ പ്രചാരണം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും തങ്ങളുടെ പ്രചാരണത്തില്‍ കര്‍ഷക മനസ് സ്വീകരിച്ചു കഴിഞ്ഞു. ഭരണത്തിലുള്ളവര്‍ കര്‍ഷകര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ കര്‍ഷക വഞ്ചനയുടെ ചരിത്രവുമായാണ് പ്രതിപക്ഷം നേരിടുന്നത്. അപ്പര്‍കുട്ടനാട് വിട്ട് മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയിലെത്തിയാല്‍ അവിടെയും കര്‍ഷക ചരിത്രമുണ്ട്. രാഷ്്്ട്രീയത്തോടൊപ്പം കര്‍ഷക മനസ് തിരിച്ചറിഞ്ഞെങ്കിലേ തിരുവല്ലയുടെ രണ്ട് മേഖലകളും കൈപ്പിടിയിലൊതുങ്ങൂവെന്ന് സ്ഥാനാര്ഥികള്ക്കറിയാം. ഓരോദിവസം കഴിയുന്തോറും തിരുവല്ലയുടെ രാഷ്ട്രീയച്ചൂട് കൂടുകയാണ്. തുടര്‍ച്ചയായ നാലാം അങ്കത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി.തോമസ്. മുമ്പ് രണ്ടുതവണ മത്സരിച്ചതുകൂടി കണക്കാക്കുമ്പോള്‍ ആറാം അങ്കം. കന്നിക്കാരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍. തിരുവല്ലയില്‍ പുതുമുഖമാണെങ്കിലും ബിജെപി ജില്ലാ പ്രസിഡനന്റ് അശോകന് കുളനട മുമ്പ് നിയമസഭയിലേക്ക് ആറന്മുളയില് മത്സരിച്ചിട്ടുണ്ട്.യുഡിഎഫില്‍ മുന്കാലങ്ങളിലുടലെടുത്ത അസ്വസ്ഥതകള്‍…
Read Moreശബരിമല വീണ്ടും കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം; തടയുമെന്ന മുന്നറിയിപ്പുമായി കെ.സുരേന്ദ്രന്
കാസര്‍ഗോഡ്: ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുമ്പ് സര്‍ക്കാര്‍ നടത്തിയ നീക്കം വിശ്വാസികള്‍ തടഞ്ഞിരുന്നു. അതിനു നേതൃത്വം നല്കാന് ബിജെപിക്ക് കഴിയുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള നീക്കവും തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടക്കുന്നുണ്ടെന്നും സുരേന്ദ്രന് കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലിച്ച നടപടി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. സീല്‍ വച്ച ബോക്സുകളില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിക്കുകയാണ്. തുണി സഞ്ചികളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. സിപിഎമ്മിന് വേണ്ടി പിഎല്ഒമാരും തഹസീല്‍ദാര്‍മാരും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read Moreനാക്കുപിഴയല്ല, നേതാക്കൾ ഒളിപ്പിച്ചു വച്ച ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫുമായി ധാരണയുള്ള കാര്യം മറ്റു ബിജെപി നേതാക്കൾ രഹസ്യമായി വച്ചപ്പോൾ സുരേഷ് ഗോപി തുറന്നുപറഞ്ഞു. ഇതു നാക്കുപിഴയായി കരുതാൻ പറ്റില്ല. ബിജെപി സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ദേവികുളത്തും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ ജയിച്ചുവരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ പാസാക്കിയ നിയമത്തിൽ ഒപ്പിട്ടതാണ് കെ.എൻ.എ. ഖാദർ. എന്നാൽ ഇപ്പോൾ കെ.എൻ.എ. ഖാദറിന്റെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഇത് ബിജെപിയുമായുള്ള ധാരണയുടെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫുമായി ബിജെപി കച്ചവടം ഉറപ്പിച്ചുവരികയാണ്. കേന്ദ്രത്തിന്റെ പല നയങ്ങളെയും എതിർക്കുവാൻ യുഡിഎഫ് വിമുഖത കാണിക്കുന്നതിന്റെ പിന്നിൽ ഈ…
Read Moreതെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിയിൽ; മുഖ്യനെ ലക്ഷ്യമിട്ട് ബിജെപി; വിമര്‍ശനത്തിനും പ്രതിരോധത്തിനും പിണറായി തന്നെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കേ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടല്‍ പാരമ്യത്തില്‍. കിഫ്ബി, സ്വര്‍ണക്കടത്ത് വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഇനിയും കടുപ്പിക്കാനാണ് സിപിഎം തീരുമാനം. അതുവഴി ബിജെപിയെ ശക്തമായി എതിര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാനും കഴിയുമെന്നും സിപിഎം കരുതുന്നു. അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. പ്രചാരണവിഷയങ്ങള്‍ പൂര്‍ണമായും സ്വര്‍ണക്കടത്തിലേക്കും കിഫ്ബിയിലെ പരിശോധനയിലേക്കും മാറിയിരിക്കുകയാണ്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രഎജന്‍സികള്‍ തടസം നില്‍ക്കുന്നുവെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദിനംപ്രതി വിമര്‍ശിച്ചുകൊണ്ട് മുഖ്യ പ്രതിപക്ഷ റോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുന്നതോടെ വാക്പോര് ഇനിയും കടുക്കും. പ്രചാരണം തീര്‍ത്തും പിണറായിക്കെതിരേ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണതന്ത്രങ്ങളാണ് ബിജെപി തുടക്കം മുതല്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമെന്നും കേന്ദ്രം…
Read Moreകൂവലിന് പിന്നാലെ അതിക്രമവും; പി.സി. ജോർജിനെതിരേ നടക്കുന്നത് സംഘടിത ശ്രമമോ? സിപിഎം- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ്
കാഞ്ഞിരപ്പളളി: പി.സി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ സംഘടിത നീക്കമോ? കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനിടെ പി.സി. ജോർജിനെ ചില നാട്ടുകാർ കൂവി വിളിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി പി.സി. ജോർജ് അസഭ്യവർഷവും നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നലെ പാറത്തോട് ടൗണിൽ സംഘർഷമുണ്ടായത്. ഇന്നലെ രാവിലെ 9.30ന് പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടെ മറ്റു മുന്നണികളുടെ പ്രചാരണ വാഹനം കടന്നു പോയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷമായത്. സിപിഎം.- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ് ആരോപിച്ചു. പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പി.സി. ജോർജ് മടങ്ങി. പര്യടന പരിപാടിയുടെ ഭാഗമായുളള യോഗത്തിൽ പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടയാണ് ഇടതു വലത് മുന്നണികളുടെ പ്രചാരണ വാഹനങ്ങൾ കടന്നുപോയത്. തുടർന്നു വീണ്ടും ഇടത് സ്ഥാനാർഥിയുടെ പ്രചാരണ വാഹനം കടന്നുപോകുന്നതിനിടെ ജോർജ് ഇത് ചോദ്യം ചെയ്തു. തുടർന്നു ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തളളും ഉണ്ടായി. നാട്ടുകാർ ഇടപെട്ടു…
Read Moreകാശുണ്ടോ? ജയിപ്പിക്കാം! അന്താരാഷ്ട്ര ഏജൻസികൾ കേരളത്തിൽ; ചുക്കാൻ പിടിക്കാൻ വിദേശികളും; മറിയുന്നതു കോടികൾ; വാഗ്ദാനങ്ങളിൽ വീണു ചില സ്ഥാനാർഥികൾ
നവാസ് മേത്തർതലശേരി: തെരഞ്ഞെടുപ്പിൽ സർവേ നടത്തി അനുകൂല പ്രവചനം നടത്താനും വിജയം ഉറപ്പിക്കാനും തന്ത്രങ്ങളുമായി അന്താരാഷ്ട്ര ഏജൻസികൾ രംഗത്ത്. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികളുടെ വൻ ഓഫറുകളാണ് കേരളത്തിലെ വിവിധ സ്ഥാനാർഥികൾക്കു മുന്നിലെത്തുന്നത്. ലക്ഷങ്ങളുടഎയും കോടികളുടെയും ഇത്തരം പാക്കേജുകൾക്കു മുന്നിൽ അന്തം വിട്ടു നിൽക്കുകയാണ് കേരളത്തിലെ വിവിധ മുന്നണികളിലെ സ്ഥാനാർഥികളുടെ അടുപ്പക്കാർ. ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ പോലും വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളും ലാപ്ടോപ്പിൽ കരുതിയാണ് ഇവർ എത്തിയിട്ടുള്ളത്. വിദേശികളടക്കംവിദേശികൾ ഉൾപ്പെടെയുള്ള സംഘമാണ് ഈ ഓപ്പറേഷനു പിന്നിൽ. മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയം വാഗ്ദാനം ചെയ്തു കേരളത്തിലെത്തിയിട്ടുള്ളത്. മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെയാണ് ഇവർ തങ്ങളുടെ പദധതികൾ ബന്ധപ്പെട്ടവർക്ക് വിശദീകരിച്ചു നൽകുന്നത്. നവമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വിജയം ഉറപ്പു നൽകുന്ന ഇത്തരം ഏജൻസികളുടെ വാഗ്ദാനത്തിൽ കേരളത്തിലെ പല സ്ഥാനാർഥികളും വീണ് കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഉത്തരേന്ത്യൻ രീതിഉത്തരേന്ത്യൻ…
Read Moreകുട്ടനാട്ടിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണയോഗത്തിൽ പങ്കെടുക്കാത്ത തൊഴിലാളികൾക്ക് ഭീഷണി; എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്ന് ഓർക്കണം
ആലപ്പുഴ: കുട്ടനാട്ടിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണ യോഗത്തിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകർക്ക് ഭീഷണി. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാർഡിലാണ് സ്വീകരണ യോഗം നടന്നത്. എന്നാൽ ഇതിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം, തൊഴിലുറപ്പ് പ്രവർത്തകരുടെ പേര് മസ്റ്റർ റോളിൽ നിന്നും വെട്ടിമറ്റുമെന്ന് ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. തൊഴിലുറപ്പുകാർ എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.
Read Moreഇരട്ടവോട്ട്: കളക്ടർമാരുടെ പരിശോധനകൾക്ക് ശേഷം നടപടിയെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച് ജില്ലാ കളക്ടർമാർ നടത്തുന്ന പരിശോധനകൾക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർമാരുടെ പരിശോധന മാർച്ച് 30ന് അവസാനിക്കും. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉൾപ്പടെയുള്ള വിവരങ്ങൾ കളക്ടർമാർ ശേഖരിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കും. നിലവിലെ പരിശോധനകളുടെ വിവരങ്ങളും ഇറോനെറ്റ് സോഫ്റ്റ്വയറിന്റെ ഉപയോഗവും വിഷയത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ എന്നിവയെല്ലാം കോടതിയെ ബോധിപ്പിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഇരട്ടവോട്ടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഹർജി വീണ്ടും തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ഇതിന് മുൻപ് കമ്മീഷൻ വിശദമായ സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ്. കളക്ടർമാരുടെ പരിശോധന മാർച്ച് 30ന് അവസാനിക്കും. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉൾപ്പടെയുള്ള വിവരങ്ങൾ കളക്ടർമാർ ശേഖരിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.…
Read Moreമത്സരം വേറെ, മത്സ്യവിൽപ്പന വേറെ; ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി നാളേയ്ക്കുള്ള അന്നം കണ്ടെത്തുന്നതിനുള്ള തിരക്കിൽ….
മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലും മൽസ്യം വിൽപ്പന നടത്താൻ സമയം കണ്ടെത്തുകയാണ് സി.പി. മഹറൂഫ് പിണറായി. യൂത്ത് കോൺഗ്രസ് ധർമ്മടം മണ്ഡലം മുൻ പ്രസിഡന്റായ മഹറൂഫ് പിണറായി ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ പ്രചാരണ ബോർഡുകൾ ഒന്നും സ്ഥാപിക്കാതെയാണ് മഹറൂഫ് പ്രചാരണം നടത്തുന്നത്.ചാവശേരി പത്തൊൻമ്പതാം മൈലിൽ അറബിക്കടൽ മൽസ്യ മാർക്കറ്റ് നടത്തുന്ന മഹറൂഫ് രാവിലെ മൽസ്യ മാർക്കറ്റിൽ നിന്നും മൽസ്യം വിൽപ്പന ശേഷമാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. മത്സ്യ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പ്രചാരണ രംഗത്ത് ഇറങ്ങുന്നതെന്ന് മഹറൂഫ് പറഞ്ഞു.
Read More