സ്വന്തം ലേഖകൻതൃശൂർ: കിറ്റുകളുടെയും ക്ഷേമപെൻഷനുകളുടേയും കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉന്നയിക്കുന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ ഓണം, ക്രിസ്മസ്, റംസാൻ എന്നിവയോടനുബന്ധിച്ച് സൗജന്യ കിറ്റ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അതു നിർത്തിക്കളഞ്ഞു. ഇപ്പോൾ വോട്ടെടുപ്പിനടുത്ത മാസങ്ങളിലായി സൗജന്യ കിറ്റ് നൽകുകയാണ്. 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകിയിരുന്നു. സംസ്ഥാനത്ത് 12.9 ലക്ഷം പേർക്കു നൽകിയിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 34 ലക്ഷം പേർക്കായി വർധിപ്പിച്ചു. വിവിധ ക്ഷേമ ബോർഡുകളുടെ പെൻഷനുള്ളവർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകളും നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വിവിധ വിഭാഗങ്ങളിലായി അവശതയനുഭവിക്കുന്നവർക്ക് നൽകിയിരുന്ന ഒന്നിലേറെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ച് ഒറ്റ പെൻഷനാക്കിയെന്നതാണ് എൽഡിഎഫ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ഇപ്പോൾ പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. ആർക്കും പുതുതായി പെൻഷൻ…
Read MoreTag: election-2021
‘എൽഡിഎഫ് സർക്കാർ പറയുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഉറപ്പുള്ള കാര്യങ്ങൾ മാത്രമെന്ന് ശൈലജ ടീച്ചർ
ചാരുംമൂട്: എൽ ഡി എഫ് സർക്കാർ നടപ്പിലാക്കാൻ കഴിയുന്ന ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ ജനങ്ങളോട് പറയാറുള്ളൂ വെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. ചുനക്കരയിൽ മാവേലിക്കര മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം എസ് അരുൺകുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 600 ൽ 580 വാഗ്ദാനവും പൂർത്തീകരിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാലാം വർഷം വെബ്സൈറ്റിൽ നിന്നും പിൻവലിച്ച യുഡിഎഫിന്റെ ബഡായി മാനിഫെസ്റ്റോ പോലെയായിരുന്നില്ല എൽഡിഎഫിന്റേത്.പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് തക്ക മറുപടി ഈ തെരഞ്ഞെടുപ്പിൽ നൽകണം. നാട്ടിലെ ജനങ്ങൾ ഈ സർക്കാരിനൊപ്പമുണ്ട്. കേരളത്തെ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ചില്ലിക്കാശ് കൊടുക്കരുതെന്ന് പറയുന്ന ഒരു പ്രതിപക്ഷ നേതാവിന് ഈ നാടിനോട് എന്തു കൂറാണുള്ളതെന്നും കെ.കെ. ശൈലജ കുറ്റപ്പെടുത്തി .
Read Moreഎൽഡിഎഫ് സർക്കാർ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ: ആന്റണിക്ക് മറുപടിയുമായി യെച്ചൂരി
കൊച്ചി: എൽഡിഎഫ് സർക്കാർ കേരളത്തിൽ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതിന് തുടർ ഭരണം ലഭിച്ചാൽ നാട് തകരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ തുടരുന്നത് സർവനാശത്തിനാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ജാബദ്ധമാണ്. കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. 35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Read Moreഗുരുവായൂരിലെ വോട്ട് വെറുതെ കളയില്ല; ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി ജില്ലാ ഘടകം ശിപാർശ ചെയ്തുവെന്നും ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ എൻഡിഎയുടെ ശക്തികേന്ദ്രമാണെന്നും ദിലീപ് നായരെ പിന്തുണയ്ക്കു ന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരമായിരിക്കും നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തലശേരിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി.
Read Moreഒരു മണ്ഡലത്തിലും ബിജെപി വോട്ട് കോൺഗ്രസിന് വേണ്ടെ; അങ്ങനെ പറയാൻ സിപിഎം നേതാക്കൾ തയാറാണോയെന്ന് എം.എം. ഹസൻ
കോഴിക്കോട്: തലശേരി ഉൾപ്പടെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. അതേസമയം, ബിജെപിയുടെ വോട്ട് വേണ്ടെന്ന് വയ്ക്കാന്‍ സിപിഎം തയാറാകുമോയെന്നും ഹസന് ചോദിച്ചു. കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ തയാറാണോ. അവിടെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി അമിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയുമോ. അത് പറയാത്തിടത്തോളം സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണ്. തുടര്‍ഭരണത്തിനായി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി. ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്. ബിജെപിക്ക് പത്ത് സീറ്റ്- എല്‍ഡിഎഫിന് ഭരണം എന്നാണ് കരാർ. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസന് കുറ്റപ്പെടുത്തി.
Read Moreകമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്ന് ശരത്കുമാർ; കേരളത്തിൽ എൽഡിഎഫിന് തുടർഭരണവും കിട്ടുമെന്ന്
ചെന്നെെ: നടനും മക്കൾ നീതി മയ്യം സ്ഥാ പകനുമാ യ കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാർ. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാർ. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ ഹാസൻ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി ശരത്കുമാർ രംഗത്തെത്തി. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിച്ചു. കേരളത്തിൽ പിണറായി തുടർഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഒരു സീറ്റ് പോലും ഉറപ്പില്ലാത്തവർപെൻഷൻ പ്രഖ്യാപിച്ചത് 3500രൂപയെന്ന പരിഹാസവുമായി മുല്ലക്കര രത്നാകരൻ
പന്മന : ഒരു സീറ്റ് പോലും ഉറപ്പില്ലാത്തവർ പെൻഷൻ പ്രഖ്യാപിച്ചത് 3500 രൂപയാണെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ.ചവറയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.സുജിത് വിജയൻ പിള്ളയുടെ പ്രചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് മുതലാളിത്വത്തിന്റെ പ്രസ്ഥാനങ്ങളായി യുഡിഎഫും എൻഡിഎയും മാറി . കോവിഡ്, പ്രളയകാലത്ത് ജനങ്ങളെ സർക്കാർ കൈവിട്ടില്ല. സർക്കാരിനൊപ്പം ജനം നിന്നതുകൊണ്ടാണ് ക്ലേശങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞത്. ജനങ്ങളുടെ സഹകരണത്തോടെ സർക്കാർ കോവിഡ് കാലത്തും പരിരക്ഷ നൽകി. ബിരിയാണി ചലഞ്ചിലൂടെ ഒരു വിഭാഗം യുവാക്കൾ സർക്കാരിനെ സഹായിച്ചു. പിണറായി സർക്കാർ ജനഹിതം മനസിലാക്കി പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു. എന്നാൽ യുഡിഎഫും അവരുടെ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു. അത് സമരവും പ്രതിഷേധ യാത്രകളും മുഖ്യമന്ത്രിയെക്കാൾ കൂടുതൽ പത്ര സമ്മേളനങ്ങൾ നടത്തിയുമാണെന്നു മാത്രമെന്ന് മുല്ലക്കര രത്നാക്കരൻ പറഞ്ഞു.
Read Moreനടി ഷക്കീല കോൺഗ്രസിൽ! നിലവിൽ സിനിമാ തിരക്കുകൾ ഇല്ല; മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ചുമതലയും നൽകി
ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരിയായിരുന്നു നടിഷക്കീല. തൊണ്ണൂറുകളില്‍ ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ചത് പോലെയുള്ള മാര്‍ക്കറ്റ് പിന്നീട് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. അക്കാലത്ത് സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളെ പേടിച്ചിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടി സ്വസ്ഥമായി ജീവിക്കുകയാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്.തനിക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ട് പോയെങ്കിലും താൻ ദുരിതത്തിലായിരുന്നതിനെ കുറിച്ച് മുമ്പു പലപ്പോഴും ഷക്കീല തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടി ഷക്കീല കോൺഗ്രസിൽ ചേര്‍ന്നതാണ് പുതിയ വാര്‍ത്ത. തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഷക്കീലയ്ക്കു ചുമതലയും നൽകി. ഇനിമുതൽ താൻ കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല പറഞ്ഞു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു ഇവർ. സ്വന്തമായി ആരുമില്ലാതിരുന്ന ഷക്കീലയ്ക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം ഷക്കീല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ…
Read Moreഇരട്ട വോട്ട് ഉള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ
കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തില്‍ തുടർനടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്1,09,693 ഇരട്ട വോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിൽ 537 പേർക്കും അഴീക്കോട് 711 പേർക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തിൽ വോട്ടും തിരിച്ചറിയൽ കാർഡുമുള്ളവർക്ക് മറ്റു മണ്ഡലത്തിൽ വ്യാജ തിരിച്ചറിയൽ കാർഡും വോട്ടുമുണ്ട്. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറമ്പ് 242, അഴീക്കോട് 47, കണ്ണൂർ 30, പയ്യന്നൂർ 127 എന്നിവിടങ്ങളിലെ വോട്ടർമാർക്കാണ് ഇരിക്കൂറിലും…
Read Moreവോട്ട് കുത്താൻ സ്ഥാനാർഥിയില്ല, ഗുരുവായൂരിൽ പോളിംഗ് കുറയാൻ സാധ്യത; വോട്ടു ചെയ്യാതിരിക്കരുതെന്ന് ഗുരുവായൂരിലെ വോട്ടർമാരോട് ബിജെപി; ഒറ്റചോദ്യവുമായി അനുഭാവികൾ
സ്വന്തം ലേഖകൻതൃശൂർ: നാമനിർദ്ദേശപത്രിക തള്ളിയ സാഹചര്യത്തിൽ സ്ഥാനാർഥിയില്ലാതായ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ബിജെപി അനുഭാവികളായ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തില്ലെന്ന് സൂചന. തങ്ങളുടെ പാർട്ടി സ്ഥാനാർഥിയില്ലാത്ത മണ്ഡലത്തിൽ എന്തിന് വോട്ടു ചെയ്യണമെന്ന ചോദ്യമാണ് ബിജെപി പ്രവർത്തകരും അനുഭാവികളും ഉന്നയിക്കുന്നത്. ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പാർട്ടി പ്രവർത്തകരേയും വോട്ടർമാരേയും പറഞ്ഞു ബോധ്യപ്പെടുത്തിയാൽ മാത്രമേ പിന്തുണ വോട്ടായി മാറുകയുള്ളു. ഇനിയുള്ള ദിവസങ്ങളിൽ ബിജെപിയുടെ ശ്രമം ഇതിനാണ്. എന്നാൽ ഇതെത്രമാത്രം വിജയിക്കുമെന്നതിൽ പരക്കെ സംശയമുണ്ട്. സാധാരണ വോട്ടർമാരെ ബൂത്തിലെത്തിക്കാനും വോട്ടു ചെയ്യിക്കാനും ബിജെപി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാനാർഥിയില്ലെങ്കിലും വോട്ടർമാർ ഒരു കാരണവശാലും വോട്ടു ചെയ്യാതിരിക്കരുതെന്ന അഭ്യർത്ഥ ബിജെപി നേതാക്കൾ വോട്ടർമാർക്ക് മുന്നിൽ വച്ചിട്ടുണ്ട്. ബിജെപിക്ക് കാൽലക്ഷത്തിലേറെ വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഗുരുവായൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച വോട്ടിംഗ്…
Read More