പൂച്ചാക്കൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശക്കാറ്റുയർത്തി വേറിട്ട വോട്ടഭ്യർഥന. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഹബീബ് റഹ്മാന്റെ വോട്ടഭ്യർഥന ‘ഹെലികോപ്റ്ററി’ലാണ്. ഒപ്പം പുഷ്പവൃഷ്ടിയും. സ്ഥാനാർഥിയുടെ പരസ്യബോർഡുമായി കെട്ടിട സമുച്ചയങ്ങൾക്കു മീതെ പൊങ്ങുന്ന ഹെലികോപ്റ്റർ. അതിൽ നിന്നും സ്ഥാനാർഥിയുടെ ചിത്രത്തിലേക്കു പുഷ്പവൃഷ്ടി. കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ തയ്യാറാക്കിയ ഹെലികോപ്റ്റർ പ്രചരണ വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഈ ഗ്രാഫിക്സിൽ ഒതുങ്ങുന്നില്ല പ്രചാരണം. സൗണ്ട് ഇഫക്ടുകളും വികസന സ്വപ്നങ്ങൾ പങ്കുവച്ചുള്ള വീഡിയോകളും ശ്രദ്ധനേടിയിട്ടുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമാണു ഇത്തരം ഡിജിറ്റൽ പരസ്യ ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നതെന്നു ഹബീബ് പറഞ്ഞു. വോട്ടർമാരുടെ ശ്രദ്ധപിടിച്ചു പറ്റാൻ വേറിട്ട തന്ത്രങ്ങളുമായി സ്ഥാനാർഥികളെത്തുമ്പോൾ സമൂഹമാധ്യമ ലോകത്തും പ്രചരണമത്സരം തകർക്കുകയാണ്. ഇത്തരം വോട്ടഭ്യർഥനകൾ ഗ്രൂപ്പുകളിൽ നിന്നു ഗ്രൂപ്പുകളിലേക്കു വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഓരോ ദിവസവും രാവിലെ പുതിയ ഗ്രാഫിക്കൽ പരസ്യങ്ങൾ വോട്ടർമാരിലേക്ക് എത്തുന്ന…
Read MoreTag: election campaign
കോഹ്ലിയെ കൊണ്ടു വരുമെന്ന് നാട്ടുകാരോട് പറഞ്ഞു; ഒടുവില്‍ എത്തിയതാകത്തെ കോഹ്ലിയുടെ ഡ്യൂപ്പും; കോട്ടയം കുഞ്ഞച്ചന് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം അരങ്ങേറിയതിങ്ങനെ
കോട്ടയം കുഞ്ഞച്ചന് എന്ന സിനിമയില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടന രംഗം മലയാളികള്‍ മറക്കാനിടയില്ല. ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തുമെന്നു പറഞ്ഞാണ് ആളെക്കൂട്ടിയത്. എന്നാല്‍ എത്തിയതാവട്ടെ കൃഷ്ണന് കുട്ടി നായരുടെ പ്രൊഫസര്‍ പച്ചക്കുളം വാസു എന്ന കഥാപാത്രം.പിന്നെയുള്ള പൂരം പറഞ്ഞറിയിക്കണോ… ഇതിന് സമാനമായ സംഭവമാണ് മഹാരാഷ്ട്രയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ശിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വിത്തല്‍ ഗണപഥ് ഗാവട്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി എത്തുമെന്ന് പറഞ്ഞാണ് നാട്ടുകാരെ പറ്റിച്ചത്. കോഹ്ലിയുടെ ചിത്രം വെച്ച് ഫ്ളക്സ് അടിക്കുകയും ചെയ്തു ഇയാള്‍. മെയ് 25 ന് നടക്കുന്ന റാലിയില്‍ കോലി പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കോലിയെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് കോഹ്ലിയോട് രൂപസാദൃശ്യമുള്ള ഒരാളെയാണ് സ്ഥാനാര്‍ഥി എത്തിച്ചത്. വിത്തലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ക്രിക്കറ്റ് ബാറ്റായിരുന്നു. അതിനാലാകാം…
Read More