തിരൂർ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കു ജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലിനു 3,44,287 വോട്ട് നേടാനെ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് 65,662 വോട്ടു നേടിയത്. 4038 വോട്ടുകൾ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി. ആദ്യം മുതൽ ലീഡ് ഉയർത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് പുലർത്തിയിരുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫാണ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.
Read MoreTag: election malappuram
ദിവസങ്ങൾ മാത്രം ..! മലപ്പുറം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ഓട്ടപ്രദക്ഷിണത്തിൽ; ഒരുക്കങ്ങളിൽ മുഴുകി അണികളും ജീവനക്കാരും
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു. വാശിയേറിയ പ്രചാരണമാണ് ഏങ്ങും കാണുന്നത്. അതുകൊണ്ടു തന്നെ നേരിയ സമയം പോലും കളയാതെ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർഥികൾ. കൊടുംചൂടിനെ വകവയ്ക്കാതെ പരാമാവധി വോട്ടർമാരെ നേരിൽ കാണാനും കുടുംബയോഗങ്ങളിൽ പങ്കെടുക്കാനുമാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ മണ്ഡലമായതിൽ സ്വീകരണ യോഗങ്ങളിൽ അൽപ്പം മാത്രം പ്രസംഗിച്ചു വോട്ടർമാരെ നേരിൽ കാണാനാണ് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലും ഇക്കാര്യത്തിൽ വിഭിന്നമല്ല. കുടുംബയോഗങ്ങളിലും ടൗണിൽ നാലാൾ കൂടുന്നിടത്തുമൊക്കെ അദ്ദേഹം എത്തുന്നു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് ഒരു നിമിഷം പോലും പാഴാക്കാതെയാണ് പ്രചാരണ രംഗത്തുള്ളത്. ഇവർക്കൊപ്പം ആറു സ്വതന്ത്ര സ്ഥാനാർഥികളും വോട്ടുതേടിയെത്തുന്നുണ്ട്. മണ്ഡലത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കാണുന്ന വലിയ ആൾക്കൂട്ടം സ്ഥാനാർഥികൾക്കു പ്രതീക്ഷ വർധിപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും തെരഞ്ഞെടുപ്പ് ആവേശത്തിന്…
Read More