സാഹിത്യകാരന്മാരെയും സിനിമക്കാരെയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പണ്ടേ താല്പര്യമാണ്. ഇവരുടെ ജനപ്രീതി മുതലെടുക്കാനാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എസ്.കെ പൊറ്റെക്കാട്ട് മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ ജനഹിതമറിയാന്‍ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടുതവണ മത്സരിച്ച എസ്കെ ഒരുതവണ ജയിക്കുകയും ചെയ്തു. 1962ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുകുമാര്‍ അഴീക്കോടിനെയാണ് ഇടതു സ്ഥാനാര്‍ഥിയായിരുന്ന എസ്കെ തോല്‍പ്പിച്ചത്. മിക്ക തിരഞ്ഞെടുപ്പ് കാലത്തും സാഹിത്യകാരന്മാരെ ഇരുമുന്നണികളും മത്സരരംഗത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയും തേടി ആളുകളെത്തിയിരുന്നെന്ന് മലയാളിയുടെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലചന്ദ്രനു ക്ഷണം. പക്ഷേ, അദ്ദേഹം തല്‍ക്ഷണം തന്നെ ക്ഷണം നിരസിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സന്തോഷം തരില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയക്കാരന്റെ വസ്ത്രം തനിക്കിണങ്ങില്ല എന്നാണ് കവി മനസ്സു പറഞ്ഞത്. പഠിക്കുന്ന കാലത്തൊക്കെ ബാലചന്ദ്രന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. നക്സല്‍…
Read More