മൊബൈല്‍ വിപണിക്ക് പിന്നാലെ കാര്‍ വിപണി കൂടി പിടിച്ചടക്കാന്‍ ഷവോമി ! ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ ഇറക്കാന്‍ തയ്യാറെടുത്ത് ചൈനീസ് ഭീമന്മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മൊബൈല്‍ വിപണിക്കു പിന്നാലെ ഇന്ത്യന്‍ കാര്‍ വിപണി കൂടി കയ്യടക്കാന്‍ ചൈനീസ് വമ്പന്മാരായ ഷവോമി ഒരുങ്ങുന്നതായി സൂചന. രാജ്യത്തെ മൊബൈല്‍ വിപണിയില്‍ നിന്നു കാര്യമായ നേട്ടമുണ്ടാക്കിയ ഷവോമി വാഹന വിപണിയിലേക്ക് കടക്കാനായി രജിസ്ട്രാര്‍ ഓഫ് ഇന്ത്യയ്ക്കു നല്‍കിയ വിവരങ്ങള്‍ പുറത്തു വന്നു. ഇതുപ്രകാരമാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണവിതരണ രംഗത്തേക്കും ഷവോമി കടന്നേക്കും എന്ന സൂചനയുള്ളത്. നിലവില്‍ ചൈനയില്‍ ഇലക്ട്രിക് ബൈക്കുകള്‍ വില്‍ക്കുന്ന കമ്പനി സമീപ ഭാവിയില്‍ കാര്‍ നിര്‍മ്മാണം ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുണ്ടെന്നാണു കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. എന്തായാലും ഷവോമിയുടെ ഈ നീക്കത്തെ അപകടത്തോടെയാണ് മറ്റു ഇലക്ട്രിക് കമ്പനികള്‍ കാണുന്നത്.  

Read More