പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇരുവരും വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. ഉടന് തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Read MoreTag: electric scooter
ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു ! സംഭവം ചാര്‍ജ് ചെയ്യുന്നതിനിടെ…
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്തം. തമിഴ്നാട്ടിലെ വെല്ലൂരിന് സമീപം അല്ലാപുരം സ്വദേശിയായ ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടേയാണ് ദുരൈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി സ്‌കൂട്ടര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. തീയില്‍നിന്നു രക്ഷപ്പെടാന്‍ ദുരൈയും മകളും ശൗചാലയത്തിലേക്കാണ് ഓടിക്കയറിയത്. തീ ഉയരുന്നതുകണ്ട അയല്‍വാസികള്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. എന്നാല്‍, തീ നിയനന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിലെത്തിയപ്പോഴേക്കും ഇരുവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചിരുന്നു.
Read Moreവിലയോ തുച്ഛം ഗുണമോ മെച്ചം ! ഇതാ വരുന്നു ഓടാന്‍ പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത സ്‌കൂട്ടര്‍…
ഇന്ധനങ്ങളുടെ വില കുത്തനെ ഉയരുമ്പോള്‍ ഇരുചക്രവാഹന പ്രേമികള്‍ക്ക് ആശ്വാസമാകുകയാണ് ഈ വാര്‍ത്ത. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന സ്‌കൂട്ടറുകളാണിവ. നിലവില്‍ അഹമ്മദ്നഗര്‍, ഹൈദരാബാദ്, ലക്നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. ഉടന് തന്നെ ബെംഗളൂരു, തമിഴ്നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് തുടങ്ങുമെന്നാണ് വിവരം. നിയോക്ക് 43,000 രൂപ, റാപ്റ്ററിന് 60,771 രൂപ, എമേര്‍ജിന് 72,247 രൂപ എന്നിങ്ങനെയാണ് സ്‌കൂട്ടറുകളുടെ പൂനെ എക്സ് ഷോറൂം വില.
Read Moreവിപണി പിടിച്ചടക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി ! സ്‌കൂട്ടറിന്റെ പ്രത്യകതകള്‍ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളെ കടത്തിവെട്ടുന്നത്…
ആദ്യം മൊബൈല്‍ ഹാന്‍ഡ് സെറ്റിലൂടെയും പിന്നീട് വിവിധ ഉല്‍പ്പന്നങ്ങളിലൂടെയും ഇലക്ട്രോണിക് വിപണി പിടിച്ചടക്കിയ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തും ഒരു കൈ നോക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോപ്പഡ് കമ്പനി പുറത്തിറക്കി. ടി1 എന്നാണ് ഈ ഇലക്ട്രിക് മോപ്പഡിന്റെ പേര്. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത്. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കൂട്ടറിന്റെ വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ). ജൂണില്‍ ചൈനീസ് വിപണിയില്‍ സ്‌കൂട്ടര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍…
Read More