ഇന്ന് കേരളത്തിലെ യുവതികളുടെ മാതാപിതാക്കള്‍ മക്കള്‍ക്കായി തേടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ജോലി സുരക്ഷ തന്നെ കാരണം. എന്നാല്‍ ഇന്ന് ഡേറ്റിംഗ് സൈറ്റുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മനസിനിഷ്ടമുള്ളവരെത്തേടി യുവതികള്‍ പോകുന്നത് സാധാരണമായിരിക്കുകയാണ്. പ്രമുഖ ഡേറ്റിംഗ് സൈറ്റായ ടിന്‍ഡര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകള്‍ക്ക് ഏത് മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെയാണ് ഇഷ്ടമെന്ന് ചോദിച്ചായിരുന്നു സര്‍വേ. എന്നാല്‍ സര്‍വേഫലം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. സര്‍ക്കാര്‍ ജോലിയുള്ളവരയെല്ല ഇലക്ട്രീഷ്യന്‍മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടമെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. സ്ത്രീകളുടെ മനസില്‍ ഇലക്ട്രീഷ്യന്മാരോടുള്ള അത്ര സ്നേഹം വേറെ ഒരു ജോലി എടുക്കുന്നവരോടും ഇല്ലെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇലക്ട്രീഷ്യനെ കാണുന്നതിനും, സ്നേഹബന്ധം ഉണ്ടാക്കുന്നതിനുമായി മാത്രം അവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നവര്‍ ഉണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.
Read More