പ്രണയ സാക്ഷാത്കാരത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് കമിതാക്കള്‍. ബിഹാറില്‍ കാമുകനെ കാണാനായി ഒരു കാമുകി ചെയ്ത കടുംകൈ ഒരു ഗ്രാമത്തെത്തന്നെയാണ് ഇരുട്ടിലാക്കിയത്. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനുമായി സൈ്വര്യവിഹാരം നടത്തുന്നതിനായി യുവതി ഗ്രാമത്തിലെ വൈദ്യുതി അപ്പാടെ വിച്ഛേദിച്ചിരിക്കുകയാണ് യുവതി ചെയ്തത്. ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Read MoreTag: electricity
സംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…
സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു. ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള…
Read Moreവൈദ്യുതി എത്തിക്കുമെന്ന് ഉറപ്പു നല്കി ! ബിഹാറില്‍ മൂന്നുദിവസമായി ഗ്രാമവാസികള്‍ ബന്ദികളാക്കിയിരുന്ന 150 പേരെ മോചിപ്പിച്ചു;സംഭവം ഇങ്ങനെ…
പാറ്റ്ന: ഗ്രാമത്തില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ബന്ധികളാക്കിയ 150 ആളുകളെ മോചിപ്പിച്ചു. ഗ്രാമത്തിലെ വൈദ്യുതി പ്രശ്നത്തിനു ശാശ്വത പരിഹാരമാകുന്നതു വരെ താല്കാലികമായി വൈദ്യുതി എത്തിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് മൂന്നു ദിവസമായി ബന്ദികളാക്കിയിരുന്ന ബിആര്ബിസിഎല്ലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 150 പേരെ ഗ്രാമവാസവാസികള് തന്നെ മോചിപ്പിച്ചത്. ഔറംഗാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഔറംഗാബാദ് ജില്ലയിലെ ഗ്രാമങ്ങളില്‍ സൗത്ത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എസ്ബിപിഡിസിഎല്‍) വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കുന്നതു വരെ ഭാരതീയ റെയില്‍ ബിജ്ലി കമ്പനി (ബിആര്‍ബിസിഎല്‍) വൈദ്യുതി നല്‍കുമെന്നാണു ധാരണയെന്ന് ഔറംഗബാദ് ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ രഞ്ജന്‍ മഹിവാല്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഔറംഗബാദ് ജില്ലാ ഭരണകൂടവും ബിആര്‍ബിസിഎല്‍ പ്രതിനിധികളും ഗ്രാമവാസികളും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു…
Read More