ആളുകള്‍ക്ക് വൈദ്യുതിയില്‍ നിന്ന് ഷോക്കേല്‍ക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ബില്ല് കണ്ട് ഷോക്കടിച്ചാല് എന്തു ചെയ്യാന്‍ പറ്റും. പ്രിയങ്ക ഗുപ്തയ്ക്ക് ജൂലൈ മാസത്തില്‍ വന്ന കറന്റ് ബില്ലാണ് ഇവിടെ പ്രതിപാദ്യ വിഷയം. ആയിരവും പതിനായിരവുമൊന്നുമല്ല ബില്ലായി വന്നത്. കൃത്യമായി പറഞ്ഞാല്‍ 3,419 കോടി രൂപ. ഇത് കാണുന്നവര്‍ തല കറങ്ങി വീണില്ലെങ്കിലേ അദ്ഭുതമുള്ളൂ അല്ലേ… പക്ഷെ ബില്‍ കണ്ട് വീണത് പ്രിയങ്കയല്ല, ഭര്‍ത്താവിന്റെ അച്ഛനാണ്. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണു ഞെട്ടിക്കുന്ന കറന്റ് ബില്‍ ഉപഭോക്താവിനു സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പ് നല്‍കിയത്. ഭീമമായ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ജൂലൈ മാസത്തെ ബില്ലാണു കിട്ടിയത്. വലിയ ബില്‍ കണ്ടതോടെ അച്ഛനു വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു’ പ്രിയങ്കയുടെ ഭര്‍ത്താവ്…
Read MoreTag: electricity bill
വൈദ്യുതി ബില്ലിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…
കോഴിക്കോട്: എത്രയും വേഗം പണമടച്ചില്ലെങ്കില്‍, ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്. വൈദ്യുതി ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും പോലീസ് പറയുന്നു. കെഎസ്ഇബി അയയ്ക്കുന്ന സന്ദേശങ്ങളില്‍ അടയ്ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍…
Read Moreവൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് നടി കാര്‍ത്തിക നായര്‍ ! ബില്ലായി വന്നത് ഒരു ലക്ഷം രൂപ; മീറ്റര്‍ റീഡിംഗ് പോലും എടുത്തിട്ടില്ല…
ലോക്ഡൗണിനു ശേഷമുള്ള വൈദ്യുത ബില്ല് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നടി കാര്‍ത്തിക നായരും ഇക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. കാര്‍ത്തികയ്ക്ക് വന്ന ബില്ലിലെ തുക കണ്ടാല്‍ ആര്‍ക്കും ഷോക്കായി പോവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ലോക്ഡൗണിനിടെ മീറ്റര്‍ റീഡിംഗ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത…
Read Moreആകെയുള്ളത് ഒരേയൊരു ഫാന്‍ ! എന്നാല്‍ കറണ്ട് ബില്ലാവട്ടെ 128 കോടിയും; കറണ്ടു ബില്ല് കണ്ട് കണ്ണുതള്ളി വൃദ്ധനും ഭാര്യയും
വൈദ്യുത ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ 128 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കണമെന്ന് വൈദ്യബോര്ഡിന്റെ നിര്‍ദേശം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് വൃദ്ധ ദമ്പതികള്‍. ഉത്തര്‍പ്രദേശ് ഹപുറിലെ ചാമ്രി ഗ്രാമവാസിയായ ഷമീമിനാണ് ഇത്രയും വലിയ തുകയുടെ ബില്‍ നല്കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. വീട് വൈദ്യുതീകരിച്ചതാണെങ്കിലും ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും മാത്രം. 128,45,95,444 രൂപയുടെ ബില്ലാണ് ഷമീമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പല തവണ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബില്ലടച്ചാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകു എന്നാണ് അധികൃതര്‍ പറയുന്നത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമീം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്കിയാലും ഒരിക്കലും ബില്ലടയ്ക്കാന്‍ കഴിയില്ലെന്നും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമീം മാധ്യമങ്ങളോട് പറഞ്ഞു.…
Read Moreഉപയോഗിച്ചത് 178 യൂണിറ്റ് വൈദ്യുതി ! ബില്ലായി വന്നത് 23 കോടി രൂപ ! ബില്ല് കണ്ട് കണ്ണ് തള്ളിയ ഗൃഹനാഥന് ഒടുവില്‍ ചെയ്തത്…
ലക്നൗ:വീട്ടില്‍ വന്ന വൈദ്യുതബില്ല് കണ്ട് ഗൃഹനാഥന്റെ കണ്ണു തള്ളി. ഒന്നും രണ്ടുമൊന്നുമല്ല 23കോടി രൂപയാണ് വൈദ്യുതബില്ലായി എത്തിയത്. കനൗജിലെ ഒരു കുടുംബനാഥന ഈ ദുരവസ്ഥ വന്നു പെട്ടത്. 178 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഈ കുടുംബം ഉപയോഗിച്ചത്. ബില്ല് കിട്ടിയതോടെ ഞെട്ടിത്തരിച്ച കുടുംബനാഥന് ഇതിന് പരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍. 23,67,71,524 രൂപ വൈദ്യുതി ബില്ലായി അടയ്ക്കണമെന്നാണ് വീട്ടുടമയായ അബ്ദുളിനോട് ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ വൈദ്യുതി ചാര്‍ജ്ജും ഒറ്റ ബില്ലിലാക്കിയതായി തോന്നുന്നുവെന്നാണ് അബ്ദുള്‍ ഒറ്റവാക്കില്‍ പ്രതികരിച്ചത്. ജീവിതം മുഴുവന്‍ സമ്പാദിച്ചാലും ഇതുണ്ടാക്കാനാവില്ല. ബില്ല് ക്രമപ്പെടുത്തിയതിന് ശേഷമേ എന്തായാലും തുകയടക്കുന്നുള്ളു എന്ന് എഞ്ചിനീയറായ അബ്ദുള്ള പറഞ്ഞു.
Read More