സംസ്ഥാനത്ത് വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു ! ചൂടു കുറഞ്ഞതിനാല്‍ ഉപഭോഗവും കുറവ്; കല്‍ക്കരി ക്ഷാമകാലത്ത് രാജ്യത്തിന് കേരളം ആശ്വാസമാകുന്നത് ഇങ്ങനെ…

കനത്ത മഴ പ്രളയഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ വൈദ്യുതി ഉല്‍പാദനം തുടരുകയാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്. ഇതില്‍ പകുതിയോട് അടുത്തും കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നിലവിലെ അവസ്ഥ. ഇടുക്കിയില്‍ വെള്ളം അതിവേഗം നിറയുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുത ഉല്‍പാദനം തുടരാനാണ് തീരുമാനം. കനത്ത മഴയില്‍ ഉല്‍പാദനം കൂട്ടിയതിനാല്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ല. വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള സാഹചര്യം പ്രളയം…

Read More