അതിരപ്പിള്ളിയില്‍ നൊമ്പരക്കാഴ്ചയാകുകയാണ് തുമ്പിക്കൈയ്യില്ലാത്ത കുട്ടിയാന. കഴിഞ്ഞദിവസം ഏഴാറ്റുമുഖം വനമേഖലയില്‍ കണ്ട ഇതിന്റെ ശോഷിച്ച അവസ്ഥ മൃഗസ്നേഹികളെയാകെ ദുഖിതരാക്കുകയാണ്. ഏഴ് മാസം മുന്‍പ് ആദ്യമായി കാണുമ്പോള്‍ ആനക്കുട്ടിയുടെ ആകാരം ശോഷിച്ചിട്ടുണ്ടായിരുന്നില്ല. നാലാം വട്ടം ആളുകളുടെ കണ്ണില്പെട്ടപ്പോള് ഈ കുട്ടിയാന ക്ഷീണിതനോ, ക്ഷീണിതയോയാണ് കാണപ്പെടുന്നത്. അമ്മയില്‍ നിന്നും വേറിട്ട നിലയിലാകുമ്പോള്‍ മുലകുടി മാറിയെന്ന് സാരം. സാധാരണ കുട്ടിയാനകള്‍ അഞ്ചും ആറും വയസുവരെ മുലകുടി തുടരും. അസാധാരണ നിലയിലെ ഇതിന്റെ അവസ്ഥയില്‍ മുലയൂട്ടല്‍ കാലേക്കൂട്ടി നിലച്ചതാണോയെന്നും നിശ്ചയമില്ല. എന്തായാലും തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിക്ക് നാല് വയസുണ്ടെന്നാണ് വെറ്ററിനറി സര്ജന്മാരുടെ അനുമാനം. അംഗ വൈകല്യമുണ്ടെങ്കിലും മുതിര്‍ന്ന ആനകള്‍ കൈവിടില്ലെന്നും കാലക്രമേണ ഇത് പരിമിതികളുമായി പൊരുത്തപ്പെടുമെന്നും വനപാലകരും പറയുന്നു. മറ്റുള്ളവയെപ്പോലെ കാട്ടിലെ എല്ലാ ഭക്ഷണവും കഴിക്കാന്‍ കുട്ടിയാനയ്ക്ക് സാധിക്കുന്നില്ല. പുല്ലുമാത്രമാണ് ശരണം. ഉയരം കൂടിയാല്‍ ഇതിനും പ്രയാസമാകും. കൊമ്പനാണെങ്കില്‍ ഇതിന്റെ ജീവിതം കഠിനമാകും. ഇതൊക്കെയാണ് മൃഗസ്നേഹികളുടെ…
Read MoreTag: elephant
കണ്‍നിറയെ കരിവീഴക്കാഴ്ച ! ആനവയര്‍ നിറയെ മൃഷ്ടാന്ന ഭോജനം
തൃശൂര്‍: മഴയൊഴിഞ്ഞു നിന്ന കര്‍ക്കിടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്ത് കണ്‍നിറയെ കരിവീരക്കാഴ്ചയൊരുക്കിയതിനൊപ്പം അണിനിരന്ന ഗജഗണങ്ങള്ക്കെല്ലാം ആനവയര്‍ നിറയെ മൃഷ്ടാന്ന ഭോജനവും!! മേടത്തിലെ പൂരം നാളില്‍ നാല്‍പ്പത്തിയൊന്നാമത് ആനയൂട്ട് പൂരനഗരിക്ക് മറ്റൊരു പൂരമായി. ലക്ഷ്മിക്കുട്ടിയെന്ന് വിളിക്കുന്ന പൂരനഗരിയുടെ ഗജറാണി തിരുവമ്പാടി വിജയലക്ഷ്മിക്ക് ആദ്യ ചോറുരുള നല്കി വടക്കുന്നാഥ ക്ഷേത്രം മേല്‍ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു. രാവിലെ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ സിംഹോദരപ്രതിഷ്ഠയ്ക്കു സമീപം അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടത്തിയ ശേഷമാണ് ആനയൂട്ട് ആരംഭിച്ചത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കൊച്ചിന് ദേവസ്വം ബോര്‍ഡ് കൊമ്പന് എറണാകുളം ശിവകുമാറുമുള്പ്പടെ 52 ആനകള്‍ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നും ആനയൂട്ടിനെത്തി. അഞ്ച് പിടിയാനകളും ആനയൂട്ടിനെത്തി.
Read Moreഅരിക്കൊമ്പന് കന്യാകുമാരി വന്യജീവിസങ്കേതത്തില്‍ ! ഇവിടം അരിക്കൊമ്പന് പ്രിയപ്പെട്ടതാകും എന്ന് വനംവകുപ്പ്
കോട്ടൂര്‍ സുനില്‍ കാട്ടാക്കട: അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോതയാര്‍ ഡാമിനടുത്താണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുത്തുക്കുഴി വയല്‍ പ്രദേശത്താണ് ആന നിന്നിരുന്നത്. നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാള്‍ തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളര്‍ന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്. മനുഷ്യ സാന്നിധ്യമില്ലാത്ത…
Read Moreആനയെ ‘കൊലയാളി’ എന്നു വിളിച്ച് അപമാനിക്കരുത് ! അങ്ങനെ വിളിച്ചാല്‍ എട്ടിന്റെ പണി
കോഴിക്കോട്: ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി വിശേഷിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ വി.നിതിന്‍ സംഗ്വി സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങള്‍ ആനകളുടെ സ്വഭാവസവിശേഷതകള്‍ക്ക് ചേരുന്നതല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്റ് പ്രോജക്ട് അധികൃതര്‍ കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും ജീവനോപാധികള്‍ക്കും അപൂര്‍വമായാണ് നാശനഷ്ടമുണ്ടാക്കുകയെന്നു സര്‍ക്കുലറില്‍ പറയുന്നു. ഹിന്ദി മാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ ഉദാഹരിച്ചാണ് 2021 ഓഗസ്റ്റില്‍ സംഗ്വി നിവേദനം നല്‍കിയത്. മലയാള…
Read Moreപഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ തികയുന്നില്ല ! പേപ്പറും പ്ലാസ്റ്റിക്കും തിന്ന് വയറു നിറച്ച് പടയപ്പ; ദാരുണ കാഴ്ച
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read Moreമേഘമലയെ വിഹാരഭൂമിയാക്കി അരിക്കൊമ്പന് ! കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്നാട്; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
ചിന്നക്കനാലില്‍ നിന്ന് മയക്കി കാടുകടത്തിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ എത്തിയതോടെ ആധി തമിഴ്നാടിന്. ഇതോടെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പന് ജനവാസമേഖലയിലേക്കെത്തിയത്. മേഘമലയിലെ അരിക്കൊമ്പന്റെ സാന്നിധ്യത്തെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് മടക്കിയയച്ചു. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഒഫീസര്‍ പറയുന്നു. നിലവില്‍ ജനവാസമേഖലയില്‍ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. മേഘമലയിലും പരിസര പ്രദേശങ്ങളിലും…
Read Moreവാഴപ്പഴം കാട്ടി കബളിപ്പിക്കാന്‍ യുവതിയുടെ ശ്രമം ! കലിമൂത്ത് യുവതിയെ കുത്തിമറിച്ച് കൊമ്പന്; നടുക്കുന്ന വീഡിയോ…
വന്യമൃഗങ്ങളോട് ഇടപെടുന്നത് സൂക്ഷിച്ചല്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത് നിശ്ചയമാണ്. പ്രത്യേകിച്ച് ആന പോലൊരു ജീവിയുമായി അടുത്തിടപഴകുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കില്‍ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിക്കാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികള്‍ക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തില്‍ കാണാം. ഒരു കൈയില്‍ വാഴപ്പഴവും മറുകൈയില്‍ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു. യുവതി പഴം നീട്ടിയിട്ടും നല്‍കാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.
Read Moreഒന്നുരണ്ടുമല്ല പതിനെട്ടെണ്ണം… കാടുകയറാൻ കൂട്ടാക്കാതെ കാട്ടാനക്കൂട്ടം: ഭീതിയുടെ നടുവിൽ മുണ്ടക്കയത്തെ തൊഴിലാളി കുടുംബങ്ങൾ
മുണ്ടക്കയം ഈസ്റ്റ്: കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കൽ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ചെറുതും വലുതുമായ 18 ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കൊച്ചു കുട്ടികൾ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്. തൊഴിലാളികൾ നട്ടുവളർത്തുന്ന എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. ആനയുടെ ശല്യം ഒഴിവാക്കാൻ ആന ഭക്ഷിക്കുന്ന എല്ലാ വിളകളും വെട്ടിക്കളയുകയാണ് ഇവിടുത്തെ തൊഴിലാളി കുടുംബങ്ങൾ ചെയ്യുന്നത്. പുലർച്ചെ ടാപ്പിംഗിനോ, വൈകുന്നേരങ്ങളിൽ വീടിന് പുറത്ത് ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറയുന്നു. എസ്റ്റേറ്റിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമായിട്ടും ആനകളെ ഉൾവനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അടിയന്തര നടപടി സ്വീകരിക്കണംവന്യമൃഗശല്യത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് തൊഴിലാളികളുടെ ജീവൻ…
Read Moreഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ
തൃശൂര്‍: ഗുരുവായൂരിൽ വിവാഹഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു. പാപ്പാന് രക്ഷപെട്ടത് അത്ഭുതകരമായി. ഈ മാസം 10നാണ് സംഭവം. ഗുരൂവായൂര്‍ അമ്പലത്തിനു പുറത്തുനിന്ന ആനയുടെ മുന്നില്‍ നിന്ന് ദമ്പതികള്‍ വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതനായി വട്ടം തിരിഞ്ഞ ആന തൊട്ടടുത്ത് നിന്ന പാപ്പാൻ രാധാകൃഷ്ണനെ തുമ്പികൈ കൊണ്ട് വലിച്ചിടാന്‍ ശ്രമിച്ചു. തുമ്പികൈയുടെ പിടിത്തം കിട്ടിയത് പാപ്പാന്റെ മുണ്ടിലാണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓടി രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ തളച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരില്‍ നടയ്ക്കിരുത്തിയ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
Read More‘കബാലി’ കലിപ്പിൽതന്നെ..! ഷോളയാറിൽ വാഹനങ്ങൾ തടഞ്ഞു വീണ്ടും ഒറ്റയാന്റെ വിളയാട്ടം; ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും ഒന്നും ചെയ്യാതെ വഴിമാറിപ്പോയ ആശ്വാസത്തിൽ യാത്രക്കാർ
സ്വന്തം ലേഖകൻഅതിരപ്പിള്ളി: ആനമല റോഡിൽ ഷോളയാർ ഭാഗത്ത് ഭീതി വിതക്കുന്ന കബാലി എന്നു വിളിക്കുന്ന ഒറ്റയാൻ കലിപ്പിൽ തന്നെ. സ്വകാര്യ ബസിനെ എട്ടു കിലോമീറ്ററോളം പിറകോട്ടോടിച്ച കബാലി ഇന്നു രാവിലെ വീണ്ടും റോഡിലിറങ്ങി ലോറികൾ തടഞ്ഞു. മലക്കപ്പാറയിൽ നിന്നും തേയില കയറ്റി വരികയായായിരുന്ന ലോറികളാണ് കാട്ടാന തടഞ്ഞത്. ഇന്നു രാവിലെ 7.30നാണ് സംഭവം ഉണ്ടായത്. റോഡിലൂടെ വരികയായിരുന്ന ലോറിയുടെ മുന്‍പിലേക്ക് കാട്ടാന നടന്നു വരികയായിരുന്നു. ആനയെ കണ്ട് വേറെ നിവൃത്തിയില്ലാതെ ലോറി റിവേഴ്സെടുത്ത് പിന്നിലേക്ക് ഓടിച്ചു കൊണ്ടുപോയി. എന്നാൽ ആന വഴി മാറാതെയായപ്പോൾ ലോറി റോഡരികിൽ നിർത്തുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്തിയതോടെ കബാലി യാതൊരു കൂസലും കൂടാതെ ലോറിയുടെ അടുത്ത് എത്തിയതോടെ ലോറിയിലുണ്ടായിരുന്നവർ പരിഭ്രമിച്ചെങ്കിലും കബാലി യാതൊരു ഉപദ്രവം ഉണ്ടാക്കാതെ ശാന്തനായി വഴി മാറി പോകുകയായിരുന്നു. വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ലോറി ഡ്രൈവറും മറ്റുള്ളവരും ആശ്വാസത്തോടെ…
Read More