വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാക്കളുടെ ബൈക്കിനു നേരെ കടുവ കുതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചിരുന്നു. ഇപ്പോള്‍ തോല്‍പ്പെട്ടി വന്യ സങ്കേതത്തിലുണ്ടായ സംഭവവും ഇതിനോടകം ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഇവിടെ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ മാധ്യമമായ ഡെയ്ലി മെയിലില്‍ വരെ വാര്‍ത്തയായിരിക്കുന്നത്. ജീപ്പിന് നേരെ ആനക്കൂട്ടം കുതിക്കുന്നതും വണ്ടി വേഗം വിടാന്‍ ആളുകള്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. സങ്കേതത്തില്‍ നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ഹോണ്‍ കേട്ടതോടെയാണ് ആനകള്‍ പരിഭ്രാന്തരാകുകയും ചിന്നം വിളിച്ചുകൊണ്ട് ഓടി വരികയും ചെയ്തത്. ഉടന്‍ തന്നെ വണ്ടി എടുത്ത് വേഗത്തില്‍ പോകാന്‍ തുടങ്ങി എങ്കിലും പിറകെ എത്തിയ ആന എട്ട് സെക്കന്റോളം ജീപ്പിനെ പിന്തുടര്ന്നു. യാത്രക്കാര്‍ ഭയപ്പെട്ടെങ്കിലും വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയത് ആനയുടെ ആക്രമണത്തില്‍ നിന്ന രക്ഷപ്പെടാന്‍ സഹായിച്ചു. മൂന്ന്…
Read MoreTag: elephant herd
കുട്ടിയാനയോടു കലിപ്പ് കാണിച്ച് ഒറ്റയാന് ! കുട്ടിയാനയെ രക്ഷിക്കാനായി അമ്മയാന എത്തിയപ്പോള്‍ പിന്നില്‍ നിന്നു കുത്തി; എന്നാല്‍ കൊമ്പന് എത്തിയതോടെ പേടിച്ചു പിന്‍വാങ്ങി; വീഡിയോ കാണാം…
ആനക്കൂട്ടത്തില്‍ എപ്പോഴും ഒരു നേതാവു കാണും ഒരു കൊമ്പനാനയാവും അത്. മറ്റു കൊമ്പനാനകളുണ്ടെങ്കിലും നേതാവിനു മുമ്പില്‍ അവര്‍ അനുസരണയുള്ള അനുയായി മാത്രമായിരിക്കും. കുട്ടിയാനകളുടെ കുറുമ്പ് ആനക്കൂട്ടങ്ങള്‍ക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. ആനക്കൂട്ടത്തിലെ എല്ലാ ആനകള്‍ക്കും കുട്ടിയാനകളുടെ വികൃതി അത്ര രസിക്കണമെന്നുമില്ല. ദക്ഷിണാഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കില്‍ കുട്ടിയാനയോട് ഒറ്റയാന്റെ കലിപ്പ് തീര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സാവന്ന മേഖലയില്‍ ആഫ്രിക്കന്‍ ആനകളെ നിരീക്ഷിക്കുന്നതിനിടെ ഫോട്ടോഗ്രാഫറായ ഡങ്കന്‍ നോക്സ് ആണ് ഒറ്റയാന്റെ കലിപ്പും ആനക്കൂട്ടത്തിലെ കൊമ്പന്റെ മാസ് രംഗ പ്രവേശവും പകര്‍ത്തിയിരിക്കുന്നത്. ഒരാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയോടാണ് ഒറ്റയാന് കലിപ്പ് തീര്‍ത്തത്.തള്ളയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തിനൊപ്പം തടാകക്കരയില്‍ വെള്ളം കുടിക്കാന്‍ എത്തിയതാണ് ആശാന്. കൂട്ടത്തില്‍ നിന്ന് കുസൃതി കാട്ടി കുറച്ച് അങ്ങ് മാറിനില്‍ക്കുന്ന നേരമാണ് ഒറ്റയാന് ഒരേയൊരു നില്‍പ്പ് നില്‍ക്കുന്നത് കണ്ട്. എങ്കില്‍ ഒറ്റയാന്റെ അടുത്ത് അങ്ങ് ചെന്ന് നില്‍ക്കാമെന്ന…
Read More