കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ കാട്ടാനയെക്കണ്ട് ഭയന്നോടി മരത്തില്‍ കയറാന്‍ ശ്രമിച്ച തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തൊഴിലാളിയെ വലിച്ച് താഴെയിട്ട് ആന ചവിട്ടിക്കൊല്ലുകയായിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് പരിധിയിലാണ് ഈ ദാരുണ സംഭവം. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ വിജേന്ദ്രനാ(36)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മണിയാര്‍ അടുകുഴിയില്‍ പ്ലാന്റേഷനില്‍ കാട് തെളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിജേന്ദ്രനും മറ്റുരണ്ട് തൊഴിലാളികളും. ഈ സമയം കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആനയെക്കണ്ട് രക്ഷപ്പെടാനായി മൂന്നുപേരും അടുത്തു കണ്ട മരത്തില്‍ കയറിയെങ്കിലും ഏറ്റവും ഒടുവിലായി കയറിയ വിജേന്ദ്രന്‍ മരത്തിനു മുകളിലെത്തും മുമ്പുതന്നെ ആന വലിച്ച് താഴെയിട്ട് ചവിട്ടുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറി സൗകര്യം ഇല്ലാത്തതിനാല്‍ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read MoreTag: elephant
ഏഴുപേരെ കൊന്ന പീലാണ്ടിയെ ഹിന്ദുവാക്കാന്‍ ‘കോടനാട് ചന്ദ്രശേഖരന്‍’ എന്നു പേരുമാറ്റി ! ആദിവാസികളുടെ പോരാട്ടത്തിനൊടുവില്‍ പീലാണ്ടിയ്ക്ക് സ്വന്തം പേര് തിരിച്ചു കിട്ടി…
ഏഴുപേരെ കൊലപ്പെടുത്തുകയും പതിവായി കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത പീലാണ്ടിയ്ക്ക് നഷ്ടമായ സ്വന്തം പേര് ഒടുവില്‍ തിരിച്ചു കിട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികളുടെ പ്രിയങ്കരനായ കൊമ്പനാണ് വര്‍ഗ്ഗീയ പോരാട്ടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആനയുടെ പേരുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയത വരെ വിഷയമായ സംഭവത്തില്‍ വനം വകുപ്പ് ഇട്ട ‘കോടനാട് ചന്ദ്രശേഖരന്‍’ എന്ന നാമം തുടച്ചുമാറ്റിയാണ് കാടിന്റെ മക്കള്‍ നല്‍കിയ പീലാണ്ടി എന്ന പേര് അധികൃതര്‍ തിരിച്ചു കൊടുത്തത്. അട്ടപ്പാടി ആദിവാസി സമൂഹത്തിനിടയില്‍ ഏറെ പ്രിയങ്കരനായ ആനയാണ് കഥാനായകന്‍. ആനയുമായി ചങ്ങാത്തത്തിലായ ആദിവാസികള്‍ അതിന് നല്‍കിയ പേരാണ് പീലാണ്ടി. കാടു വിട്ട് പതിവായി വെളിയില്‍ വരുന്ന ആന ഇതിനകം ഏഴുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. കൃഷിഭൂമി നശിപ്പിക്കുന്നതും പതിവാണ്. എന്നിട്ടും ആനയെ വെറുക്കാത്ത ആദിവാസികള്‍ ആനയെ സ്നേഹിക്കുകയും വീട്ടില്‍ പീലാണ്ടിയുടെ പ്രതിഷ്ഠയുണ്ടാക്കി അതില്‍ പൂജ നടത്തുന്നതും പതിവായി ചെയ്തു വരികയാണ്. പീലാണ്ടി കൃഷി…
Read Moreനെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി ! സ്ഥലപ്പേരുകളുടെ സ്ഥാനത്ത് വരന്റെയും വധുവിന്റെയും പേരുകള്‍;നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയ്ക്ക് തന്റെ വിവാഹത്തിലൂടെ ഒരു കൈത്താങ്ങ് നല്‍കി യുവാവ്…
പാലക്കാട്: കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നഷ്ടത്തിലോടുന്ന ഈ സ്ഥാപനം എങ്ങനെയും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആനവണ്ടി പ്രേമിയായ ബൈജുവിനും ഇതേ വിചാരമായിരുന്നു. അതിനാല്‍ തന്നെയാണ് തന്റെ വിവാഹവണ്ടിയായി ബൈജു കെഎസ്ആര്‍ടിസി ബസ് തെരഞ്ഞെടുത്തത്. അതും ആനവണ്ടിയെന്ന പേര് അന്വര്‍ഥമാക്കും വിധത്തില്‍ നെറ്റിപ്പട്ടമൊക്കെ കെട്ടി മനോഹരമാക്കി. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഒരു കൈതാങ്ങായാണു തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ബൈജു മാങ്ങോട് തന്റെ വിവാഹത്തിനായി കെ.എസ്.ആര്‍.ടി.സി. ബസ് തെരഞ്ഞെടുത്തത്. മുതലമട പള്ളത്തുള്ള വേലായുധന്റെ മകള്‍ സുസ്മിതയെയാണു ബൈജു താലി ചാര്‍ത്തിയത്. മുന്നില്‍ നെറ്റിപ്പട്ടവും കരിമ്പനയുടെ നൊങ്കും വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച് ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്ഥലത്ത് ബസ് എത്തിയത്. ബസിന്റെ മുന്‍വശത്ത് വിവാഹം എന്ന ബോര്‍ഡും സ്ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്ഥാനത്ത് വരന്റേയും വധുവിന്റേയും പേരുകളും എഴുതി. തത്തമംഗലത്തു നിന്ന് പുതുനഗരം വഴിയാണ് കല്യാണമണ്ഡപമായ…
Read Moreബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ മോട്ടിപ്രസാദ് എങ്ങനെ തെച്ചിങ്കോട്ടുകാവ് രാമചന്ദ്രനായി ! കേരളത്തിലെത്തിയെങ്കിലും രാമചന്ദ്രന്‍ എപ്പോഴും ആ പഴയ ബിഹാറി സ്വഭാവം കാണിച്ചിരുന്നു; ഒറ്റക്കണ്ണനായ ഗജരാജന്റെ ജീവിതകഥ സിനിമക്കഥയെ വെല്ലുന്നത്…
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന മലയാളിപ്പേരു സ്വീകരിച്ചെങ്കിലും സ്വഭാവം പഴയ ബിഹാറിയുടേതു തന്നെയായിരുന്നു. ഇതിനകം 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നത്…ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും കുപ്രസിദ്ധനായ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സ്വഭാവം നിഴലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടത്തിയ കൊലപാതകവും. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്. 2009ല്‍…
Read Moreഎനിച്ച് ഇതിനെ ഒന്ന് തൊടണം ! പാപ്പാനെ സോപ്പിട്ട് ആനയെ തലോടുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു…
ഉത്സവപ്പറമ്പില്‍ സന്തോഷത്തിനു വക നല്‍കുന്ന പലതുമുണ്ടെങ്കിലും ചിലര്‍ക്ക് കമ്പം ആനകളോടാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ക്ക്. ഉത്സവപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഭീമാകാരനായ ജീവിയെ ഒന്നു തൊട്ടുനോക്കണമെന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.ഇത്തരത്തില്‍ ഒരു ആന പ്രേമിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. പൂരപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ കുഞ്ഞിന് ആനയെ തൊടാന്‍ ഒരു മോഹം. ഗജവീരന്‍മാര്‍ എന്ന ആനപ്രേമികളുടെ കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്ന ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.പാപ്പാന്റെ അനുവാദത്തോടെയാണ് കുട്ടി ആനയെ ഒന്ന് തൊട്ടത്. പാപ്പാന്റെ കൈപ്പിടിച്ച് അവള്‍ ആ കൊമ്പനെ പതിയെ തലോടി. സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Read Moreഎന്തു ‘കാട്ടാനാ’ ! ആനവണ്ടിയുടെ മുന്നില്‍ കാട്ടാന വെറും ‘കുഴിയാന’ ; വീഡിയോ വൈറലാകുന്നു…
ആനവണ്ടിയെന്ന ഓമനപ്പേരിലാണ് കെഎസ്ആര്‍ടിസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കെഎസ്ആര്‍ടിസിയുടെ പല വീരകഥകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും തീര്‍ഥാടകരുമായി മടങ്ങും വഴിയിലായിരുന്നു കെഎസ്ആര്‍ടിസിയുടെ ധൈര്യം കണ്ടത്. റോഡിന്റെ ഒരു വശത്ത് ഇടം പിടിച്ചു നില്‍ക്കുകയായിരുന്ന കൊമ്പനെ വകവെയ്ക്കാതെയുള്ള കെഎസ്ആര്‍ടിസിയുടെ പോക്കാണ് ഇപ്പോള്‍ വൈറലാവുന്നത്. കാഴ്ചയില്‍ കൊമ്പന്‍ അത്ര ശാന്തനല്ലെന്നു വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെക്കണ്ടു പേടിച്ച് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കൂളായി കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
Read Moreതെരുവുനായയുടെ കടിയേറ്റ് ഭയന്നോടി ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു; രുക്കുവിനെ ക്ഷേത്രത്തിലേക്ക് നല്‍കിയത് മുന്‍ മുഖ്യമന്ത്രി…
കൊയമ്പത്തൂര്‍: നായയുടെ കടിയേറ്റ് ഭയന്നോടുന്നതിനിടെ ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു. തിരുവണ്ണാമല അരുണാചലേശ്വരര്‍ ക്ഷേത്രത്തിലെ ‘രുക്കു’ എന്ന ആനയാണ് ചരിഞ്ഞത്. ബുധനാഴ്ച രാത്രി ഭക്തരെ ആശീര്‍വദിച്ചതിനു ശേഷം തിരുമഞ്ഞള്‍ ഗോപുരത്തിനു സമീപം വിശ്രമിക്കുന്നതിനിടെ നാലു നായകള്‍ രുക്കുവിന് സമീപത്തു കുരച്ചു കൊണ്ടടുക്കുകയായിരുന്നു. ഇതില്‍ ഒരു നായ രുക്കുവിന്റെ കാലില്‍ കടിച്ചു. ഭയന്നോടിയ ആന, സമീപത്തെ ഇരുമ്പു മറയില്‍ ചെന്നിടിക്കുകയായിരുന്നു. മസ്തകത്തിലും കണ്ണിനും പരുക്കേറ്റ ആന കുഴഞ്ഞു വീണു. വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നല്‍കിയ ശേഷം മരത്തില്‍ തളച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിന് ചരിയുകയായിരുന്നു. 1988 ഏപ്രിലില്‍ 30ന് ജനിച്ച പിടിയാനയെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് ക്ഷേത്രത്തിലേക്ക് നല്‍കിയത്.1995 ഓഗസ്റ്റ് 25ന് ആയിരുന്നു അത്. 23 വര്‍ഷങ്ങളായി ദിവസവും രാവിലെ ക്ഷേത്രത്തില്‍ നടത്തുന്ന ഗോപൂജ, ഗജപൂജ എന്നിവയില്‍ പങ്കെടുത്ത് ഭക്തരെ ആശീര്‍വദിച്ചിരുന്ന രുക്കുവിന്റെ ദാരുണാന്ത്യം…
Read Moreഒരു നോട്ടം കൊണ്ട് ആനയെ മയക്കുന്ന അരിങ്ങോടരുടെ തലമുറ ഒടുങ്ങിയിട്ടില്ല ! പാഞ്ഞടുക്കുന്ന കാട്ടാനയെ നോക്കി വരുതിയിലാക്കിയ ഗൈഡിന്റെ വീഡിയോ വൈറലാവുന്നു
കേവലമൊരു നോട്ടം കൊണ്ട് ഏതു മദം പൊട്ടിയ കൊമ്പനെയും നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്ന അരിങ്ങോടര്‍ വടക്കന്‍പാട്ടിലെ ഒരു വീരനായകനാണ്.ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഒരു വിഡിയോ ദൃശ്യം കണ്ടാല്‍ അതിലുള്ള ഗൈഡ് അരിങ്ങോടരുടെ പുനര്‍ജന്മമാണോയെന്നു തോന്നിപ്പോകും.കാരണം ചവിട്ടി മെതിക്കാന്‍ വരുന്ന കാട്ടാനയെ നോട്ടം കൊണ്ടും കയ്യിലിരിക്കുന്ന വടിയുപയോഗിച്ച് ആഗ്യം കാട്ടിയും അനുസരിപ്പിക്കുന്ന അലന്‍ മാക്‌സ്മിത്ത് എന്ന ഗൈഡിനെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുക. തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുകയാണ് അലന്‍ ചെയ്യുന്നത്. പിന്നീടും ആന കുതിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ വടി ഉയര്‍ത്തി ആനയെ അലന്‍ തടയുന്നതു കാണാം. ഒടുവില്‍ വടി കൊണ്ടുതന്നെ ആഗ്യം കാട്ടി കാട്ടാനയെ തിരികെ അയക്കുകയും ചെയ്തു. അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട…
Read Moreവെള്ളം കുടിക്കാനെത്തുന്ന ആനകള്‍ ചെളിയില്‍ വീണ് ചത്തൊടുങ്ങുന്നു; കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ പിടിയാനയും ചരിഞ്ഞു
വേനല്‍ കനത്തതോടെ ദാഹജലം തേടി പുഴയിലിറങ്ങുന്ന കാട്ടാനകള്‍ക്ക് ചത്തൊടുങ്ങുന്നു. ബന്ദിപ്പൂര്‍ നാഗര്‍ഹൊള വനമേഖലയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിപ്പുഴയോരത്താണ് ചെളിയില്‍ പുതഞ്ഞ് കാട്ടാനകള്‍ ചരിയുന്നത്. കേരളാതിര്‍ത്തിക്ക് തൊട്ടുതാഴെയുള്ള വനമേഖലയാണിത്. ഗുണ്ടറ റേഞ്ചിലെ കല്‍മൂല, മാസ്തിഗുഡി, കാളിഘട്ട ഗദ്ദ എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ ചെളിയില്‍ പുതഞ്ഞത്. ബന്ദിപ്പൂര്‍ വനത്തിലെ നീര്‍ച്ചാലുകളെല്ലാം ഇതിനോടകം വറ്റിയതിനാല്‍ കബനിയാണ് വന്യമൃഗങ്ങള്‍ക്ക് ഏക ആശ്രയം. ദാഹിച്ചു വലഞ്ഞ് പുഴയിലിറങ്ങുന്ന ആനകളുടെ കാലുകള്‍ ചെളിയില്‍ പുതയുകയാണ് ചെയ്യുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളം കൂട്ടുമ്പോള്‍ കാലുകള്‍ കൂടുതല്‍ ആണ്ടു പോവുന്നു. ഒടുവില്‍ രക്ഷപ്പെടാകാതെ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു. ഇതുപോലെയൊരു പ്രതിസന്ധി ഇതിനു മുമ്പ് ഉണ്ടായതായി വനപാലകര്‍ക്കും അറിവില്ല. വനത്തിലെ കുളങ്ങള്‍ വറ്റിയതോടെ വിദൂര പ്രദേശങ്ങളിലെ വന്യമൃഗങ്ങളും രക്ഷാമാര്‍ഗം തേടിയെത്തുന്നത് കബനിക്കരയിലാണ്. പുഴയില്‍ വെള്ളം കുറഞ്ഞ് കുഴിയായ സ്ഥലങ്ങളും വലിയ ആഴമുള്ള ചതുപ്പുമുണ്ട്. ഉറച്ച സ്ഥലമെന്ന് കരുതി ചതുപ്പില്‍ കാല്‍വെച്ച്…
Read Moreപപ്പായ തേടിയെത്തിയ കൊമ്പന്‍ ജനലില്‍ കൂടെ തുമ്പിക്കൈയിട്ടു; പപ്പായയാണെന്നു കരുതിപ്പിടിച്ചത്…
മൂന്നാര്‍: രാത്രിയില്‍ സുഖമായുറങ്ങുമ്പോള്‍ ജനലില്‍ കൂടി ഒരു ആന വന്നു നിങ്ങളെ തട്ടി ഉണര്‍ത്തുകയാണ്. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥപോലെയുണ്ട് അല്ലേ. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നു. ഹാരിസണ്‍ മലയാളം കമ്പനിയുടെ ദേവികുളം ലോക്ക്ഹാര്‍ട്ട് എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ(67)യാണ് ആനയുടെ തലോടല്‍ അനുഭവിച്ച ഭാഗ്യവാന്‍. പഴക്കച്ചവടക്കാരനായ മുത്തയ്യയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പപ്പായ തേടിയെത്തിയതായിരുന്നു കൊമ്പന്‍. തോട്ടം തൊഴിലാളിയായ മകന്‍ ശിവകുമാറിനൊപ്പം ലയത്തിലാണ് മുത്തയ്യയുടെ താമസം.ശിവകുമാറും(42) ഭാര്യ ചന്ദ്രയും(32) മക്കളായ അഞ്ജന(5), നിധീഷ്‌കുമാര്‍(5) എന്നിവരും അകത്തെ മുറിയിലും മുത്തയ്യ വരാന്തയിലുമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പപ്പായയുടെ മണമടിച്ചെത്തിയ ഒറ്റയാന്‍ ജനല്‍ തകര്‍ത്തതിനു ശേഷമാണ് തുമ്പിക്കൈ നീട്ടി മുത്തയ്യയെ പിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മുത്തയ്യ പുതച്ചിരുന്ന കട്ടികൂടിയ പുതപ്പിലാണ് ആനയ്ക്കു പിടികിട്ടിയത്. ആന പിടിച്ച കമ്പിളി ആനയ്ക്കിരിക്കട്ടെയെന്ന് കരുതി മുത്തയ്യ കമ്പിളി ഉപേക്ഷിച്ച് അകത്തേക്കു ഓടി രക്ഷപ്പെട്ടു. എന്തായാലും പപ്പായ…
Read More