കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി. എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു. അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ…
Read MoreTag: elephants
തീപിടിച്ച ശരീരവുമായി ഓടുന്ന പിടിയാനയുടെയും കുട്ടിയാനയുടെയും ചിത്രം ആരെയും നൊമ്പരപ്പെടുത്തും; ആ ചിത്രത്തിനു പിന്നിലുള്ള കഥ ഇതാണ്…
പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കുട്ടിയാനയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്. അമച്വര്‍ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്ലബ് ഹസ്‌റയാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. നരകം ഇവിടെയാണ് എന്നാണ് ഈ ചിത്രത്തിനു ബിപ്ലബ് നല്‍കിയ തലക്കെട്ട്. ചിത്രം കാണുന്നവര്‍ക്കു മനസില്‍ തോന്നുന്ന കാര്യം തന്നെയാണ് ബിപ്ലബ് തലക്കെട്ടാക്കിയതെന്നു തീര്‍ച്ച. പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇപ്പോഴും വന്യജീവികള്‍ക്കെതിരേ കൊടും ക്രൂരത അരങ്ങേറുന്നുവെന്ന്…
Read More