ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് പണം തരാനുണ്ട് എന്ന ആരോപണവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളും മുന്‍ ലീഗല്‍ ഫിനാഷ്യല്‍ ഉദ്യോഗസ്ഥരും രംഗത്ത്. മസ്ക് തങ്ങള്‍ക്ക് 8.2 കോടി രൂപയിലേറെ തരാനുണ്ട് എന്നാണ് ഇവരുടെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പരാഗ് അഗര്‍വാളിനെയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും മസ്ക് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍, ട്വിറ്ററിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 8.2 കോടി രൂപ തങ്ങള്‍ക്ക് ചിലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ തരാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Read MoreTag: ELON MUSK
ഇലോണ്‍ മസ്ക് അമേരിക്കന്‍ പ്രസിഡന്റാകും ! ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം; 2023ല്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ച് മെദ്വദേവ്…
വിചിത്രമായ പ്രവചനങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മുന്‍ റഷ്യന്‍ പ്രസിഡന്റും വ്ളാദിമിര്‍ പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ് വദേവ്. ഇലോണ്‍ മസ്ക് യുഎസ് പ്രസിഡന്റാകുമെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും മെദ് വദേവിന്റെ പ്രവചനത്തില്‍ പറയുന്നു. 2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനങ്ങള്‍. 2008 മുതല്‍ 2012 വരെ, പുട്ടിന് പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വദേവ്. 2020 മുതല്‍ റഷ്യയുടെ സുരക്ഷാ ഉപദേശക കൗണ്‍സിലിന്റെ ഉപമേധാവിയാണ്. ബ്രിട്ടന് വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്. യുഎസില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് യുഎസിന്റെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം. അതേസമയം, ‘എപിക് ത്രെഡ്’ എന്ന് ഇതിനോടു പ്രതികരിച്ച ഇലോണ്‍ മസ്ക്, ചില പ്രവചനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
Read Moreഇലോണ്‍ മസ്ക് പണി തുടങ്ങി ! പിരിച്ചു വിട്ട ജീവനക്കാര്‍ കയറാതിരിക്കാന്‍ ഓഫീസുകള്‍ അടച്ചിടും…
സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങി. വെള്ളിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പത് മണി മുതലാണ് പിരിച്ചുവിടല്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ഓഫീസിലേക്ക് എത്തേണ്ടെന്നും വീട്ടില്‍ തന്നെ കഴിയാനും ട്വിറ്റര്‍ നിര്‍ദേശം നല്കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ഇ-മെയില്‍ വഴി ലഭിക്കും. പിരിച്ചുവിടുന്ന ജീവനക്കാര്‍ പ്രവേശിക്കാതിരിക്കാന്‍ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചിടും. ഇലോണ്‍ മസ്ക് ഏറ്റെടുത്തതു മുതല്‍ ഒരാഴ്ചയായി ട്വിറ്റര്‍ അനിശ്ചിത്വത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സിഇഒ അടക്കം നിരവധി പ്രമുഖരെ ആദ്യ ദിനം തന്നെ മസ്ക് പുറത്താക്കിയിരുന്നു. ഭീമമായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിവാക്കല്‍. ട്വിറ്ററിനെ ആരോഗ്യകരമായ മാര്‍ഗത്തിലേക്ക് എത്തിക്കുകയാണ്. ആഗോള തലത്തില്‍ തൊഴിലാളികളെ കുറച്ചുകൊണ്ടാണ് ഈ വിഷമകരമായ പാതയിലൂടെ കടന്നുപോകുകയെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
Read Moreതന്റെ ഭാര്യയുമായി ഇലോണ്‍ മസ്കിന് രഹസ്യബന്ധമെന്ന ആരോപണവുമായി ഗൂഗിള്‍ സഹസ്ഥാപകന്‍ ! സൗഹൃദം മാത്രമെന്ന് മസ്ക്…
ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍. മസ്കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്ക്കാന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഫ്ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം…
Read Moreസഹകരിച്ചാല്‍ കുതിരയെ വാങ്ങിത്തരാം ! ഇലോണ്‍ മസ്കിനെതിരേ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്…
ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒയുമായ ഇലോണ്‍ മസ്കിനെതിരേലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് രംഗത്ത്. 2016-ല്‍ മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം. 2018-ലാണ് സ്പേസ് എക്സ് എയര്‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്. സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഇതിനു പകരമായി കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്കിന്റെ ഗള്ഫ്സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍…
Read Moreതലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഇലോണ്‍ മസ്ക് ! ഇയാളിത് എന്തിനുള്ള പുറപ്പാടെന്ന് ലോകം…
ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ എപ്പോഴും ലോകം സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. കാരണം മറ്റുള്ളവര്‍ അസാധ്യമെന്ന് കരുതിയിരുന്ന പലതും നടത്തി ശീലമുള്ളയാളാണ് മസ്ക് എന്നതു തന്നെ കാരണം. മസ്കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കാണ് പുതിയ ചര്‍ച്ചാവിഷയം. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ന്യൂറാലിങ്കിനെക്കുറിച്ച് അധികം വാര്‍ത്തകള്‍ ഒന്നും പുറത്തു കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മസ്ക് അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്കിന്റെ അവകാശവാദം . പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന രോഗം ഭേദമാക്കാന്‍ ഈ ചിപ്പ് സഹായിക്കുമെന്നാണ് മസ്കിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥയാണിത്. ഭാവിയില്‍ മസ്കിന്റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിക്കുന്നത്. ഇനി…
Read Moreഫേസ്ബുക്കും ട്വിറ്ററും പെട്ടിമടക്കുമോ ? പുതിയ സമൂഹ മാധ്യമം തുടങ്ങാന്‍ ഒരുങ്ങി ഇലോണ്‍ മസ്ക്…
ലോക കോടീശ്വരന് ഇലോണ്‍ മസ്ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന വാദം ടെക് ലോകത്ത് ശക്തമാകുന്നു. മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള മസ്കിനെ സംബന്ധിച്ച് ഇതത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും ചങ്കിടിപ്പു കൂടുന്നത് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സ്ഥാപനങ്ങളുടേതാണ്. പുതിയ ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന കാര്യം ഗൗരവത്തില്‍ എടുക്കുന്നുവെന്ന് മസ്ക് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. പ്രണയ് പാതൊള് എന്ന ആളുടെ ട്വീറ്റിനു മറുപടിയായാണ് മസ്ക് ഇക്കാര്യത്തിലുളള തന്റെ താത്പര്യം അറിയിച്ചത്. എന്നാല്‍ മസ്ക് അവിടം കൊണ്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് അദ്ദേഹം തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പു നടത്തുകയും ചെയ്തു. അടുത്ത ട്വീറ്റില്‍ അദ്ദേഹം പുതിയ ഒരു പ്ലാറ്റ്ഫോം വേണോ എന്നും ചോദിക്കുകയും ചെയ്തു. വലിയ പ്രതികരണമാണ് മസ്കിന്റെ ട്വീറ്റിന് ലഭിച്ചത്. മസ്കിന്റെ തീരുമാനം സമൂഹ മാധ്യമ…
Read Moreപുടിനെ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതിയെന്ന് ഇലോണ്‍ മസ്ക് ! ലോക കോടീശ്വരന് പറയുന്നതിങ്ങനെ…
ഇന്ന് ലോകത്തു നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായമുള്ള വ്യക്തിയാണ് ലോക കോടീശ്വരന് ഇലോണ്‍ മസ്ക്. രാജ്യാന്തര വിഷയങ്ങള്‍ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെയുള്ള നിരവധി കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി മസ്ക് നിറഞ്ഞു നില്ക്കുന്നു. ഇതില്‍ പലതും വിവാദങ്ങളാകുമെന്നത് വേറെ കാര്യം. യുക്രെയ്നും റഷ്യയുമായി യുദ്ധം കനത്തു നില്ക്കുന്ന ഈ സമയത്ത് മസ്ക് ഒരൊന്നൊന്നര വെല്ലുവിളി നടത്തിയിരിക്കുയാണ്. അതും സാക്ഷാല്‍ വ്ളാദിമിര്‍ പുടിനെ. താനുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഇടികൂടി അങ്കം കുറിക്കാനുണ്ടോയെന്നാണു പുട്ടിനെ മസ്ക് വെല്ലുവിളിച്ചിരിക്കുന്നത്. പുട്ടിന് തോറ്റാല്‍ യുക്രെയ്നില്‍ നിന്നു റഷ്യന്‍ സേന തിരികെപ്പോകണം. എന്താ, നിങ്ങള്‍ പോരാട്ടത്തിനുണ്ടോ? മസ്ക് ചോദിക്കുന്നു. മസ്കിന്റെ വെല്ലുവിളി താമസിയാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ശ്രദ്ധേയമായ പ്രതികരണങ്ങളുമായി വന്നതില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവിയായ ഡിമിത്രി റോഗസിനുമുണ്ട്. പുട്ടിനെ ഒക്കെ എതിരിടാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും പറ്റുമെങ്കില്‍ ആദ്യം തന്നെ അടിച്ചുതോല്‍പിക്കാനും റോഗോസിന്‍ ഇലോണ്‍…
Read Moreഇലോണ്‍ മസ്കിനെയും ബ്രാന്സന് ബഹിരാകാശത്ത് എത്തിക്കും ! 1.86 കോടിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത് സ്പേസ് എക്സ് മേധാവി…
റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്പേസ് എക്സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്പേസ് എക്സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്സന് പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു. ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്സന് അവകാശപ്പെട്ടത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍…
Read Moreഞാന്‍ ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ബാധിച്ചയാള്‍ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക്…
ലോകകോടീശ്വരന്മാരിലൊരാളും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്കിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. താന്‍ ‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്നത്തിന്റെ പിടിയിലാണെന്നാണ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കോമഡി പരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്ക് പ്രേക്ഷകരോട് പറഞ്ഞു. ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്ക പറഞ്ഞു. ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യ…
Read More