അസാധ്യമായതെന്നു കരുതുന്നത് സാധ്യമാക്കാനായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. മനുഷ്യനെ എന്നും മോഹിപ്പിക്കുന്ന ചൊവ്വയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായുള്ള പരീക്ഷണങ്ങളിലാണ് കുറേക്കാലമായി മസ്‌കിന്റെ ശ്രദ്ധ. ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തറയില്‍ നിന്നും 150 മീറ്റര്‍ (500 അടി) പറന്നുയരുക മാത്രമല്ല മുന്‍ നിശ്ചയിച്ച പ്രകാരം തൊട്ടടുത്ത തറയിലേക്ക് വിജയകരമായി സ്റ്റാര്‍ഹൂപ്പര്‍ ഇറങ്ങുകയും ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ സ്പേസ് എക്സ് കേന്ദ്രത്തിലായിരുന്നു സ്റ്റാര്‍ഹൂപ്പറിന്റെ വിജയകരമായ പരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ച സാങ്കേതിക പിഴവുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച പരീക്ഷണമാണ് ഇപ്പോള്‍ സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരീക്ഷണം മാറ്റിവെക്കേണ്ടി വന്നിട്ടും കാലതാമസമില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ച് വൈകാതെ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. പരീക്ഷണത്തിന് മുമ്പ് ടെക്സാസിലെ പരീക്ഷണ…
Read MoreTag: ELON MUSK
സ്‌പേസ് എക്‌സിന്റെ മൂന്ന് സാറ്റലൈറ്റുകള്‍ അതിവേഗം ഭൂമിയിലേക്ക് ! ഇലോണ്‍ മസ്‌കിന്റെ പദ്ധതികള്‍ പാളുന്നുവോ ?
അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരില്‍ ഒരാളാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സിന്റെ ആഗോള അതിവേഗ ഇന്റര്‍നെറ്റ് സ്വപ്‌നപദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച മൂന്ന് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ നിയന്ത്രണം നഷ്ടമായി. വിക്ഷേപണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടമായ ഈ സാറ്റലൈറ്റുകള്‍ വൈകാതെ ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്പേസ് എക്സിന്റെ ഈ പദ്ധതി ബഹിരാകാശ മാലിന്യം കൂട്ടുമെന്ന ആശങ്കകള്‍ക്കിടെയാണ് സംഭവം. ആഗോള അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിക്ക് വേണ്ടി 12,000 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുകയാണ് സ്പേസ് എക്സിന്റെ പദ്ധതി. ഇതുവഴി ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് താരതമ്യേന കുറഞ്ഞ ചിലവില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ അവകാശവാദം. ഇതിന്റെ ആദ്യപടിയായാണ് 60 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്. ഇതില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. എന്നാല്‍ മസ്‌കിന്റെ പദ്ധതി മറ്റൊരു ബഹിരാകാശ ദുരന്തമായി മാറുമോ എന്ന ഭീതിയാണ് ചിലര്‍…
Read Moreപോയാല്‍ പിന്നെയൊരു തിരിച്ചുവരവുണ്ടാകില്ല ! മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇലോണ്‍ മസ്‌ക്; ആദ്യ ദൗത്യം ഏപ്രിലില്‍…
ഭൂമിയിലെ ജീവിതം ദുസ്സഹമായാല്‍ മനുഷ്യന് ചേക്കേറാനൊരിടം എന്ന നിലയിലാണ് ശാസ്ത്രജ്ഞര്‍ ചൊവ്വയെ കാണുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ ഏജന്‍സികളുമെല്ലാം ഈയൊരു ദൗത്യത്തിനു പിന്നാലെയാണ് ഇപ്പോള്‍. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നടക്കപ്പെടും എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്‌സുകളും മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌പെയ്‌സ് എക്‌സിന്റെ അത്യാധുനികമായ ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്‌കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത…
Read Moreഈയൊരു കാര്യത്തില്‍ ലോക കോടീശ്വരന്മാര്‍ക്ക് ഒരേ മനസ് ! ബെസോസും മസ്‌കും ബ്രാന്‍സണും മത്സരിക്കുന്നത് ഒരേ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍; ഉടന്‍ തന്നെ അത് സംഭവിച്ചേക്കും…
ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരായ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവര്‍ വലിയൊരു മത്സരത്തിലാണ്. ബഹിരാകാശത്ത് വിനോദസഞ്ചാരികളെ എത്തിക്കുകയെന്നതാണ് ആ മത്സരം. ആരുടെ കമ്പനി ആദ്യം ലക്ഷ്യം കൈവരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ ബഹിരാകാശ വിനോദസഞ്ചാരമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണിവര്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയാണ് ബഹിരാകാശ ടൂറിസം രംഗത്ത് ഒടുവിലായി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് പോയ ശേഷം കാപ്സൂളിനെ വിജയകരമായി അവര്‍ തിരിച്ചിറക്കിയിരിക്കുന്നു. അമേരിക്കയിലെ ടെക്സാസിലെ മരുപ്രദേശത്തായിരുന്നു ബ്ലൂ ഒറിജിന്റെ ഡമ്മി സഞ്ചാരിയേയും വഹിച്ചുള്ളതിരിച്ചിറക്കം. മനുഷ്യനെ വെച്ചുള്ള ആദ്യത്തെ പരീക്ഷണം വൈകാതെ സംഭവിക്കുമെന്നാണ് ബ്ലൂ ഒറിജിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മയേര്‍സണ്‍ പറഞ്ഞത്. 2019ഓടെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റുകള്‍ ഞങ്ങള്‍ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്രയായിരിക്കും ബഹിരാകാശ യാത്രക്ക് ചെലവാകുകയെന്ന് ഇപ്പോഴും…
Read More‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’; ഇലോണ്‍ മസ്‌കിന്റെ അതിവേഗ ട്രെയിനെക്കുറിച്ച് ബില്‍ഗേറ്റ്‌സ് പറയുന്നതിങ്ങനെ…
ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതി ഹൈപ്പര്‍ലൂപ്പിനെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകരന്‍ ബില്‍ഗേറ്റ്‌സ്. ഹൈപ്പര്‍ലൂപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ബില്‍ഗേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. മിനിറ്റുകള്‍കൊണ്ട് നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന അദ്ഭുതമായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ലൂപ്പിന് വിമര്‍ശകര്‍ ഏറുകയാണ്. റെഡിറ്റ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ബില്‍ഗേറ്റ്സ് ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് പറഞ്ഞത്. ‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’ എന്നായിരുന്നു ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം. അതേസമയം, വൈദ്യുതി കാറുകളും ഡ്രൈവറില്ലാ വാഹനങ്ങളും വരും കാലത്ത് മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ആരോഗ്യ രംഗത്ത് ശതകോടികള്‍ ചെലവാക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്തുകൊണ്ട് ഗതാഗത മേഖലയിലേക്ക് കടക്കുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഗേറ്റ്‌സ് ഇതു പറഞ്ഞത്.തങ്ങളുടേതായ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയില്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.…
Read Moreനേരെ ചൊവ്വ ! ചന്ദ്രനെക്കുറിച്ച് ഇനി ആലോചിക്കേണ്ട; ലോകാവസാനത്തിനു മുമ്പ് എങ്ങനെയെങ്കിലും ചൊവ്വയിലേത്താന്‍ നോക്കൂ…ഇലോണ്‍ മസ്‌കിന്റെ മനസില്‍ വിരിയുന്ന ചൊവ്വാ സാമ്രാജ്യം ഇങ്ങനെ…
ചന്ദ്രനില്‍ കോളനി സ്ഥാപിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച് ആ മോഹം ചൊവ്വയിലേക്ക് പറിച്ചു നടൂ…ഇതു പറയുന്നത് ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയായ എലോണ്‍ മസ്‌ക് ആകുമ്പോള്‍ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചു. ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടില്ല എന്നും ആര്‍ക്കും ഊഹിക്കാം. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍…
Read More