രാജസ്ഥാനിലെ ബിക്കാനീറില്‍ 17കാരിയെ കാണാതായ സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം. ജൂണ്‍ 30 മുതല്‍ കുട്ടിയെ കാണാനില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. 21-കാരിയായ അധ്യാപികയുടെയൊപ്പമാണ് 17-കാരി ഒളിച്ചോടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതായി ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും…
Read MoreTag: eloped
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ! സൗജന്യ ബസ് യാത്ര മുതലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി…
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നത്. ഇതു ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൂടോടെ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര മുതലാക്കി കാമുകനൊപ്പം പോയ യുവതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡയിലാണ് സംഭവം. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തി കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന് യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്റെ…
Read Moreമൂന്നുകുട്ടികളുടെ അമ്മയായ 27കാരി പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി ! യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്…
പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയില്‍ നിന്നു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ നാലിനാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരേയും ഇതിനു പ്രേരണ നല്‍കിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreയുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചു ! ഒരു മാസം കഴിയും മുമ്പുതന്നെ ആഭരണങ്ങളുമായി മുങ്ങി; യുവതി പിടിയില്‍…
പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ കബളിച്ച് മുങ്ങിയ യുവതി പിടിയില്‍. വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പാണ് തമിഴ്നാട് മധുര സ്വദേശി അഭിനയ(28) താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന് ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. യുവതി ഇതിനു മുന്‍പ് നാലോളം പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണയം നടിച്ച് നടരാജനെ അഭിനയ വലയില്‍ വീഴ്ത്തുകയായിരുന്നു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന് ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. ഓഗസ്റ്റ് 29നായിരുന്നു വിവാഹം. എന്നാല്‍ ഒക്ടോബര്‍ 19ന് അഭിനയ മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും…
Read Moreകുഞ്ഞിനെ ആശുപത്രിയിലാക്കി യുവതി കാമുകനൊപ്പം മുങ്ങി ! ഇരുവരും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍…
കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മുങ്ങിയതായി പരാതി. ഇന്നലെ രാവിലെ മുങ്ങിയ യുവതിയെ വൈകുന്നേരത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പയ്യാമ്പലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreഭാര്യ ആദ്യ ഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവും കവര്‍ന്ന് മുങ്ങി ! പരാതിയുമായി ഗൃഹനാഥന്…
ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയെന്ന ആരോപണവുമായി ഗൃഹനാഥന്. ഉത്തരാഖണ്ഡിലെ ബസ്പുര്‍ സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം. 11 വര്‍ഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആണ്മക്കളെയും ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തില്‍ ബബ്ലിക്ക് മൂന്ന് മക്കളുണ്ട്. അടുത്തിടെയായി ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകന് വീട്ടില്‍ വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവര്‍ പണവുമായാണ് വീട്ടില്‍നിന്ന് മുങ്ങിയതെന്നും ഇന്ദ്രറാം പരാതിയില്‍ ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്തു.
Read Moreമകനെ ഉപേക്ഷിച്ച് കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങി ! സംഭവം വടുതലയില്‍…
മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം സ്ഥലംവിട്ട വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്. മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി. എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേരള-…
Read Moreഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി ! മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു;അനാഥരായി മക്കള്‍…
ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണു മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിനോദിന്റെ ഭാര്യയെ രണ്ട് ദിവസംമുമ്പ് കാണാതായിരുന്നു. തുടര്‍ന്നു ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം അവര്‍ ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഒളിച്ചോടിയവരോടു നിര്‍ദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ വിനോദ് ബേക്കല്‍ സ്റ്റേഷനില്‍ ചെന്നിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ വിനോദിനെ വേണ്ടെന്ന് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഈ മാനസിക വിഷമത്തെ തുടര്‍ന്നാണു വിനോദ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം…
Read Moreഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന് ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം. കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.
Read Moreഒരേ കാമുകനൊപ്പം രണ്ടാം തവണയും മുങ്ങി ! ആദ്യ തവണ മുങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം അയച്ചു; യുവതിയ്ക്കെതിരേ കേസ്…
കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്. മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന് കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍…
Read More