ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭര്‍ത്താവ്. ബംഗാളിലെ പിംഗ്ളാ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദില്‍ പോയ സമയത്താണ് ഭാര്യ കുട്ടിയുമായി ഒളിച്ചോടിയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താന്‍ പല സ്ഥങ്ങളില്‍ ഇയാള്‍ അലഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചുവെന്നുമാണ് ദേശീയം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഈ സ്ത്രീയെയും കുട്ടിയെയും ഡിസംബര്‍ ഒമ്പത് മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും’. ഫേസ്ബുക്കില്‍ ചിത്രമിട്ട് ഭര്‍ത്താവ് കുറിച്ചു. സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. മുമ്പും ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ അവള് ചെയ്തതിനോട് ഒന്നു ഇയാള്‍ക്ക് ദേഷ്യവുമില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും തിരിച്ചുവരവിനായി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്കൊപ്പം ജീവിക്കണമെന്നും ഭര്‍ത്താവ് പറയുന്നു.
Read More