ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന് ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്. ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു. അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍…
Read MoreTag: eloped
പ്രവാസിയായ ഭര്‍ത്താവ് ലോഡ്ജില്‍ ക്വാറന്റൈനില്‍ ! ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഭാര്യ രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകന്റെയൊപ്പം മുങ്ങി…
ഗള്‍ഫില്‍ നിന്നു വന്ന ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കേ ഭാര്യ കാമുകന്റെയൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമണ്‍ സ്വദേശിയായ ഷെരീഫ് എന്ന 38 കാരനൊപ്പം ഒളിച്ചോടിയത്. സൗദി അറേബ്യയിലെ ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു മുബീനയുടെ ഭര്‍ത്താവ്. കഴിഞ്ഞ മാസം 19ന് ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്ജില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്കി. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്റെ ഭാര്യ എത്തുന്നത്. ഇതോടെയാണ് സംഗതിയുടെ കിടപ്പ് വശം പോലീസിന് മനസ്സിലാകുന്നത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത് രണ്ട് മക്കളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവര്‍ പോയത് എന്നും പോലീസിന്…
Read Moreകടിച്ചതുമില്ല പിടിച്ചതുമില്ല ! സോഷ്യല്‍ മീഡിയയിലെ കാമുകനെ തേടി വീട്ടമ്മ പാലക്കാട്ട് നിന്ന് വണ്ടിപിടിച്ച് കൊല്ലത്തെത്തി; കാമുകന്റെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍ വാതിലടച്ചു; തിരിച്ചു ചെന്നപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയിറങ്ങിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില് നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില് ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു. ഇതിനിടയ്ക്ക് കാമുകന് കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു…
Read Moreമൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടത് കാമുകിയ്ക്ക് 18 തികഞ്ഞതോടെ ! കണ്ടെയ്ന്മെന്റ് സോണില്‍ ഒളിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് മുങ്ങി;വിവാഹിതരായതിനു തൊട്ടു പിന്നാലെ ഇരുവരെയും പോലീസ് പൊക്കി; അങ്കമാലിയില്‍ നടന്ന കല്യാണം ഇങ്ങനെ…
ആലോചിച്ചുറപ്പിച്ച കല്യാണങ്ങള്‍ ഒട്ടുമിക്കതും കോവിഡ് കാലത്ത് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്നെങ്കിലും ഒളിച്ചോടി കല്യാണം കഴിക്കാന്‍ പ്ലാനിട്ട പലര്‍ക്കും കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് വിചാരിച്ചാല്‍ പലയിടത്തും കണ്ടെന്റെമ്ന്റ് സോണും ക്ലസ്റ്ററും എല്ലാം ആയതോടെ നാടുചുറ്റും പൊലീസ് വളഞ്ഞിരിക്കുന്ന അവസ്ഥ. എവിടെ ഒളിച്ചോടി പോയാലും നാട്ടുകാര്‍ സംശയത്തോടെ നോക്കുന്ന അവസ്ഥയാണുള്ളത്. ഈ കോവിഡ് കാലത്ത് ഏറെ സാഹസികമായി നടന്ന ഒരു ഒളിച്ചോട്ട കല്യാണത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. അങ്കമാലിയിലാണ് ഈ പുലിവാല് കല്യാണം നടന്നത്. തുറവൂരില്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെയും പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. കണ്ടെയ്ന്മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്കുട്ടിക്കെതിരേയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്ന്മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം.…
Read Moreലോക്ക്ഡൗണില്‍ മൂന്നാറിലേക്ക് പോകുമ്പോള്‍ ഒരു ഉള്‍വിളി ! ആ വിളിയില്‍ കാറുമായി പഴയ കളിക്കൂട്ടുകാരനെത്തി വീട്ടിലേക്കു കൊണ്ടുപോയി; ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കൂട്ടുകാരന് സ്വന്തം വീട്ടില്‍ പോകേണ്ട; യുവാവിന് കാര്യം മനസ്സിലായത് ‘ചങ്ക് ബ്രോ’ സ്വന്തം ഭാര്യയെയും കുട്ടികളെയും കൊണ്ട് മുങ്ങിയപ്പോള്‍ മാത്രം…
വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചു എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ഇപ്പോള്‍ ഏതാണ്ട് ആ ഒരു അവസ്ഥയിലാണ് മൂവാറ്റുപുഴയിലുള്ള യുവാവ്. ലോക്ക്ഡൗണ്‍ കാലത്ത് മൂന്നാറുകാരനായ സുഹൃത്തിന് അഭയം കൊടുത്ത യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. അഭയം തേടിയെത്തിയ യുവാവ് ബാല്യകാല സഖാവിന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടാണ് സ്ഥലംവിട്ടത്. ഭാര്യയുടെയും കൂട്ടുകാരന്റെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് താനും. മക്കളെയെങ്കിലും കണ്ടുപിടിച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് ഒളിച്ചോട്ടക്കാരെ പൊക്കാനുറച്ചാണ് മൂവാറ്റുപുഴ പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്നാര്‍ സ്വദേശി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മേലുകാവിനു പോവുകയായിരുന്നവര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴയില്‍ എത്തിയത്. മൂന്നാറിനു പോകാന്‍ വാഹനം കിട്ടാതെ കുടുങ്ങിയ ഇയാള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല…
Read More