ദുബായ്: വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ ഇമറാത്തി വനിതയെ തിരിച്ചറിഞ്ഞു. അജ്മാന് സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തിയാണ് ‘ദൈവത്തിന്റെ കൈ’ എന്ന് റാസല്‍ഖൈമ പോലീസ് വിശേഷിപ്പിച്ച ഈ ധീര യുവതി. റാസല്‍ഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജവഹര്‍ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ചത്.റാസല്‍ഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം. ‘ദൈവത്തിന്റെ കൈ’ ആയ വനിതയെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ‘രണ്ടു ട്രക്കുകള്‍ റോഡില്‍ നിന്ന് കത്തുന്നു. ഇതിലൊന്നില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാര്‍ഥം നിലവിളിച്ചുകൊണ്ട് ഓടുന്നു. ഞാന്‍ മറ്റൊന്നുമാലോചിച്ചില്ല, കാര്‍ റോഡരികില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ യാതൊരു മടിയും കൂടാതെ തന്നു.…
Read More