കെട്ടിയിരിക്കുന്നത് 25 വയസ് പ്രായക്കൂടുതല്‍ ഉള്ള സ്വന്തം ടീച്ചറെ; ഫ്രാന്‍സിന്റെ പ്രസിഡന്റാവാനൊരുങ്ങുന്ന ഇമ്മാനുവേല്‍ മാക്രോണിനെക്കുറിച്ചുള്ള കഥകള്‍ അതിവിചിത്രം…

ചരിത്രത്തിലാധ്യമായാണ് പരമ്പരാഗത പാര്‍ട്ടികളുടെ പ്രാതിനിത്യമില്ലാത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരമ്പരാഗത പാര്‍ട്ടികള്‍ മുട്ടുമടക്കിയപ്പോള്‍ അവശേഷിച്ചത് തീവ്രവലതു-വംശീയ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി മറീന്‍ ലീ പെന്നും എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഇമ്മാനുവേല്‍ മാക്രോണുമാണ്. തീവ്രവലതു നിലപാടെടുക്കുന്ന മറീന്‍ ലീ പെനിനെ മറ്റു പാര്‍ട്ടികള്‍ തുണയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മാക്രോണ്‍ ഏറെക്കുറെ പ്രസിഡന്റ് പദം ഉറപ്പിച്ചിരിക്കുകയാണ്. നിസാരക്കാരനല്ല ഇമ്മാനുവേല്‍ മാക്രോണ്‍, പ്രായം വെറും 39മാത്രം. കെട്ടിയിരിക്കുന്നതാവട്ടെ 25 വയസ് പ്രായക്കൂടുതലുള്ള ബ്രീജീത്ത ട്രോഗ്ന്യൂക്‌സിനെയും. കൗമാരക്കാലത്ത് മാക്രോണിനെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചറായിരുന്നു ബ്രിജീത്ത. അന്നേ തന്റെ മനസില്‍ കയറിപ്പറ്റിയ ടീച്ചറിനെ പിന്നീട് മാക്രോണ്‍ വിവാഹവും ചെയ്തു. ആദ്യ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്ന ബ്രീജീത്തയ്ക്ക് ഏഴു പേരക്കുട്ടികളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിനെ ദമ്പതികള്‍ കഴിഞ്ഞ രാത്രി ഒരു വേദിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന…

Read More