കേരള സര്‍ക്കാര്‍ 15 വര്‍ഷത്തിലേറെ എടുത്ത പാലം ഇന്ത്യന്‍ പട്ടാളം പണിതുയര്‍ത്തിയത് വെറും 36 മണിക്കൂര്‍ കൊണ്ട്, പഞ്ചവടിപാലത്തിന് ശാപമോഷം നല്കിയ സൈന്യത്തിന് കൈയടിച്ച് ജനം

ഇതാണ് ഇന്ത്യന്‍ പട്ടാളം. നിനച്ചിറങ്ങിയാല്‍ ചെയ്യാനുള്ളത് ചെയ്തിരിക്കും. അതിര്‍ത്തിക്കപ്പുറത്ത് നില്ക്കുന്ന തീവ്രവാദികളോ രാജ്യത്തിനകത്തുള്ള അരാജകവാദികളോ അകാട്ടെ. എന്തിനേറെ പറയുന്നു ഒരു പാലം പണിയുന്നതില്‍ വരെ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവും മികവും മലയാളികള്‍ അറിഞ്ഞിരിക്കുന്നു. തകര്‍ന്ന ഏനത്ത് ബെയ്‌ലി പാലത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളെടുത്ത് അഴിമതിയില്‍ ചാലിച്ചുണ്ടാക്കിയ പാലത്തിന്റെ സ്ഥാനത്താണ് വെറും 36 മണിക്കൂറുകള്‍ കൊണ്ട് സൈന്യം പാലം നിര്‍മിച്ചത്. 180 അടി നീളവും പത്തടി ഒന്‍പത് ഇഞ്ച് വീതിയും 18 ടണ്‍ ഭാരവുമുള്ള പാലത്തിന്റെ നിര്‍മാണം തിങ്കളാഴ്ച വെളുപ്പിന് അഞ്ചിനാണ് തുടങ്ങിയത്. വൈകീട്ട് ആറോടുകൂടി പാലം ഇരുകരകളുമായി ബന്ധിപ്പിച്ചു. പുലര്‍ച്ചെ ആറിന് പ്രത്യേക പൂജകള്‍ക്ക് ശേഷം തുടങ്ങിയ നിര്‍മ്മാണം ഇന്നലെ സന്ധ്യയോടെ പൂര്‍ത്തിയാക്കി പാലത്തിലൂടെ പട്ടാള വണ്ടി ട്രയല്‍ റണ്ണും നടത്തി. 50 സൈനികര്‍ വിശ്രമമില്ലാതെ ജോലി ചെയ്തപ്പോള്‍ ആദ്യ പകലില്‍ത്തന്നെ കല്ലടയാറിന്…

Read More