ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ ബില്‍ ഓര്‍മിപ്പിക്കുന്നു. മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്കും അതുവഴിയായി ലോകാവസാനത്തിലേയ്ക്കുമാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ പലവട്ടം പലരീതിയില്‍ ആളുകള്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്സ് രംഗത്തെത്തിയിരിക്കുന്നു. ജൈവായുധങ്ങളെ കൊണ്ടുള്ള ഭീകരാക്രമണങ്ങളെയാണ് സമീപഭാവിയില്‍ ലോകം ഏറ്റവും കൂടൂതല്‍ പേടിക്കേണ്ടി വരികയെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്. മൂന്ന് കോടിയോളം മനുഷ്യരെ വരെ ഒറ്റയടിക്ക് കൊന്ന് തള്ളാന്‍ കഴിയുന്ന ജൈവായുധങ്ങളെയാണ് ആണവായുധങ്ങളേക്കാള്‍ ഭയക്കേണ്ടതെന്നും സ്മോള്‍പോക്സ് പോലുള്ള രോഗങ്ങളെ ഉപയോഗിച്ചായിരിക്കും ഭീകരര്‍ ഭീതിവിതയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജീവശാസ്ത്രത്തിലെ മുന്നേറ്റം ഇത്തരം രോഗങ്ങള്‍ തിരിച്ചുകൊണ്ടുവരിക എളുപ്പമാക്കുക കൂടി ചെയ്തിട്ടുണ്ട്. പുതിയ തലമുറകള്‍ക്ക് പ്രതിരോധശേഷി കുറവുള്ള സ്മോള്‍പോക്സ് പോലുള്ള രോഗങ്ങള്‍ പരത്തിക്കൊണ്ട് ആക്രമണം നടത്തിയാല്‍ വലിയ ഭവിഷ്യത്തുകള്‍ സംഭവിക്കും. ആണവാക്രമങ്ങള് പോലും ഇവയെക്കാള്‍ ചെറുതാണ് എന്നാണ് ബില്‍ഗേറ്റ്സ് പറയുന്നത്. പത്ത് കോടിയോളം…
Read MoreTag: end of world
ലോകാവസാന നാളുകളില്‍ വായിക്കാന്‍ നോര്‍വേയില്‍ വായനശാല! ശേഖരിക്കുന്നത് അമൂല്യ ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പതിപ്പ്; ആണവസ്ഫോടനം അടക്കമുള്ളവയെ ചെറുക്കുന്ന വായനശാലയെക്കുറിച്ചറിയാം
ലോകം അവസാനിക്കുന്ന നാളുകളില്‍ ഭൂമിയില്‍ വീണ്ടും ജീവിതം പുനരാരംഭിക്കേണ്ടുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ അതിനാവശ്യമായ മുന്‍കരുതലുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. അതിലൊന്നാണ് ലോകാവസാന ലൈബ്രറി. ലോകാവസാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വായനശാല തുറന്നത് നോര്‍വെയിലാണ്. ലോകത്തെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പതിപ്പാണ് നോര്‍വെയിലെ സ്വാല്‍ബാര്‍ഡിലുള്ള ലോകാവസാന വായനശാലയില്‍ സൂക്ഷിക്കുക. ആണവസ്ഫോടനം അടക്കമുള്ളവയെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ ലോകാവസാന വായനശാല. നോര്‍വെക്ക് പുറമേ ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ അമൂല്യ ഗ്രന്ഥങ്ങള്‍ ഇതിനകം തന്നെ ലോകാവസാന വായനശാലയിലേക്ക് നല്കി കഴിഞ്ഞു. ലോകം എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധിയെ നേരിട്ടാല്‍ ഉപയോഗിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ലോകാവസാന നിലവറയും ഇതേ പ്രദേശത്തു തന്നെയാണ്. ഭാവിയിലെ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് ലോകാവസാന നിലവറ സ്ഥാപിച്ചത്. ഹാര്‍ഡ് ഡിസ്കിന്റെയോ മറ്റ് സാധാരണ കംപ്യൂട്ടര്‍ വിവരശേഖരണ മാര്‍ഗങ്ങളിലൂടെയോ അല്ല ഈ ലോകാവസാന വായനശാലയില്‍…
Read Moreലോകമവസാനിച്ചാലും നിലനില്‍ക്കുന്ന തടവറ! ലക്ഷ്യം ജീവിതം തിരിച്ചുപിടിക്കുക; 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കുന്ന തടവറയെക്കുറിച്ചറിയാം
നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്താണ് സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ പ്രവര്‍ത്തിക്കുന്നത്. പഴയകാല സിനിമകളില്‍ വില്ലന്മാരുടെ കൊള്ളസങ്കേതം പോലുള്ള ഒരു സ്ഥലമാണിത്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുനിലവറ ഒരുക്കിയിരിക്കുന്നത്. 11,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള നിലവറയ്ക്ക് 430 അടിയാണ് ഉയരം. 9 മില്യന്‍ ഡോളറാണ് നിര്‍മാണചെലവ്. 2008ലാണ് നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്. മണല്പാറകള് നിറഞ്ഞ ഒരു കുന്ന് തുരന്ന് 390 അടി ഉള്ളിലായാണ് നിലവറ പണിതത്. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഈ നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ 8.60 ലക്ഷം വിത്തുകളാണുള്ളത്. ഇന്ത്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം വിത്തിനങ്ങളാണ് ശേഖരിച്ചത്. വിത്തുകള്‍ കേടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കിക്കൊണ്ടാണ് നിലവറക്കുള്ളിലെ…
Read More