ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ ആരാധകരെപ്പോലെ കാത്തിരിക്കുന്ന മറ്റൊരാളുണ്ട്. മറ്റാരുമല്ല മഴ തന്നെ. സെമി ഫൈനല്‍ മഴയില്‍ കുളമാകുമെന്ന ആശങ്ക ശക്തമാണ്. മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസര്‍വ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇരു ദിവസങ്ങളിലും മഴ പ്രവചിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുകയാണ്. സെമി ഫൈനല്‍ ദിനത്തില്‍ നിര്‍ത്താതെ മഴ പെയ്താല്‍ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കുമെന്നുറപ്പാണ്. എന്നാല്‍ അന്ന് കൂടി മഴ പെയ്താല്‍ എന്ത് സംഭവിക്കും..? എന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകര്‍ ഉയര്‍ത്തുന്നത്. സെമിഫൈനലിന്റെ അന്നും തൊട്ടടുത്ത ദിവസവും മഴ പെയ്താല്‍ ഓസ്ട്രേലിയക്ക് സന്തോഷമാണ്. അതു പോലെ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്ന ഇന്ത്യയ്ക്കും ഇതും ഗുണകരമാണ്. എന്നാല്‍ എതിര്‍പക്ഷത്തുള്ള ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും ഇത് നിരാശയാണ് സമ്മാനിക്കുന്നത്. ഇത്തരത്തില്‍…
Read More