നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഏറെ കോലാഹലങ്ങള്‍ക്കു ശേഷമാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും തള്ളിക്കളഞ്ഞ് ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനം ആര്യ അറിയിച്ചത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രതികരണങ്ങളുമായി ഓരോ മത്സരാര്‍ഥികളും രംഗത്ത് വരുമ്പോഴും ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങളും ഫൈനലില്‍ ആര്യ എടുത്ത തീരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍. ‘ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമ്മുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു.…
Read MoreTag: enga veetu mappilai
ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാര്‍ച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റില്‍ ഇടംനല്‍കി; മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിക്ക് ആര്യയെക്കുറിച്ച് പറയാനുള്ളത്…
നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. റിയാലിറ്റി ഷോ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മൂന്നു പെണ്‍കുട്ടികളാണ് ഫൈനലില്‍ ഇടം നേടിയത്. എന്നാല്‍ ഫൈനലില്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ആര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരാളെ തിരഞ്ഞെടുത്ത് മറ്റു രണ്ടു പേരെ നിരാശനാക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് താരം തടിതപ്പിയത്. ആര്യ പെണ്‍കുട്ടികളെ ചതിച്ചെന്ന രീതിയിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കത്തിക്കയറിയത്. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ കുഞ്ചു എന്നറിയപ്പെടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേക ശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലില്‍ വധുവിന്റെ വേഷത്തില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍…
Read Moreഎങ്ക വീട്ടു മാപ്പിളയുടെ അവസാന റൗണ്ടില്‍ ആര്യ വഞ്ചിച്ച മലയാളി പെണ്‍കുട്ടിക്ക് ആശ്വാസമേകി കൂട്ടുകാര്‍;സീതാലക്ഷ്മിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ശ്വേതയും ശ്രിയയും…
ചെന്നൈ: നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെ വന്‍വിവാദങ്ങളാണ് ഉണ്ടാക്കിയത്. റിയാലിറ്റി ഷോയുടെ ഫൈനലില്‍ ആരെയും വിവാഹം കഴിക്കാതെ ആര്യ മുങ്ങുകയും കൂടി ചെയ്തതോടെ വിവാദം പുതിയ തലത്തിലെത്തുകയും ചെയ്തു. മത്സരത്തിന്റെ ഫൈനലില്‍ മൂന്നു പെണ്‍കുട്ടികളാണ് ഇടം പിടിച്ചത്. ഒരാളെ വിവാഹം കഴിച്ച് മറ്റുള്ളവരെ നിരാശനാക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് ആര്യ നൈസായി തടിയൂരിയത്. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തില്‍ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്നതെന്ന ചോദ്യമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മലയാളി മത്സരാര്‍ത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു അടുത്ത കൂട്ടുകാരും പരിപാടിയിലെ മത്സരാര്‍ഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും ശ്വേത മോഡലുമാണ്. സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന വാക്കുകളുമായി…
Read Moreആരാകും ആര്യയുടെ ജീവിത സഖി ! ഇതു റിയാലിറ്റിയോ അതോ നാടകമോ ? അവസാന മൂന്നു പേരാകാന്‍ മത്സരിക്കുന്നത് ഈ അഞ്ചു സുന്ദരികള്‍…
നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങളും വിമര്‍ശനങ്ങളും ആഘോഷങ്ങളുമായി പൊടിപൊടിക്കുകയാണ്. ഇനി മത്സരത്തില്‍ അവശേഷിക്കുന്നത് അഞ്ച് പേര്‍ മാത്രം.എങ്ക വീട്ടു മാപ്പിളൈ എന്ന ഈ ഷോ കളേഴ്സ് ടിവി തമിഴിലാണ് സംപ്രേഷണം ചെയ്യുന്നത്. മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പതിനാറു പേരാണുണ്ടായിരുന്നത്. നിരവധി ടാസ്‌കുകളാണ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ടാസ്‌കുകളിലെ വിജയികളില്‍ നിന്നാണ് അവസാനത്തെ അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. അബര്‍നദി, മലയാളിയായ സീതാ ലക്ഷ്മി, സൂസാന, അഗത, ശ്വേത എന്നിവരാണ് ഇനി മാറ്റുരയ്ക്കുന്നത്. ഈ അഞ്ചുപേരില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കും. അതിന് ശേഷമാണ് അവസാനഘട്ടത്തിലെ പോരാട്ടം. അഞ്ച് പെണ്‍കുട്ടികളുടെ വീടുകളിലും ആര്യ പെണ്ണുകാണാന്‍ പോയിരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് തുടക്കം മുതലേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പരിപാടിയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. മുസ്ലിം ആയ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോ എന്ന്…
Read More