എഞ്ചിനീയര്‍മാരുടെ ഓരോ ഗതികേട്… പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍…

പിറന്നാള്‍ ആഘോഷത്തിന് പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍. 31 വയസുള്ള മോഹിത് ഗൗതം എന്നയാളാണ് പിടിയിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.

Read More

അഞ്ചു ദിവസത്തിനിടെ രണ്ടു തവണ വിവാഹിതനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ! വിവാഹത്തട്ടിപ്പു വീരനെ കുടുക്കാന്‍ പോലീസും; ഏവരെയും ഞെട്ടിക്കുന്ന തട്ടിപ്പ് ഇങ്ങനെ…

അഞ്ചു ദിവസത്തിനിടെ രണ്ടു വിവാഹം കഴിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ തേടി പോലീസ്. മധ്യപ്രദേശിലാണ് സംഭവം. അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളെ വിവാഹം കഴിച്ച ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് എഞ്ചിനീയര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇരുപത്താറുകാരനായ എന്‍ജിനീയറുടെ വിവാഹക്കെണിയില്‍ കുടുങ്ങിയ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശിയായ പ്രതി ഡിസംബര്‍ രണ്ടിനാണ് ഖാണ്ഡ്‌വയില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം ഒഴിവാക്കാനാവാത്ത ജോലിത്തിരക്കെന്ന കാരണം പറഞ്ഞ് പ്രതി ഭോപ്പാലിലേക്ക് പോയി. ഡിസംബര്‍ ഏഴിന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധു വരന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ എഞ്ചിനീയറുടെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹത്തോടനുബന്ധിച്ച് നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു. വിവാഹശേഷം യുവതിയെ പ്രതി…

Read More

വെള്ളത്തിന്റെ വില മനസ്സിലാക്കി എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബോധവത്കരണത്തിനു തിരിച്ചു ! അഞ്ച് വര്‍ഷത്തിനുള്ളില്‍ സംരക്ഷിച്ചത് 10 കുളങ്ങള്‍;നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ യുവാവിന്റെ കഥയിങ്ങനെ…

നോയിഡ: വേനല്‍ചൂട് അതിന്റെ പാരമ്യതയില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കടുത്തക്ഷാമമാണുണ്ടായിരിക്കുന്നത്. കുടിവെള്ളം പോലുമില്ലാതെ പലരും വലയുമ്പോള്‍ ‘ജലം സംരക്ഷിക്കണം പാഴാക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച് ഒരു 26കാരന്‍ നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവാണ് തന്റെ ഗ്രാമത്തില്‍ വെള്ളത്തിന്റെ പ്രധാന്യത്തെ കുറിച്ചും ജലം പാഴാക്കരുത് എന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നോയിഡയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാം വീര്‍ തന്‍വാര്‍ എന്ന യുവാവ് തന്റെ ജോലി രാജി വെച്ചാണ് വെള്ളത്തിന്റെ പ്രാധാന്യത്തെകുറിച്ച് നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നത്. ഇതേ തുടര്‍ന്ന് തന്റെ നാട്ടിലുള്ള ചെറിയ കുളങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ 10 കുളങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചെന്ന് അദ്ദേഹം പറയുന്നു. തന്റെ ബോധവത്കരണമാണ് ഈ വിജയത്തിന് പിന്നില്‍ എന്നത് സന്തോഷമുള്ള കാര്യമാണെന്നും…

Read More

സ്ഥാപനത്തില്‍ എത്തുന്ന സമ്പന്നകളായ പെണ്‍കുട്ടികളെ വളച്ചെടുക്കും ! പീഡന സമയത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ വിവാഹിതരാവാനൊരുങ്ങുമ്പോള്‍ വിലപേശും;എഞ്ചിനീയറുടെ ചതിക്കുഴിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍

തിരുവനന്തപുരം: നിരവധി പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന ഇയാള്‍ നഗ്നചിത്രങ്ങള്‍ കാട്ടിയാണ് ഇവരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയിരുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാളെ മലപ്പുറത്തു നിന്നും തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാനിഫിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാള്‍ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെണ്‍കുട്ടികളെ വലയിലാക്കിയത്. കമ്പ്യൂട്ടര്‍ വിദഗ്ധനും മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രാവീണ്യമുള്ള ഇയാള്‍ ഒരു സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനരീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെണ്‍കുട്ടികളാണ് ഇരകളായത്. പ്ലേ സ്റ്റോറില്‍ ലഭ്യമായ സോഫ്റ്റ്വെയറുകളും ഐപി മേല്‍വിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇമെയില്‍ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്.…

Read More