വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ശാന്തവും സമാധാനപരവുമായ ജോലികള്‍ ചെയ്യാനിറങ്ങുന്ന ആളുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോള്‍ ശ്രദ്ധേയരാകുന്നത്. ഹരിയാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ സുഹൃത്തുക്കളായ രോഹിത്, സച്ചിന് എന്നിവരാണ് തങ്ങളുടെ ജോലിയിലും, ശമ്പളത്തിലും അതൃപ്തരായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് ഒരു ബിരിയാണിക്കട തുടങ്ങിയത്. രോഹിത് പോളിടെക്നിക്കിലും സച്ചിന് ബിടെക്കിലുമായിരുന്നു ബിരുദം നേടിയത്. രണ്ടുപേര്‍ക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. എന്നാല്‍, രണ്ട് യുവാക്കളും അവരുടെ ജോലിയില്‍ അതൃപ്തരായിരുന്നു. ഇതോടെയാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്തയിലേക്ക് ഇരുവരും എത്തിയത്. തുടര്‍ന്ന് ഒരു വെജ് ബിരിയാണി സ്റ്റാള്‍ തുടങ്ങി. ഇപ്പോള്‍ തങ്ങള്‍ക്ക് ജോലിയില്‍ കിട്ടിയതിനേക്കാള്‍ വരുമാനം ലഭിയ്ക്കുന്നുവെന്നും ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവര്‍ സ്റ്റാള്‍ ഇട്ടിരിക്കുന്നത്. ബിരിയാണി…
Read MoreTag: engineers
പാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര് കൊല്ലപ്പെട്ടു…
പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര് കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന് പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.
Read Moreഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും പണിയറിയാത്തവര്‍ ! ഇന്ത്യ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക നയരൂപീകരണം നടത്തിയില്ലെങ്കില്‍ പണിപാളുമെന്ന് റിപ്പോര്‍ട്ട്…
തിരുവനന്തപുരം: ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും വിജ്ഞാന സമ്പദ്വ്യവസ്ഥയില് തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖല ആവശ്യപ്പെടുന്ന നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നൈപുണ്യമുളളവര്‍ കേവലം 2.5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്പിരിംഗ് മൈന്‍ഡ്സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ സര്‍വേ റിപ്പോര്‍ട്ടിലാണ് നിരാശാജനകമായ ഈ കണ്ടെത്തല്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ മികവുറ്റ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍മാത്രം പ്രാപ്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് പ്രത്യേക നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്കില്‍ ഉളളവര്‍ 4.6…
Read More